കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: എം ശിവശങ്കറിന് ജാഗ്രതക്കുറവെന്ന് അന്വേഷണ സമിതി, ഉടൻ നടപടിക്ക് സാധ്യത!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടി ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് ഐടി വകുപ്പിലെ ജീവനക്കാരനായിരുന്ന അരുൺ ബാലചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെ അരുണിനെ ഐടി വകുപ്പിൽ നിന്ന് നീക്കിയെങ്കിലും ഇതേ വിഷയത്തിലുള്ള വാട്സ്ആപ്പ് ചാറ്റ് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കാൻ തയ്യാറാണെന്ന് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമിക്കുന്നു; എൻഐഎയ്ക്ക് പരാതി നൽകി അരുണ്‍ ബാലചന്ദ്രന്‍തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമിക്കുന്നു; എൻഐഎയ്ക്ക് പരാതി നൽകി അരുണ്‍ ബാലചന്ദ്രന്‍

സിവിൽ സർവീസ് ചട്ടം ലംഘിച്ചു

സിവിൽ സർവീസ് ചട്ടം ലംഘിച്ചു

സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം വെളിപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സൂചന. ശിവശങ്കറിന് ജാഗ്രതക്കുറവുണുണ്ടായെന്നും സിവിൽ സർവീസ് ചചട്ടങ്ങൾ ലംഘിച്ചെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി വിലയിരുത്തിയിരുന്നു. അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഉച്ചയോടെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

 റിപ്പോർട്ട് സമർപ്പിക്കും

റിപ്പോർട്ട് സമർപ്പിക്കും

സ്വർണ്ണക്കടത്ത് കേസ് പുറത്തുവന്നതോടെ ശിവശങ്കറിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉടൻ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ മുഖ്യമന്ത്രി സിപിഎം നേതൃത്വവുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. കടുത്ത ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ശിവശങ്കറിനെതിരെയുള്ള നടപടി നീട്ടിക്കൊണ്ടുപോകുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുമെന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.

 സ്വപ്നയുടെ നിയമനത്തിൽ പിഴവ്

സ്വപ്നയുടെ നിയമനത്തിൽ പിഴവ്


സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിൽ നിയമനം നടത്തിയതിൽ പിഴവുണ്ടായെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയിരുന്നു. ബന്ധങ്ങൾ ഉണ്ടാക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ പുലർത്തേണ്ട ജാഗ്രത പോലും ശിവശങ്കറിൽ നിന്നും ഉണ്ടായില്ലെന്നാണ് സമിതിയുടെ വിലയിരുത്തൽ. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിനാണ് ശിവശങ്കറിനെതിരെ നടപടി സ്വീകരിക്കുക. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായ രീതിയിലല്ലാത്ത ബന്ധം പുലർത്തിയതും തനിക്ക് വേണ്ടപ്പെട്ടവർക്ക് നിയമനം നൽകിയതും വീഴ്ചയായി തന്നെയാണ് കണക്കാക്കുന്നത്.

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam
പ്രതികളുമായി അടുപ്പം

പ്രതികളുമായി അടുപ്പം


കേരള സർക്കാരിലെ മറ്റ് വകുപ്പിൽ പ്രവർത്തിച്ചിരുന്ന എം ശിവശങ്കറിന് 2000ലാണ് സ്ഥാനക്കയറ്റം വഴി ഐഎഎസ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ശിവശങ്കറിനെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇരു പദവികളിൽ നിന്നും മാറ്റുന്നത്. ശിവശങ്കറിന്റെ നിർദേശം അനുസരിച്ച് സ്വർണ്ണക്കടത്ത് സംഘത്തിന് സെക്രട്ടറിയേറ്റിന് സമീപത്ത് ഫ്ലാറ്റ് ബുക്ക് ചെയ്ത സംഭവത്തിലും പ്രതിസ്ഥാനത്ത് ശിവശങ്കറാണുള്ളത്. ഫ്ലാറ്റ് ബുക്ക് ചെയ്ത അരുൺ ബാലചന്ദ്രനെയും കഴിഞ്ഞ ദിവസം ഐടി വകുപ്പിൽ നിന്ന് മാറ്റിയിരുന്നു.

