കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിനെ വെറും പൈങ്കിളി കഥയായി ചീത്രീകരിക്കാന്‍ ശ്രമം; സര്‍ക്കാരിനെതിരെ സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മുഖപത്രമായ ജനയുഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. വെറും കടലാസ് പ്രൊജക്ടുമായി ഭരണതലത്തില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോള്‍ തിരിച്ചറിയണമെന്ന് ലേഖനത്തില്‍ പറയുന്നു. ഇത്തരം പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും വിമര്‍ശിക്കുന്നു.

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയംഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

അന്വേഷണം വേണം

അന്വേഷണം വേണം

മന്ത്രി കെടി ജലീലിനെതിരേയും ലേഖനത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നു. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നും.

പൈങ്കിളി കഥ

പൈങ്കിളി കഥ

സ്വര്‍ണ്ണക്കടത്ത് കേസ് പുറത്ത് വന്നതിന് പിന്നാലെ മന്ത്രി കെടി ജലീല്‍ യുഎഇ കോണ്‍സുലേറ്റഉമായി ബന്ധപ്പെട്ടിരുന്നുവെന്ന് മനസിലായി. സ്വര്‍ണക്കടത്ത് കേസിനെ വെറും പൈങ്കിളി കഥയായി ചീത്രീകരിച്ച് യഥാര്‍ത്ഥ കുറ്റകൃത്യത്തെ ലഘൂകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കണമെന്നും സിപിഐ മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.

വന്‍കിട വ്യവസായ ലോബി

വന്‍കിട വ്യവസായ ലോബി

വന്‍കിട വ്യവസായ ലോബികളും റിസോര്‍ട്ട് മണല്‍മാഫിയകളും ഊഹകച്ചവടക്കാരും ഇടത്പക്ഷത്തിന്റെ പ്രകടന പത്രികയ്ക്ക് അന്യമാണ്. ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പല അവതാരങ്ങളും ഈ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് മുന്‍കൂട്ടി കണ്ടവരാണ് ഇടതുപക്ഷ നേതാക്കള്‍.

ഉത്തരം പറയണം

അത്തരം അവതാരങ്ങളുടെ വലയില്‍ ഇടത്പക്ഷ നേതാക്കള്‍ വീഴില്ലെന്ന് ബോധ്യമായത് കൊണ്ടാവും അവര്‍ ഉന്നത ബ്യൂറോക്രാറ്റുകളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. അത്തരം ഉന്നതര്‍ അവരുടെ വലയില്‍ വീണിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ അതിനുത്തരം പറയേണ്ടി വരുമെന്നും ലേഖനത്തില്‍ വ്യക്തമാക്കി.

രാജ്യദ്രോഹ കുറ്റങ്ങള്‍

രാജ്യദ്രോഹ കുറ്റങ്ങള്‍

സര്‍ക്കാരിന്റേയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റേയും ഉന്നത ശ്രേണികളില്‍ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയോ രാജ്യദ്രോഹികള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടുള്ള ഒരാളും അവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതില്‍ കൂടി രക്ഷപ്പെടാന്‍ പാടില്ലെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

ആതിരപള്ളി

ആതിരപള്ളി

പ്രൈസ് വാട്ടര്‍, ഹൗസ്‌കൂപ്പര്‍, കെപിഎംജി ഉള്‍പ്പെടെ 45 ല്‍ പരം കണ്‍സള്‍ട്ടന്‍സി സര്‍വ്വീകള്‍ ഒരു ടെന്‍ഡറുമില്ലാതെ കോടികളുടെ കരാര്‍ നേടുന്നു. വന്‍കിട-ചെറുകിടക്കാര്‍ക്ക് മറിച്ച് കൊടുത്ത് കമ്മീഷന്‍ വാങ്ങിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരും ഇടിലുണ്ട്. ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചൂഷണമാണ് ഇവര്‍ നടത്തിയിരുന്നത്. പ്രകടന പത്രികയെ മറികടന്ന് ആതിര പള്ളി പദ്ധതി വീണ്ടും നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യവും ലേഖനത്തില്‍ വ്യക്തമാക്കി.

English summary
kerala Gold Smuggling Case: CPI Mouthpiece Criticise Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X