Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നുണ്ടോ? ഇന്നത്തെ വില അറിയാം, ഒരു പവന്‍ ആഭരണത്തിന്റെ ചെലവ് അല്‍പ്പം കൂടും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ മുന്നേറിയിട്ടുണ്ട്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ അല്‍പ്പം ഇടിവ് വന്നു. ഇന്ന് ഗ്രാമിന് 280 രൂപയാണ്. ആഗോള വിപണിയില്‍ സുപ്രധാന മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

 വിജയ്ക്ക് എട്ടിന്റെ പണി വരുന്നു; സംഗീത ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം, പ്രമുഖ നടി വഴി നീക്കം
വിജയ്ക്ക് എട്ടിന്റെ പണി വരുന്നു; സംഗീത ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം, പ്രമുഖ നടി വഴി നീക്കം

അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കല്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയെ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ ചര്‍ച്ചകള്‍ നിര്‍ത്തി. ഹോര്‍മുസ് പാത ഉടന്‍ തുറക്കില്ലെന്നും വ്യക്തമാക്കി. ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രിയെ ട്രംപ് വിമര്‍ശിച്ചു എന്ന വിവരവും പുറത്തുവന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇന്നത്തെ വിപണി മാറ്റങ്ങള്‍.

goldpricekeralajune2

കേരളത്തിലെ ഇന്നത്തെ പവന്‍-ഗ്രാം വില

22 കാരറ്റ് ഗ്രാം വില 14320, പവന്‍ വില 114560
18 കാരറ്റ് ഗ്രാം വില 11765, പവന്‍ വില 94120
14 കാരറ്റ് ഗ്രാം വില 9165, പവന്‍ വില 73320
9 കാരറ്റ് ഗ്രാം വില 5910, പവന്‍ വില 47280

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ഏകദേശം 1.24 ലക്ഷം രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ശതമാനമാണ് കേരളത്തിലെ മിക്ക ആഭരണങ്ങളുടെയും പണിക്കൂലി. ഡിസൈന്‍ കൂടുതലുണ്ടെങ്കില്‍ മാത്രം അല്‍പ്പംകൂടി പണിക്കൂലി ഉയരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും മൂന്ന് ശതമാനം ജിഎസ്ടി ഉപഭോക്താവ് നല്‍കണം. കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്ന നിലയില്‍ ചെറിയ തുക നല്‍കേണ്ടി വരും.

ലക്ഷദ്വീപ് യാത്ര എളുപ്പമാകുന്നു; ബേപ്പൂരില്‍ നിന്ന് കപ്പല്‍ സര്‍വീസ് ഓഗസ്റ്റ് 15ന്, 5000 രൂപ ടിക്കറ്റ് നിരക്ക്
ലക്ഷദ്വീപ് യാത്ര എളുപ്പമാകുന്നു; ബേപ്പൂരില്‍ നിന്ന് കപ്പല്‍ സര്‍വീസ് ഓഗസ്റ്റ് 15ന്, 5000 രൂപ ടിക്കറ്റ് നിരക്ക്

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സാധാരണ രണ്ട് ശതമാനം കുറച്ചുള്ള തുകയാണ് ജ്വല്ലറികള്‍ നല്‍കുന്നത്. സ്വര്‍ണം വിറ്റഴിക്കാന്‍ കൂടുതല്‍ പേര്‍ വരുന്നുണ്ട് എന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. സ്വര്‍ണം വിറ്റ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് പലരും പ്രവേശിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. സ്വര്‍ണവില വന്‍ തോതില്‍ കുറയാന്‍ സാധ്യത ഇല്ല. എങ്കിലും നേരിയ ചാഞ്ചാട്ടം തുടര്‍ന്ന് വില കൂടിയേക്കും.

അമേരിക്ക കണ്ണുരുട്ടിയതിനെ തുടര്‍ന്ന് ഇസ്രായേല്‍ ലബ്‌നാനിലെ ആക്രമണം നിര്‍ത്തിയിട്ടുണ്ട്. യുദ്ധം ഇതോടെ അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില ഉയരാന്‍ തുടങ്ങും. അതേസമയം, അമേരിക്കയും ഇസ്രായേലും എന്തുനിലപാട് സ്വീകരിക്കുന്നു എന്നത് പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ അവരുടെ നീക്കങ്ങള്‍ക്ക് അനുസരിച്ച് വിപണി മാറി മറിയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+