Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇന്നുതന്നെ വാങ്ങാം; വില എത്ര കുറഞ്ഞു എന്നറിയണ്ടേ, ലാഭം കൊയ്യാന്‍ ആഭരണ പ്രേമികള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. മൂന്ന് ദിവസം തുടര്‍ച്ചയായി ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 580 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള വിപണിയില്‍ ഡോളര്‍ സൂചിക മികച്ച പ്രകടനം കാഴ്ചവച്ചതും പലിശ നിരക്ക് കുറച്ചേക്കില്ലെന്ന അഭ്യൂഹവുമാണ് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കിയത്.

ഡോളര്‍ സൂചിക കയറിയപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. മാത്രമല്ല, എണ്ണ വിലയില്‍ ഇടിവ് വന്നു. കഴിഞ്ഞ ദിവസം എണ്ണ വില കുത്തനെ വര്‍ധിച്ചിരുന്നു. വില കുറഞ്ഞതിനാല്‍ ആഭരണം വാങ്ങാന്‍ ഉദ്ദേശിച്ചവര്‍ക്ക് ഇന്നത്തെ ദിനം തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്നതിനാല്‍ ഏത് തരത്തില്‍ വിപണി മാറുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. അറിയാം പുതിയ സ്വര്‍ണവില സംബന്ധിച്ച്...

gold-price-may30

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 53360 രൂപയാണ്. കഴിഞ്ഞ ദിവസം 53680 രൂപയായിരുന്നു. 320 രൂപയുടെ കുറവാണ് പവന്മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58500 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51000 രൂപ വരെ ലഭിച്ചേക്കും.

ഡോളര്‍ സൂചിക കയറിയതാണ് ഇന്ന് സ്വര്‍ണവില ഇടിയാന്‍ പ്രധാന കാരണം. ഡോളര്‍ എങ്ങനെയാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്നത് എന്നറിയാമോ... ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ പ്രധാന ആറ് കറന്‍സികള്‍ക്ക് മൂല്യം ഇടിയുകയാണ് ഇന്ന് ചെയ്തത്. ഡോളര്‍ കയറുന്നു എന്ന് പറയുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കുറയുന്നു എന്നാണ് അര്‍ഥം...

യൂറോ, യെന്‍, സ്വിസ്ഫ്രാങ്ക്, പൗണ്ട് തുടങ്ങി നിരവധി കറന്‍സികളാണ് ഡോളറുമായി മല്‍സരിക്കുന്നത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഈ കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ കുറയുകയാണ് ചെയ്യുക. അതായത് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുമെന്ന് ചുരുക്കം. ആവശ്യക്കാര്‍ കുറയുന്നതോടെ സ്വര്‍ണവില കുറയും.

അമേരിക്കയിലെ പലിശ നിരക്ക് തിടുക്കത്തില്‍ കുറയ്ക്കില്ല എന്ന പ്രചാരണവുമുണ്ട്. പലിശ കുറച്ചാല്‍ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന ആശങ്കയുണ്ടാകും. ഈ വേളയില്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ അവര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കും. സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതോടെ സ്വര്‍ണവില ഉയരും. എന്നാല്‍ നിലവില്‍ പലിശ നിരക്ക് ഫെഡ് റിസര്‍വ് കുറയ്ക്കില്ല എന്ന പ്രചാരണമുണ്ടായതോടെ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിച്ചിട്ടില്ല. ഈ പ്രവണത എപ്പോള്‍ വേണമെങ്കിലും മാറാം.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ നിരക്ക് 83.40 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ജിസിസിയിലെ കറന്‍സികളും നേരിയ തോതില്‍ മൂല്യം ഉയര്‍ത്തിയിട്ടുണ്ട്. എണ്ണവിലയില്‍ ഇടിവ് വന്നതാണ് വിപണിയിലെ മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 83.57 ഡോളറാണ് പുതിയ വില. ഒപെക് പ്ലസ് യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഉല്‍പ്പാദനം ഇനിയും വെട്ടിക്കുറയ്ക്കാന്‍ സാധ്യതയില്ലെന്നും കഴിഞ്ഞ യോഗത്തിലെ തീരുമാനം തുടരാന്‍ തന്നെയാണ് സാധ്യത എന്നും പ്രചാരണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+