സ്വര്‍ണവില വര്‍ധിച്ചു; കൂടിയത് 10 രൂപ മാത്രം, പതുങ്ങിയതാണോ? പവന്-ഗ്രാം വില അറിയാം
കൊച്ചി: സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 10 രൂപ മാത്രമാണ് കൂടിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ അളവിലുള്ള വര്‍ധനവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ വില ഇനിയും കൂടാനുള്ള എല്ലാ സാധ്യതകളും വിപണിയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് നടത്തിയ പ്രസംഗം വീണ്ടും താരിഫ് വരുമെന്ന സൂചന നല്‍കുന്നതാണ്.
താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ട്രംപ് വീണ്ടും ചുമത്തുമെന്നാണ് പറയുന്നത്. ഇതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലാകും. പണം നഷ്ടമാകാതിരിക്കാന്‍ മിക്കവരും സ്വര്‍ണം വാങ്ങിക്കൂട്ടാനാണ് സാധ്യത. അത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുകയും ചെയ്യും. ഇനി കേരളത്തില്‍ ഇന്നത്തെ പവന്, ഗ്രാം സ്വര്‍ണത്തിന്റെ വില അറിയാം....

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഗ്രാമിന്റെ വില 14840 രൂപയാണ്. പത്ത് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, പവന് 80 രൂപ വര്‍ധിച്ച് 118720 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയും. നേരത്തെ വലിയ മുന്നേറ്റം നടത്തിയ വെള്ളി ഇപ്പോള്‍ മന്ദഗതിയിലാണ്.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12190 രൂപയും എട്ട് ഗ്രാമിന് 97520 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 9495 രൂപയും എട്ട് ഗ്രാമിന് 75960 രൂപയുമാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6120 രൂപയും എട്ട് ഗ്രാമിന് 48960 രൂപയും നല്‍കണം. നേരിയ വര്‍ധവനവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത്. വലിയ വര്ധവനിവ് മുന്നോടിയായിട്ടുള്ള വിശ്രമ വേളയാണോ ഇത് എന്ന് സംശയിക്കുന്ന സാമ്പത്തിക നിരീക്ഷകരുണ്ട്.
കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് ഇങ്ങനെ
ഡോളര്‍ സൂചിക 97.75 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 90.93 എന്ന നിരക്കിലാണുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 5184 ഡോളറാണ്. ഈ മൂന്ന് കാര്യങ്ങളും വിലയിരുത്തിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണിവില നിശ്ചയിക്കുക. ചില ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചാല്‍ വീണ്ടും കേരളത്തില്‍ വിലയില്‍ മാറ്റം വരും.
അമേരിക്കയിലെ ചുങ്കപ്പോര് ഒരു ഭാഗത്ത് വെല്ലുവിളിയായി നിലനില്‍ക്കവെ, മറുഭാഗത്ത് അമേരിക്ക ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങി നില്‍ക്കുന്നുണ്ട്. നാളെ ജനീവയില്‍ നടക്കുന്ന ഇറാനുമായുള്ള ചര്‍ച്ച നിര്‍ണായകമാണ്. ആത്മാഭിമാനം പണയംവച്ചുള്ള യാതൊരു ഒത്തുതീര്‍പ്പിനും ഇല്ല എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ആണവ-മിസൈല്‍ പദ്ധതികള്‍ റദ്ദാക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം.
ഇറാനെതിരെ അമേരിക്ക ഏതെങ്കിലും തരത്തില്‍ നീക്കം നടത്തിയാല്‍ സ്വര്‍ണവില കുതിച്ചുയരും. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയും ഉയരും. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ക്രൂഡ് വില കുത്തനെ ഉയരും. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിന് മുകളിലാണ് വില. അതേസമയം, ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത് നേട്ടത്തോടെയാണ്.
-
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications