കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തിൽ ശിവശങ്കറിന് കുരുക്ക് മുറുകുന്നു: ചാർട്ടേഡ് അക്കൌണ്ടിന്റെ മൊഴി നിർണായകം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ മൊഴി നൽകി ചാർട്ടേഡ് അക്കൌണ്ട് മൊഴി നൽകി. സ്വർണ്ണക്കടത്ത് കേസുമായി ശിവശങ്കറിനുള്ള പങ്ക് കണ്ടെത്താൻ എൻഐഎയും കസ്റ്റംസും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നതിനിടെയാണ് ചാർട്ടേഡ് അക്കൌണ്ടിന്റെ നിർണായക വെളിപ്പെടുത്തൽ. മണിക്കൂറുകളോളം കസ്റ്റംസും എൻഐഎയും ശിവശങ്കറിനെ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിക്കുന്നതോടെ അടുത്ത മാസം വീണ്ടും ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചനകൾ.

സുശാന്തിന്റെ കാമുകിക്ക് കുരുക്ക് മുറുകുന്നു, റിയക്കും കുടുംബത്തിനുമെതിരെ കള്ളപണം വെളുപ്പിക്കല്‍ കേസ്സുശാന്തിന്റെ കാമുകിക്ക് കുരുക്ക് മുറുകുന്നു, റിയക്കും കുടുംബത്തിനുമെതിരെ കള്ളപണം വെളുപ്പിക്കല്‍ കേസ്

 നിർദേശം അനുസരിച്ച്

നിർദേശം അനുസരിച്ച്

സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നാണ് ചാർട്ടേഡ് അക്കൌണ്ടന്റ് മൊഴി നൽകിയിട്ടുള്ളത്. തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള ബാങ്ക് ലോക്കറിൽ നിന്നാണ് എൻഐഎ സ്വർണ്ണവും പണവും കണ്ടെടുക്കുന്നത്. സ്വപ്നയും ചാർട്ടേഡ് അക്കൌണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റ്യാച്യൂവിലുള്ള ബാങ്കിലെത്തി ലോക്കർ ആരംഭിച്ചത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഈ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് എന്നാണ് ചോദ്യം ചെയ്യലിനിടെ ചാർട്ടേഡ് അക്കൌണ്ട് കസ്റ്റംസ് അധികൃതരോട് വ്യക്തമാക്കിയത്.

ചാർട്ടേഡ് അക്കൌണ്ടിനെ ചോദ്യം ചെയ്തു

ചാർട്ടേഡ് അക്കൌണ്ടിനെ ചോദ്യം ചെയ്തു


സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ശിവശങ്കർ എൻഐഎയ്ക്കും കസ്റ്റംസിനും നൽകിയ മൊഴിയിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൌണ്ടിനെ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം യൂണിറ്റിലെ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് ചാർട്ടേർഡ് അക്കൌണ്ടന്റിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ചോദ്യം ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

സി ആപ്റ്റിലും പരിശോധന

സി ആപ്റ്റിലും പരിശോധന

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിന് കീഴിലുള്ള സിആപ്റ്റിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. വട്ടിയൂർക്കാവിലാണ് സി ആപ്റ്റ് സ്ഥിതി ചെയ്യുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് സീൽ ചെയ്ത് എത്തിച്ച പാഴ്സലുകൾ സി ആപ്റ്റിലേക്കും സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കും എത്തിച്ചിരുന്നതായി വിവരം ലഭിച്ചതോടെയാണ് കസ്റ്റംസ് നീക്കം. കഴിഞ്ഞ ദിവസം ഉച്ചയോടെ ഓഫീസിലെത്തിയ സംഘം ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് മടങ്ങിയത്.

 മൊഴിയിൽ അവ്യക്തത

മൊഴിയിൽ അവ്യക്തത

സ്പേസ് പാർക്ക് പദ്ധതിയിൽ സ്വപ്നയെ നിയമിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശിവശങ്കർ ഇതിനകം നൽകിയ മൊഴിയിൽ അവ്യക്തതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്റെ ഇടപെടൽ സംബന്ധിച്ച വിഷയങ്ങളിലും വ്യക്തത കൈവന്നിട്ടില്ല. ആദ്യം തിരുവനന്തപുരത്ത് പോലീസ് ക്ലബ്ബിൽ വിളിച്ച് വരുത്തി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെത്തിച്ച ശേഷം രണ്ടാം ദിവസമാണ് എൻഐഎ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തുുവരുന്നത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനുള്ള പങ്ക് സംബന്ധിച്ച സംശയങ്ങൾക്ക് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.

