കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്വർണ്ണക്കടത്ത് കേസ് ഉന്നതരിലേക്ക് അടുക്കുന്നു',സ്വപ്നയ്ക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണ്ണായക സൂചന നൽകി കസ്റ്റംസ്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വപ്നയുടെ ഹൈക്കോടതിയിലെ ഹർജി തള്ളിക്കൊണ്ടാണ് കസ്റ്റംസ് കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നത്. സ്വപ്ന സുരേഷ് തന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്.

പിടി തോമസിനെക്കുറിച്ച് മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്! പരിഹസിച്ച് പി രാജീവ്പിടി തോമസിനെക്കുറിച്ച് മനോരമ വാർത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്! പരിഹസിച്ച് പി രാജീവ്

 ഉന്നതരിൽ സ്വാധീനം

ഉന്നതരിൽ സ്വാധീനം


സ്വർണ്ണക്കടത്ത് കേസ് ഉന്നത സ്വാധീനമുള്ള ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് കേസിൽ അന്വേഷണം നടത്തിവരുന്ന കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മൊഴിയുടെ പകർപ്പ് നൽകാവില്ലെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വപ്നയ്ക്ക് മൊഴിയുടെ പകർപ്പ് നൽകുന്നത് കേസന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. മൊഴിയുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സ്വപ്ന നേരത്തെ ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.

 സ്വാധീനമുണ്ടെന്ന്

സ്വാധീനമുണ്ടെന്ന്

സ്വപ്ന സുരേഷ് അധികാരങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ്. വിദേശത്ത് ഉൾപ്പെടെ നിരവധി ഉന്നത വ്യക്തികളുമായി തനിക്കുള്ള ബന്ധം സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സമൂഹത്തിൽ സ്വാധീനമുള്ളവരും ഉന്നത പദവികളിൽ ഇരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ട്. ഇപ്പോൾ കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ- പൊതു പ്രവർത്തന രംഗത്തെ പ്രമുഖരിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

 സ്വാധീനത്തിന് തെളിവ്

സ്വാധീനത്തിന് തെളിവ്

യുഎഇ കോൺസുലേറ്റിന്റെ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്താണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്നയ്ക്ക് കഴിഞ്ഞത്. സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരമാണ് മൊഴി മുദ്രവെച്ച കവറിൽ തന്നെ കോടതിയിൽ സമർപ്പിച്ചതെന്നും കസ്റ്റംസ് ഇതോടൊപ്പം വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കസ്റ്റംസ് അന്വേഷിച്ചുവരുന്നുണ്ട്. കേസിന്റെ ഭാഗമായി സ്വപ്ന സുരേഷിനെയും സരിത്തിനെയും ജയിലിൽ വെച്ചും ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിപ്പിച്ചും ഉദ്യോദസ്ഥർ ചോദ്യം ചെയ്തിരുന്നു.

കോഫെപോസ ചുമത്തി

കോഫെപോസ ചുമത്തി


സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെതിരെയും പി എസ് കോഫെപോസ ചുമത്തിയിട്ടുണ്ട്. സ്വപ്നയ്ക്കെതിരെ കോഫെപോസ ചുമത്തിക്കൊണ്ടുള്ള വാറണ്ടും ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഈ വാറണ്ട് ഉടൻ തന്നെ സ്വപ്നയെ തടവിൽ പാർപ്പിച്ചിട്ടുള്ള ജയിൽ അധികൃതർക്കും നൽകും. ഇതോടെ വിചാരയില്ലാതെ തന്നെ സ്വപ്നയെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വെക്കാൻ അനുമതിയുണ്ട്. ഇരുവർക്കുമെതിരെ കോഫെപോസ ചുമത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നൽകിയിട്ടുള്ളത്. നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറ്റകൃത്യത്തിൽ നിന്ന് തടയുന്നതിനുള്ള വകുപ്പാണ് ഇത്.

ജാമ്യം ഒരു കേസിൽ

ജാമ്യം ഒരു കേസിൽ


സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്ക് പുറമേ കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് സ്വപ്ന സുരേഷിനെതിരെ കേസെടുത്തിട്ടുള്ളത്. ഇതിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മറ്റ് കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെന്റ്, എൻഐഎ എന്നിവ രജിസ്റ്റർ ചെയ്ത കേസുകളിൽ സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്.

English summary
Kerala gold smuggling case: Customs department denies to handover copy of statement to Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X