Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില വീണ്ടും മുകളിലേക്ക്: ആശ്വാസ ദിനങ്ങള്‍ കഴിഞ്ഞു, വീണ്ടും പവന് 54000 ത്തിലേക്കോ?

തിരുവനന്തപുരം: ഏപ്രിലിലെ റെക്കോർഡ് വർധനവിന് ശേഷം നേരിയ ആശ്വാസത്തോടെയാണ് മെയ് മാസത്തിന്റെ തുടക്കത്തില്‍ സ്വർണ വിപണി മുന്നോട്ട് പോയത്. അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയായി വലിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വിലയില്‍ ആശ്വാസമായി മോശമല്ലാത്ത ഇടിവും രേഖപ്പെടുത്തി.

ഇന്നലെ പവന് 320 രൂപയായിരുന്നു സ്വർണ വിലയില്‍ രേഖപ്പെടുത്തിയ ഇടിവ്. തിങ്കാളാഴ്ചത്തെ 80 രൂപയും കൂട്ടിയാല്‍ രണ്ട് ദിവസങ്ങള്‍കൊണ്ട് 400 രൂപയാണ് ആകെ കുറഞ്ഞത്. ഇതോടെ വില പവന് 53400 രൂപയിലേക്കും ഗ്രാം വില 6675 ലേക്കും എത്തി. വില കുറയാനുള്ള ട്രെന്‍ഡ് തുടരുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ഇന്ന് വീണ്ടും വർധനവ് ഉണ്ടാകുന്നത്.

gold-rate

22 കാരറ്റ് സ്വർണത്തിന് പവന് 324 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ പന്റെ വില കഴിഞ്ഞ ദിവസത്തെ നിരക്കായ 53400 ല്‍ നിന്നും 53720 ലേക്ക് കയറി. ഗ്രാമിന് 40 രൂപ വർധിച്ച് 6715 രൂപയുമായി. സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റില്‍ 344 രൂപ വർധിച്ച് 58600 രൂപയും, 18 കാരറ്റില്‍ 256 രൂപ വർധിച്ച് 43952 രൂപയുമായി.

പവന് സ്വർണത്തിന് 800 രൂപയുടെ ഇടിവോടെയായിരുന്നു മെയ് മാസം വിപണി ആരംഭിച്ചത്. 52440 രൂപയായിരുന്നു അന്നത്തെ നിരക്ക്. മൂന്നാം തിയതി 400 രൂപ കുറഞ്ഞതോടെ വില 52600 ആയി. എന്നാല്‍ ഈ മാസത്തിലെ കുറഞ്ഞ നിരക്കാും ഇതാണ്. അക്ഷയ തൃതീയ ദിനത്തില്‍ രണ്ട് തവണയാണ് വില വർധിച്ചത്. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ച് ഗ്രാമിന് 6,700 രൂപയിലും പവന് 53,600 രൂപയിലുമായിരുന്നു അക്ഷയ തൃതീയ ദിനത്തില്‍ രാവിലെ വ്യാപാരം നടന്നത്. എന്നാല്‍ വൈകീട്ടോടെ ഗ്രാമിന് വീണ്ടും 55 രൂപയും പവന് 440 രൂപയും വർധിച്ച് ഗ്രാമിന് 6755 രൂപയും പവന് 54040 രൂപയും എന്ന നിരക്കിലേക്ക് എത്തി. ഈ മാസത്തെ ഉയർന്ന നിരക്കും ഇത് തന്നെ.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇപ്പോഴും ആളുകള്‍ കൂടുതലായി സ്വർണത്തത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വില 50000 ത്തിന് മുകളില്‍ നില്‍ക്കുന്നതും.

കഴിഞ്ഞ മാർച്ചിലാണ് സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 50000 കടക്കുന്നത്. ഈ ഞെട്ടല്‍ മാറുന്നതിന് മുന്നെ വില 55000 ത്തിലേക്ക് എത്തി. എപ്രിൽ 19 നാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54500 ലേക്ക് സ്വർണ വില എത്തുന്നത്. ഇന്നത്തെ വർധനവോടെ വീണ്ടും വില 54000 ത്തിലേക്ക് എത്തുമെന്ന ആശങ്കയും ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+