പങ്ക് തിരിച്ചറിഞ്ഞില്ല

പങ്ക് തിരിച്ചറിഞ്ഞില്ല


സ്വർണ്ണക്കടക്ക് കേസിൽ ആരോപണവിധേയനായ എം ശിവശങ്കറിനെ എൻഎഐ കൊച്ചിയിൽ എത്തിച്ച് രണ്ട് ദിവസം 20 മണിക്കൂറുകളോളം ചോദ്യം ചെയ്തുിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയുമായിരുന്ന സ്വപ്നയുമായി തനിക്ക് വ്യക്തിപരമായ സൌഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശിവശങ്കർ എൻഐഎ സംഘത്തോട് ആവർത്തിച്ച് വ്യക്തമാക്കുന്നത്. സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് അറിയില്ലെന്നും കേസിൽ പങ്കില്ലെന്നും അധികാര ദല്ലാൾ തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി തിരിച്ചറിഞ്ഞ് അകറ്റി നിർത്താത്തത് തന്റെ തെറ്റാണെന്നും ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

പണം വാങ്ങിയ് സംശയത്തിൽ

പണം വാങ്ങിയ് സംശയത്തിൽ

സ്വപ്ന സുരേഷിൽ നിന്ന് എം ശിവശങ്കർ 50000 രൂപ വാങ്ങിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം കടമായാണോ പ്രത്യുപകാരമെന്ന നിലയ്ക്കാണോ എന്ന് എൻഐഎ സംഘം ആരാഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ വായ്പയായാണ് സ്വപ്നയിൽ പണം സ്വീകരിച്ചതെന്നാണ് ശിവങ്കർ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്.

 ശിവശങ്കറിന് പങ്കില്ലെന്ന്?

ശിവശങ്കറിന് പങ്കില്ലെന്ന്?


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും തങ്ങൾ തമ്മിൽ സുഹൃത് ബന്ധം മാത്രമാണുള്ളതെന്നും സ്വപ്ന കസ്റ്റംസ് അധികൃതരോടും വ്യക്തമാക്കിയിരുന്നു. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സരിത്തും സ്വപ്നയുമായി തനിക്ക് സുഹൃത് ബന്ധം മാത്രമാണുള്ളതെന്ന് ശിവശങ്കറും എൻഐഎയോടും കസ്റ്റംസിനോടും വ്യക്തമാക്കിയിരുന്നു. കേസിൽ അറസ്റ്റിലായ സന്ദീപിനെ നേരിട്ട് പരിചയമില്ലെന്നും സ്വപ്നയുടെ സുഹൃത്ത് എന്ന നിലയിൽ അറിയുക മാത്രമേയുള്ളൂവെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു.

 ശിവശങ്കറിനെക്കുറിച്ച് വിരങ്ങൾ

ശിവശങ്കറിനെക്കുറിച്ച് വിരങ്ങൾ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനെ ഏഴ് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടയച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയുടെയാണ് ഉത്തരവ്. കള്ളക്കടത്ത് ആസൂത്രണം ചെയ്തത് റമീസ് പറഞ്ഞിട്ടുള്ളത് പ്രകാരമാണെന്ന് എൻഐഎ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുകേസിലെ നാലാം പ്രതിയും ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. ലോക്ക്ഡൌൺ കാലയളവിൽ പരമാവധി സ്വർണ്ണം കടത്തമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. ഇതിന് തെളിവ് ലഭിച്ചെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. റമീസിൽ നിന്ന് ശിവശങ്കറിന് സ്വർണ്ണക്കടത്ത് സംഘുവമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമേ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവയും അന്വേഷണത്തിൽ നിർണായകമാകും.

English summary
Kerala Gold Smuggling case: Chartered accountant of M Shivashankar gave statement against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X