സ്വർണ വില വീണ്ടും ഉയർന്നു: 46000 ത്തിനും മുകളിലേക്ക്, വലിയ കുതിപ്പിലേക്കെന്ന് സൂചന
കൊച്ചി: ഫെബ്രുവരി മാസത്തില്‍ സ്വർണ വില ഏറിയും കുറഞ്ഞും മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാസത്തിന്റെ ആദ്യത്തില്‍ ഉയർന്ന് നിന്ന വില പിന്നീട് പതിയെ താണ് തുടങ്ങിയത് വലിയ ആശ്വസമായി മാറി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് സ്വർണ വില വീണ്ടും ഉയർന്ന് തുടങ്ങി. ഇതോടെ 45000 ത്തില്‍ നിന്നിരുന്ന വില വീണ്ടും 46000 ത്തിന് മുകളിലേക്ക് ഉയർന്നു.
ഫെബ്രുവരി 16 മുതല്‍ സ്വർണ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലെയടക്കം രണ്ട് ദിവസം വില സ്ഥിരഥ കൈവരിച്ച സ്വർണം 22 ന് മാത്രമാണ് നേരിയ തോതിലെങ്കിലും കുറഞ്ഞ്. ഇന്നിതാ വീണ്ടും സ്വർണപ്രേമികളുടെ മനസ്സില്‍ ആശങ്ക നിറച്ചുകൊണ്ട് സ്വർണ വില ഉയർന്നിരിക്കുകയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 46160 രൂപയായി. 22 ാം തിയതി പവന് 80 രൂപ കുറഞ്ഞതോടെ വില 46000 ത്തില്‍ എത്തിയിരുന്നു. ആ നിരക്കിലായിരുന്നു ഇന്നലത്തേയും കച്ചവടം. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5770 രൂപയായി. കഴിഞ്ഞ ദിവസത്തെ വില 5750 രൂപയായിരുന്നു.
22 കാരറ്റ് സ്വർണത്തിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 176 രൂപയാണ് വർധിച്ചത്. ഇതോടെ വില 50184 രൂപയില്‍ നിന്നും ഉയർന്ന് 50360 രൂപയായി. ഗ്രാമിന് 22 രൂപ വർധിച്ച് 6295 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് പവന് 136 രൂപ കുറഞ്ഞ് 37768 രൂപയായി. ഇന്നലത്തെ വില 37632 രൂപയായിരുന്നു. ഗ്രാമിന് 17 രൂപ വർധിച്ച് 4721 രൂപയുമായി.
ഫെബ്രുവരിയില്‍ പവന് 46520 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വില ആരംഭിച്ചത്. ഫെബ്രുവരി രണ്ട് 80 രൂപ വർധിച്ചതോടെ വില 46640 രൂപയായി. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ. ഫെബ്രുവരി 15-ാം തിയതി 80 രൂപയുടെ കുറവോടെ വില 45520 രൂപയിലെത്തി. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. എണ്ണ വില ഉയര്‍ന്ന് നില്‍ക്കുന്നത് സ്വർണ വിപണിക്ക് അടക്കം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡോളര്‍ സൂചിക ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഇന്ന് ഡോളര്‍ സൂചിക 103.92ലാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും സ്വർണ വില ഉയർത്തിയേക്കാം












Click it and Unblock the Notifications