കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ഊഴം കസ്റ്റംസിന്: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യും?

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് അനുമതി ലഭിച്ചു. എൻഐഎയുടെ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക എൻഐഎ കോടതിയാണ് അനുമതി നൽകിയിട്ടുള്ളത്. ബെംഗളൂരുവിൽ നിന്ന് എൻഐഎ സംഘം അറസ്റ്റ് ചെയ്തതോടെ ഇരുവരും എൻഐഎ കസ്റ്റഡിയിലായിരുന്നു ഉണ്ടായിരുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചെങ്കിലും എൻഐഎ ആവശ്യപ്പെട്ടത് പ്രകാരം കോടതി ഇരുവരുടേയും കസ്റ്റഡി കാലാവധി നീട്ടി നൽകുകയായിരുന്നു.

സ്വപ്ന സുരേഷിന്‍റെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു: കൂടുതല്‍ ഉന്നതരിലേക്കുള്ള തെളിവുകള്‍?സ്വപ്ന സുരേഷിന്‍റെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു: കൂടുതല്‍ ഉന്നതരിലേക്കുള്ള തെളിവുകള്‍?

കസ്റ്റഡി നീട്ടി നൽകി

കസ്റ്റഡി നീട്ടി നൽകി


സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ സന്ദീപ് നായർ, സ്വപ്ന സുരേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന എൻഐഎ ഉന്നയിച്ച ആവശ്യം എൻഐഎ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും എൻഐഎ കോടതിയെ ധരിപ്പിച്ചിരുന്നു. ഇത് പ്രകാരം ജൂലൈ 24 വരെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. കേസിൽ കസ്റ്റംസ് പിടികൂടിയ ഒന്നാം പ്രതി സരിത്തിനെ ദിവസങ്ങൾക്ക് മുമ്പ് എൻഐഎ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു.

കസ്റ്റഡിയിൽ ആവശ്യപ്പെട്ടു

കസ്റ്റഡിയിൽ ആവശ്യപ്പെട്ടു

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ സമർപ്പിച്ചിട്ടുള്ള ജാമ്യഹർജി 24നാണ് കോടതി പരിഗണിക്കുന്നത്. കേസിൽ അറസ്റ്റിലായ കൂട്ടിലങ്ങാടി സ്വദേശിയായ അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുന്നത്.

ഒരാൾ കൂടി അറസ്റ്റിൽ

ഒരാൾ കൂടി അറസ്റ്റിൽ

സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി ബുധനാഴ്ച ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മഞ്ചേരി സ്വദേശിയായ ഹംസത്ത് അബ്ദു സലാമാണ് അറസ്റ്റിലായിട്ടുള്ളത്. സ്വർണ്ണക്കടത്തിനായി ