• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്ടെടുത്ത സ്വർണ്ണം സമ്മാനമായി ലഭിച്ചത്: തെളിവായി ഹാജരാക്കിയത് സ്വപ്ന സുരേഷിന്റെ വിവാഹ ഫോട്ടോ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സ്വപ്ന സുരേഷിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് എൻഐഎ. യുഎഇ കോൺസുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അസാധാരണ ബന്ധം ചൂണ്ടിക്കാണിച്ചാണ് എൻഐഎ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തിട്ടുള്ളത്. ശിവശങ്കർ തന്റെ മാർഗ്ഗദർശിയാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നതായി എൻഐഎ തന്നെ കോടതിയെ അറിയിക്കുകയായിരുന്നു.

'ആക്രി പെറുക്കി' ഡിവൈഎഫ്‌ഐ സമാഹരിച്ചത് 11 കോടിയോളം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

തെളിവ് സമർപ്പിച്ചു

തെളിവ് സമർപ്പിച്ചു

എൻഐഎ സംഘം സ്വപ്നയുടെ ബാങ്ക് അക്കൌണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തിരുവന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഒരു കിലോ സ്വർണ്ണവും ഒരു കോടിയിലധികം രൂപയും പോലീസ് പിടിച്ചെടുത്തത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കിലോ വരുന്ന ആഭരണങ്ങൾ തനിക്ക് വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണെന്നാണ് സ്വപ്ന നേരത്തെയും അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇത് തെളിയിക്കുന്നതിനായി സ്വപ്ന വിവാഹത്തിന് 120 പവൻ സ്വർണ്ണം അണിഞ്ഞ് നിൽക്കുന്ന ചിത്രം കോടതിയിൽ ഹാജരാക്കിയെന്നാണ് അഭിഭാഷകൻ പറഞ്ഞത്. അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും ഇത് സംബന്ധിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. സ്വപ്നയുടെ അഭിഭാഷകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്.

തെളിവില്ലെന്ന് വാദം

തെളിവില്ലെന്ന് വാദം

പ്രതികളുടെ മൊഴികൾ ചൂണ്ടിക്കാണിച്ചാണ് സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കുമെന്ന എൻഐഎയുടെ വാദം. കേസിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേസിന്റെ തീവ്രവാദ സ്വഭാവം എന്താണെന്ന ചോദ്യമാണ് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. സ്വർണ്ണക്കടത്തിലൂടെ എത്തിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന സംശയം നേരത്തെ തന്നെ എൻഐഎ ഉന്നയിച്ചിരുന്നു. ഇതിനിടെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളിലൊരാൾ കേസിൽ പിടിയിലായതോടെ തീവ്രവാദ ബന്ധത്തിന് കൂടുതൽ സാധ്യത വർധിക്കുകയും ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്കും പുറമേ എൻഫോഴ്സ്മെന്റും അന്വേഷണം നടത്തിവരുന്നുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിന് വേറെ വകുപ്പുകളുള്ളപ്പോൾ യുഎപിഎ ചുമത്തുന്നത് എന്തിനാണെന്നും അഭിഭാഷകൻ കോടതിയിൽ ചോദിച്ചിരുന്നു.

പിടിച്ചെടുത്തത് ആഭരണങ്ങൾ

പിടിച്ചെടുത്തത് ആഭരണങ്ങൾ

സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്തത് ആഭരണങ്ങളാണെന്ന് നേരത്തെ തന്നെ എൻഐഎ വ്യക്തമാക്കിയിരുന്നു. അത് സ്വർണ്ണക്കട്ടി ആയിരുന്നില്ലെന്നും പിടിച്ചെടുത്ത സ്വർണ്ണത്തിന് വേറൊരു മാനം നൽകേണ്ടതില്ലെന്നും അഭിഭാഷകൻ വാദിച്ചു. സ്വർണ്ണാഭരണങ്ങൾ മകളുടെ വിവാഹത്തിനോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയോ സൂക്ഷിച്ചതാവാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. സ്വപ്നയിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ പണത്തിന്റെ ഉറവിടെ വെളിപ്പെടുത്തുകയും ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. സ്വപ്ന സുരേഷും താനും ചേർന്ന് സംയുക്തമായാണ് ലോക്കർ തുറന്നതെന്ന് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ് എൻഐഎയോട് പറഞ്ഞിരുന്നു.

cmsvideo
  Balabhaskar's last words to doctor | Oneindia Malayalam
  കുറ്റവാളിയാക്കാൻ കഴിയില്ല

  കുറ്റവാളിയാക്കാൻ കഴിയില്ല

  സ്വർണ്ണക്കടത്തിൽ നിന്ന് ഉണ്ടാക്കിയിട്ടുള്ളതല്ല സ്വപ്നയിൽ നിന്ന് കണ്ടെടുത്ത പണവും സ്വർണ്ണവുമെന്നും ഇത് തെളിയിക്കുന്ന രേഖകൾഹാജരാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ പറയുന്നു. രേഖകൾ പരിശോധിച്ച് ശരിയല്ലെന്ന് തെളിയിക്കാതെ സ്വപ്നയെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ വാദിക്കുന്നു. വിവാഹ ചടങ്ങിൽ സ്വപ്ന സുരേഷ് അഞ്ച് കിലോ സ്വർണ്ണാഭരണങ്ങൾ ധരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചിരുന്നു.

   ജാമ്യം അനുവദിക്കണം

  ജാമ്യം അനുവദിക്കണം

  സ്വർണ്ണക്കടത്ത് കേസിൽ കേസെടുത്ത് 25 ദിവസം കഴിഞ്ഞിട്ടും തെളിവുകൾ ശേഖരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്വപ്നയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകൻ വാദിച്ചത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ് എൻഐഎ മുന്നോട്ടുപോകുന്നതെന്നും അന്വേഷണ സംഘം സമർപ്പിച്ചിട്ടുള്ളത് പൂർണ്ണമല്ലാത്ത കേസ് ഡയറിയാണെന്നും അഭിഭാഷകൻ വാദിക്കുന്നു. എന്നാൽ സ്വപ്നയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ആഗസ്റ്റ് പത്തിലേക്ക് മാറ്റിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അസാധാരണ ബന്ധം ചൂണ്ടിക്കാണിച്ചാണ് എൻഐഎ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തിട്ടുള്ളത്.

   ഉന്നത ബന്ധം ഉപയോഗിച്ചു

  ഉന്നത ബന്ധം ഉപയോഗിച്ചു

  യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചതോടെ ഇത് വിട്ടുകിട്ടുന്നതിനായി സ്വപ്ന സുരേഷ് ഉന്നതതല ബന്ധം ഉപയോഗപ്പെടുത്തിയതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ബന്ധപ്പെട്ടതായും എൻഐഎ കോടതിയെ അറിയിച്ചു. സഹായം ആവശ്യപ്പെട്ട് തന്നെ സ്വപ്ന വിളിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടില്ലെന്ന് പറഞ്ഞതായി നേരത്തെ ശിവശങ്കറും പറഞ്ഞിരുന്നു.

  English summary
  Kerala Gold Smuggling Case: Advocate submit swapna suresh's wedding photos as evidence
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X