Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മാറി; ആഭരണം വാങ്ങുന്നവര്‍ക്ക് ആശ്വാസം... വരുംദിവസങ്ങളില്‍ വില കൂടിയേക്കും, പവന്‍ വില

കൊച്ചി: കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് സ്വര്‍ണവില താഴ്ന്നു. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണിത്. വിവാഹ സീസണ്‍ വരുന്നതിനാല്‍ വില വീണ്ടും വര്‍ധിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇന്നത്തെ നേരിയ കുറവ് ആശ്വാസമാകുന്നത്. വിവാഹത്തിന് സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്.

ഈ മാസം ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 50800 രൂപയായിരുന്നു. കൂടിയ നിരക്ക് 53720 രൂപയും. അതായത്, പവന് 3000 രൂപയോളം വര്‍ധിച്ചു. വില കുറയുന്നതിന് കാത്തുനില്‍ക്കാതെ സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് നല്ലത് എന്ന് ഇതില്‍ നിന്ന് വ്യക്തം. വില വര്‍ധിക്കുമ്പോഴുള്ള ആശങ്കയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതാണ് മാര്‍ഗം. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

goldprice-august30

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53640 രൂപയാണ് വില. 80 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 5550 രൂപയിലെത്തി. വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് ഗ്രാമിന് 93 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്വര്‍ണം ഓണ്‍സിന് വില കൂടി വരികയാണ്. 2513 ഡോളര്‍ ആണ് പുതിയ വില. ഒരുവേള ഇത് 2521 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഡോളര്‍, ഇന്ത്യന്‍ രൂപ, ക്രൂഡ് ഓയില്‍ വില

ഡോളര്‍ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്നു എന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വര്‍ണവില കുറയും. എന്നാല്‍ വലിയ മുന്നേറ്റം എന്ന് പറയാനാകില്ല. 101.39 എന്ന നിരക്കിലാണ് പുതിയ ഡോളര്‍ സൂചിക. രൂപയുടെ മൂല്യം 83.85 എന്ന നിരക്കിലാണുള്ളത്. രൂപ നേരിയ തോതില്‍ മുന്നേറുന്നുണ്ട്.

ക്രൂഡ് എണ്ണ വിലയില്‍ മുന്നേറ്റമുണ്ട് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 80.17 ഡോളര്‍ ആണ് പുതിയ നിരക്ക്. ഡബ്ല്യുടിഐ ക്രൂഡിന് 76.13 ഡോളറും മര്‍ബണ്‍ ക്രൂഡിന് 78.90 ഡോളറുമാണ് പുതിയ വില. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിപണിയിലെത്തുന്നത് കുറഞ്ഞതാണ് വില നേരിയ തോതില്‍ കയറാന്‍ കാരണം.

ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് ഇന്ത്യയെ നേരിട്ട് ബാധിക്കും. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കും. കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്ന റഷ്യയെയും ഇറാഖിനെയുമാണ് ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്.

അടുത്ത മാസം സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിവരം. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കും. ഇതോടെ നിക്ഷേപ വരുമാനം കുറയുന്നതിനാല്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിയും. ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ച് കേരളത്തിലും വില വര്‍ധിക്കും. അതുകൊണ്ടുതന്നെ സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കാനുള്ള മാര്‍ഗമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+