സ്വര്‍ണവില ടോപ്പ് ഗിയറില്‍; ഇന്ന് ഒരു പവന്‍ വാങ്ങാന്‍ എത്രയാകും? പഴയ സ്വര്‍ണം വിറ്റാല്‍ എന്തുകിട്ടും
കൊച്ചി: സ്വര്‍ണവില കൂടുമെന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് ഇത്രവേഗം 68000 രൂപ കടക്കുമെന്ന് കരുതിയിരുന്നില്ല. ഈ സംഖ്യയിലേക്ക് എത്താന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചാണ് സ്വര്‍ണവിലയുടെ കുതിപ്പ്. ഔണ്‍സ് സ്വര്‍ണത്തിന് 4500 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് പുതിയ പ്രവചനം.
കേരളത്തില്‍ സ്വര്‍ണവില ഇനിയും കൂടാനിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ച് കേരളത്തിലും വില കൂടിക്കൊണ്ടിരിക്കും. അമേരിക്കയുടെ പുതിയ താരിഫ് ഇന്ന് മുതല്‍ നടപ്പാകുകയാണ്. ഇതില്‍ വലിയ ആശങ്കയിലാണ് വിപണി. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് തിരിയാനാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 68080 രൂപയാണ് വില. ചൊവ്വാഴ്ചത്തെ വിലയില്‍ തുടരുകയാണ് ഇന്നും. ഗ്രാമിന് 8510 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 6980 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം വെള്ളിയ്ക്ക് 112 രൂപ നല്‍കണം. തിങ്കളാഴ്ച വരെ ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചിരുന്നു എങ്കിലും ഇന്നലെ ഇടിഞ്ഞു. ഏത് സമയവും വില കൂടുമെന്ന സൂചന നല്‍കുകയും ചെയ്തു.
അതുകൊണ്ടുതന്നെയാണ് ഇന്ന് കേരളത്തില്‍ വിലമാറ്റം രേഖപ്പെടുത്താത്തത്. എന്നാല്‍ സ്വര്‍ണവില ഇന്ന് രാവിലെ മുതല്‍ അന്തര്‍ദേശീയ വിപണിയില്‍ കുതിക്കുകയാണ്. 3099 ഡോളര്‍ വരെ കുറഞ്ഞ സ്വര്‍ണവില ഇപ്പോള്‍ 3126 ഡോളറിലെത്തി. ഇനിയും കുതിക്കുമെന്നാണ് കരുതുന്നത്. ഓഹരി വിപണികള്‍ നഷ്ടം നേരിടുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും.
സ്വര്‍ണവിലയ്ക്ക് പുറമെ ക്രൂഡ് ഓയില്‍ വിലയും വര്‍ധിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറിന് അടുത്തെത്തി. ബിറ്റ് കോയിന്‍ വില 84000 ഡോളറായി. ഡോളര്‍ സൂചിക 104ല്‍ തന്നെ തുടരുകയാണ്. ഇന്ത്യന്‍ രൂപ 85.65 എന്ന നിരക്കിലാണുള്ളത്. വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നാല്‍ മാത്രമാണ് ഇനി സ്വര്‍ണവില താഴുകയുള്ളൂ.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ എന്ത് വില വരുമെന്ന് പറയാം. 74000 രൂപയോളമാണ് ഇന്ന് ആഭരണത്തിന് ചെലവ് വരിക. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം കണക്കാക്കിയാലാണ് ഈ തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണത്തിന് വില ഇനിയും കൂടും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് ആഭരണം വാങ്ങുമ്പോള്‍ അധികമായി നല്‍കേണ്ടത്.
അതേസമയം, പഴയ ആഭരണം ജ്വല്ലറികളില്‍ മടക്കി വില്‍ക്കുമ്പോള്‍ സ്വര്‍ണത്തിന്റെ തൂക്കം കണക്കാക്കി മാത്രമുള്ള വിലയാണ് പരിഗണിക്കുക. ആഭരണം വാങ്ങുമ്പോള്‍ നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഒറ്റയടിക്ക് നഷ്ടമാകും. മാത്രമല്ല, സ്വര്‍ണവില പൂര്‍ണമായി ലഭിക്കുകയുമില്ല. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചാണ് വില ഇടുക. അതായത്, ചുരുങ്ങിയത് 8000 രൂപയോ അതിലധികമോ നഷ്ടം സഹിച്ചുവേണം ഒരു പവന്‍ ആഭരണം വില്‍ക്കാന്‍.












Click it and Unblock the Notifications