കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസിൽ വീണ്ടും സ്വപ്ന സുരേഷിന് പിഴച്ചു: വീണ്ടും ജാമ്യാപേക്ഷ തള്ളി

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിന്റെയും മറ്റൊരു പ്രതിയായ സെയ്തലവിയ്ക്കും ജാമ്യം നിഷേധിച്ചത്. കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ടാണ് പ്രതികൾക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി അറിയിച്ചത്.

കണ്ണൂരില്‍ നിന്നും 40 ലക്ഷത്തിന് വിമാനം 'വിളിച്ച്' ഹസന്‍ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നുകണ്ണൂരില്‍ നിന്നും 40 ലക്ഷത്തിന് വിമാനം 'വിളിച്ച്' ഹസന്‍ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നു

 ഹവാല പണം കൊണ്ട്

ഹവാല പണം കൊണ്ട്

പലരിൽ നിന്നായി പണം സ്വരൂപിച്ച് വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് പ്രതികൾ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് സ്വർണ്ണക്കടത്ത് നടത്തിവന്നത്. നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തിവന്നിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതേ സമയം പ്രതികൾക്ക് രാജ്യാന്തര തലത്തിൽ വലിയ ബന്ധവും സ്വാധീനവും ഉണ്ടെന്നും ഈ സാഹചര്യത്തിൽ വിദേശത്തുള്ള പ്രതികൾ അറസ്റ്റിലാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് ഉന്നയിച്ച ആവശ്യം.

ജാമ്യം അനുവദിക്കരുതെന്ന്

ജാമ്യം അനുവദിക്കരുതെന്ന്

സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നീ പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എൻഐഎ കോടതിയും തള്ളിയിരുന്നു. കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എൻഐഎ ചൂണ്ടിക്കാണിക്കുന്നു. സ്വപ്നയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു പിന്നീട് എൻഐഎ സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്തത്. അതേ സമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 17ലേക്ക് മാറ്റിയിട്ടുണ്ട്.

 ഇന്ത്യ വിടാൻ സാധ്യത

ഇന്ത്യ വിടാൻ സാധ്യത


സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലായ സ്വപ്ന സുരേഷിന് കേരള പോലീസിലും നിർണായക സ്വാധീനമുണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കുന്നതോടെ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയെ ധരിപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലാവുന്ന പ്രതികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാൽ അത് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam
 രാജ്യാന്തര റാക്കറ്റ്

രാജ്യാന്തര റാക്കറ്റ്

സ്വർണ്ണക്കടത്ത് കേസിന് പിന്നിൽ പ്രവർത്തിക്കുന്നത് രാജ്യാന്തര റാക്കറ്റാണെന്ന് നേരത്തെ കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ നിന്നും കേരളത്തിന് പുറത്തുനിന്നും വിവിധ വ്യക്തികളിൽ നിന്നായി സമാഹരിച്ച പണം ഉപയോഗിച്ചാണ് പണം ഉപയോഗിച്ചാണ് വിദേശത്ത് നിന്ന് സ്വർണ്ണം കടത്തിയിരുന്നതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

തെളിവുകൾക്കായി

തെളിവുകൾക്കായി


കേസിൽ അറസ്റ്റിലായ റമീസിന് ആഫ്രിക്കയിലുള്ള സ്വർണ്ണ ഖനികളുമായുള്ള ബന്ധവും സ്വർണ്ണവ്യാപാരത്തെക്കുറിച്ചും കസ്റ്റംസും എൻഐഎയും നേരത്തെ വിവരം ശേഖരിച്ചിരുന്നു. എന്നാൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി ഫൈസൽ ഫരീദ്, പിടിയിലാകാനുള്ള റബിൻസ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ മാത്രമേ സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമാകുകയുള്ളൂവെന്നും കസ്റ്റംസ് നേരത്തെ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണി

രാജ്യസുരക്ഷയ്ക്ക് ഭീഷണി


ഹവാല ശൃംഖല വഴി പണം സമാഹരിച്ച് വിദേശത്ത് എത്തിച്ചാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് പുറമേ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായ ഗൌരവതരതരമായ കുറ്റമാണെന്നും കറ്റംസ് കോടതിയെ ധരിപ്പിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ വിവിധ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്. ഒമ്പതാം പ്രതി മുഹമ്മദ് അൻവർ, 13ാം പ്രതി എം എ ഷമീം, 14ാം പ്രതി സിവി ജിഫ്സൽ എന്നിവരുടെ ജാമ്യാപേക്ഷയെയാണ് കസ്റ്റംസ് എതിർത്തത്. തങ്ങൾ നിരപരാധികളാണെന്നും യുഎപിഎ പ്രകാരമുള്ള കേസിൽ തങ്ങൾ പ്രതികളല്ലെന്നുമായിരുന്നു ഇവരുടെ വാദം. ഇവരുടെ ജാമ്യാപേക്ഷകൾ വിധി പറയാൻ മാറ്റിവെച്ചിട്ടുണ്ട്.

English summary
Kerala Gold Smuggling case: Bail denies to Swapna suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X