കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു, കസ്റ്റംസ് കമ്മീഷണർ നേരിട്ടെത്തി

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. വൈകിട്ട് നാലരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. സ്വപ്ന സുരേഷുമായുള്ളത് സുഹൃത് ബന്ധമാണെന്നും ഔദ്യോഗിക പരിചയമാണ് സൌഹൃദത്തിലേക്ക് വഴി മാറിയതെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. വീണ്ടും ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൊഴി നൽകിയതിലുള്ള വൈരുധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണിത്.

സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതികള്‍ക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍

 സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു

സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്തിനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത്. ഇതോടെ ശിവശങ്കർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. സരിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

 ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തില്ല

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തില്ല

സ്വപ്ന സുരേഷ്, സരിത്ത് എന്നിവർക്ക് കള്ളക്കടത്ത് സംഘവുമായോ വേറെ എന്തെങ്കിലും തരത്തിലുള്ള ബിസിനസ് ഉള്ളതായോ തനിക്ക് അറിയില്ലെന്നാ് ശിവശങ്കർ കസ്റ്റംസിന് നൽകിയ മൊഴി. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുമായി ബന്ധമില്ലെന്നും ഔദ്യോഗിക ദുരുപയോഗം ചെയ്തുുകൊണ്ട് ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ലെന്നും ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പ്രാഥമിക മൊഴി രേഖപ്പെടുത്തൽ മാത്രമാണ് നടന്നതെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം.

Recommended Video

cmsvideo
പിണറായി ഇനിയും കാത്തിരിക്കുന്നത് എന്തിന്‌ ? | Oneindia Malayalam
 സൌഹൃദം മാത്രം

സൌഹൃദം മാത്രം


കള്ളക്കടത്ത് കേസിലെ പ്രതികളുമായി തനിക്കുള്ളത് സൌഹൃദം മാത്രമാണെന്നും കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് എം ശിവശങ്കർ നൽകിയ വിവരം. സ്വപ്നയുമായുണ്ടായിരുന്ന ഔദ്യോഗിക പരിചയമാണ് സൌഹൃദമായി മാറിയതെന്നും സന്ദീപിനെയും സരിത്തിനെയും പരിചയപ്പെടുത്തതിയത് സ്വപ്നയായിരുന്നുവെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി സമ്മതിച്ച ഇദ്ദേഹം ഇതെല്ലാം സൌഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ചർച്ച ചെയ്ത ചില കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞു മാറിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 മൊഴിയിൽ വൈരുധ്യങ്ങൾ

മൊഴിയിൽ വൈരുധ്യങ്ങൾ

എം ശിവശങ്കറിന്റെ മൊഴിയിൽ ചില വൈരുധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്കൂറോളമാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ച രണ്ടരയോടെയാണ് അവസാനിക്കുന്നത്. അതേ സമയം ഇദ്ദേഹത്തിന്റെ മൊഴി പൂർണ്ണമായും കസ്റ്റംസ് മുഖവിലക്കെടുത്തിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ

മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരൻ


സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് വേണ്ടി ഹെദർ ഹൈറ്റ്സ് ഫ്ലാറ്റിൽ മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മുറി ബുക്ക് ചെയ്യുമ്പോൾ ഐടി വകുപ്പിൽ എം ശിവശങ്കറിന് കീഴിലുള്ള ജീവനക്കാരൻ എന്ന പേരിലാണ് പരിചയപ്പെടുത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷിന്റെ ഭർത്താവ് ജയശങ്കറിനും കള്ളക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അരുൺ ബുക്ക് ചെയ്ത മുറിയിൽ ആദ്യമെത്തിയതും ജയശങ്കറാണ്. ഇതിന് ശേഷമാണ് സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും എത്തിയത്. മെയ് മാസത്തിന് ശേഷം ഈ സംഘം പലതവണ മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

English summary
Kerala Gold smuggling case: Customs commissioner quetioning Sarith
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X