കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണ്ണകടത്ത്; പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ;അപേക്ഷ ഇന്ന് പരിഗണിക്കും

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ എന്‍ഐഎയുടെ പിടിയിലായ പ്രതികളുടെ കസ്റ്റഡി അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ഇരുവരേയും കേരളത്തില്‍ എത്തിച്ചതിന് പിന്നാലെ ആലൂവ ജനറല്‍ ആശുപത്രിയില്‍ വെച്ച് കൊവിഡ് പരിശോധന നടത്തിയിരുന്നു. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

swapna

സ്വര്‍ണ്ണകടത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്.

Recommended Video

cmsvideo
ആരാണ് ഈ ASP ഷൗക്കത്തലി എന്ന പുലിക്കുട്ടി | Oneindia Malayalam

കേസുമായി ബന്ധപ്പെട്ട് ദുബായിയിലുള്ള മൂന്നാം പ്രതി ഫാസില്‍ ഫരീദിന്റെ മൊഴി സൂഹൃത്ത് മുഖേന എടുത്തതായാണ് റിപ്പോര്‍ട്ട്. ഇന്നലെ മലപ്പുറത്ത് പിടിയിലായ റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

റമീസ് നേരത്തെയും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.. 2015ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ കസ്റ്റംസിന്റെ പിടിയിലായത്. 17.5 ഗ്രാം സ്വര്‍ണ്ണവുമായാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആറ് തോക്കുകള്‍ ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചപ്പോഴും കസ്റ്റംസ് ഇയാളെ പിടികൂടിയിരുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് ഇയാള്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഞായറാഴ്ച രാവിലെ റമീസ് അറസ്റ്റിലായതോടെ റമീസിന്റെ വീട്ടില്‍ കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയിരുന്നു. എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘവും റെയ്ഡിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.

സ്വപ്‌ന സുരേഷിനെതിരായ ബാബാ സാഹേഹ് അംബേദ്ക്കര്‍ സര്‍വ്വകലാശാല ഇന്ന് മഹാരാഷ്ട്രയില്‍ പരാതി നല്‍കും. ഇവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. സ്വപ്‌നയുടെ നിയമനത്തില്‍ കെഎസ്െഎടിഎല്‍, പിഡബ്ല്യൂസിക്ക് ഇന്ന് വക്കീല്‍ നോട്ടീസ് നല്‍കിയേക്കും. യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥിയെ നിയമിച്ചെന്ന് ചൂണ്ടികാട്ടിയായിരിക്കും നോ്ട്ടീസ്.

ഗെലോട്ട് സര്‍ക്കാര്‍ വീഴുന്നു, ന്യൂനപക്ഷമെന്ന് സച്ചിന്‍ പൈലറ്റ്, 30 എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പം!!ഗെലോട്ട് സര്‍ക്കാര്‍ വീഴുന്നു, ന്യൂനപക്ഷമെന്ന് സച്ചിന്‍ പൈലറ്റ്, 30 എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പം!!

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍, ഉപതിരഞ്ഞെടുപ്പ് വിജയം, 6 പേര്‍ കൂടി, വീഴ്ച്ച!!മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍, ഉപതിരഞ്ഞെടുപ്പ് വിജയം, 6 പേര്‍ കൂടി, വീഴ്ച്ച!!

23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം, ഗെലോട്ടിന്റെ യോഗത്തിനില്ല, പ്രശ്‌നം രാഹുലും, രാജസ്ഥാനില്‍ ട്വിസ്റ്റ്!23 എംഎല്‍എമാര്‍ പൈലറ്റിനൊപ്പം, ഗെലോട്ടിന്റെ യോഗത്തിനില്ല, പ്രശ്‌നം രാഹുലും, രാജസ്ഥാനില്‍ ട്വിസ്റ്റ്!

English summary
Kerala Gold Smuggling Case; Custody Request Of NIA Will Consider Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X