കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയില്‍; അല്ലെങ്കില്‍ വീരപ്പന്മാരുടെ സഹായി'

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളി സങ്കേതമായി മാറിയിരിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ്. അല്ലെങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസാക്ഷി സൂക്ഷി സൂക്ഷിപ്പുക്കാരനും ഈ ഇടപാടില്‍ പ്രതിയാണ്. ഇത് വൈകാതെ പുറത്ത് വരും. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെട്ട സ്വപ്‌ന സുരേഷിന്റെ അധാര്‍മ്മിക ഇടപെടലുകളില്‍ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

bjp

മുഖ്യമന്ത്രിയുമംായി ബന്ധപ്പെട്ട് എന്ത് അധര്‍മ്മ പ്രവര്‍ത്തനം നടന്നാലും ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നാണ് സോളാര്‍ കേസ് കാലത്ത് മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുള്ളത്. അത് സിപിഎം നേതാക്കള്‍ ഏറ്റ് പറഞ്ഞിട്ടുള്ളതുമാണ്. പറഞ്ഞവാക്കില്‍ ഉറച്ച് നില്‍ക്കുകയും സ്വപ്‌നയുടെ ഇടപെടലിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിക്ക ഒഴിഞ്ഞുമാറാന്‍ കഴിയുമോ? ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ? നിഷേധിക്കുമോയെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.

നിലവില്‍ കൊണ്ട് വന്നിട്ടുള്ള സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി ചിലവഴിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത കേന്ദ്ര ഏജന്‍സിക്ക് മാത്രമല്ല, ആഭ്യന്തര വകുപ്പിനും ഉണ്ടെന്നും മുഖ്യമന്ത്രി ഈ ചുമതല ഏറ്റെടുക്കുമോയെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. സപ്‌നയുടെ ഇടപെടലുമായി ബന്ധപ്പെട്ട് എന്തെല്ലാം ഇടപെടലുകള്‍ ഇത് വരെ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉടായിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

സംഭവത്തില്‍ ഇതിനകം തന്നെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ശം മുന്നോട്ട് വെക്കുന്നത്.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത് അന്വേഷണം തനിക്ക് നേരെ നീങ്ങുമെന്ന ഭയം കൊണ്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്. ശിവശങ്കറിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധംഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി; ലല്ലുവടക്കം കസ്റ്റഡിയില്‍; പ്രതിഷേധം

 യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് യുപിയിൽ കോൺഗ്രസിന്റെ 'മാസ്റ്റർ സ്ട്രോക്ക്'; പുതിയ സംഘടന!! തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ്

സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്സംസ്ഥാനത്ത് അസാധാരണ സാഹചര്യം! സമ്പർക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയരത്തിൽ! ഇന്ന് 272 പേർക്ക് കൊവിഡ്

English summary
Kerala Gold Smuggling Case: B Gopala Krishnan Slams Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X