 ഫ്ലാറ്റുകളിൽ സന്ദർശനം

ഫ്ലാറ്റുകളിൽ സന്ദർശനം


എം ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഫ്ലാറ്റിൽ സ്വപ്ന സുരേഷ് എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷുമായും സരിത്തുമായും സുഹൃത്ത് ബന്ധമുണ്ടെന്ന് ശിവശങ്കർ കഴിഞ്ഞ ദിവസം കസ്റ്റംസിനോട് സമ്മതിച്ചിരുന്നു. സ്വപ്നയുടെ ഫ്ലാറ്റിൽ പോകാറുണ്ടായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചിരുന്നു. സന്ദീപ് നായരെ നേരിട്ട് പരിചയമില്ലെന്നും സ്വപ്നയുടെ സുഹൃത്തെന്ന നിലയിലുള്ള ബന്ധം മാത്രമാണെന്നായിരുന്നു. സ്വപ്നയോടൊപ്പം പലതവണ സന്ദീപിനെ കണ്ടിട്ടുണ്ടെന്നും അടുപ്പമുണ്ടായെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. സ്വർണ്ണക്കടത്ത് സംഘത്തിന് ഫ്ലാറ്റ് എടുത്ത് നൽകിയതിൽ തനിക്ക് പങ്കില്ലെന്ന ശിവശങ്കറിന്റെ വാദം ഐടി വകുപ്പിലെ കീഴ്ജീവനക്കാരനായിരുന്ന അരുൺ ബാലചന്ദ്രന്റെ വെളിപ്പെടുത്തലോടെ പൊളിയുകയായിരുന്നു. ശിവശങ്കർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫ്ലാറ്റ് ബുക്ക് ചെയ്തതെന്നും അരുൺ വ്യക്തമാക്കിയിരുന്നു.

കള്ളക്കടത്തിൽ പങ്കില്ലെന്ന്

കള്ളക്കടത്തിൽ പങ്കില്ലെന്ന്

കള്ളക്കടത്ത് കേസിലെ പ്രതികളുമായി തനിക്കുള്ളത് സൌഹൃദം മാത്രമാണെന്നും കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് എം ശിവശങ്കർ നൽകിയ വിവരം. സ്വപ്നയുമായുണ്ടായിരുന്ന ഔദ്യോഗിക പരിചയമാണ് സൌഹൃദമായി മാറിയതെന്നും സന്ദീപിനെയും സരിത്തിനെയും പരിചയപ്പെടുത്തതിയത് സ്വപ്നയായിരുന്നുവെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ച ഇദ്ദേഹം ഇതെല്ലാം സൌഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത ചില കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞു മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എം ശിവശങ്കറിന്റെ നിർദേശം

എം ശിവശങ്കറിന്റെ നിർദേശം


സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് വേണ്ടി ഹെദർ ഹൈറ്റ്സ് ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുറി ബുക്ക് ചെയ്യുമ്പോൾ ഐടി വകുപ്പിൽ എം ശിവശങ്കറിന് കീഴിലുള്ള ജീവനക്കാരൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് അരുൺ കസ്റ്റംസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ അങ്ങനെ പറയാൻ പറഞ്ഞിട്ടില്ലെന്നാണ് ശിവശങ്കറിന്റെ വാദം. തന്റെ വ്യക്തിപരമായ കാര്യത്തിന് വേണ്ടി കീഴ്ജീവനക്കാരെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞിരുന്നതെന്ന് ഫ്ലാറ്റിന്റെ കെയർടേക്കറും കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

English summary
Kerala Gold smuggling case: Chief secratary's report aginst M Shivashankar, action will be taken
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X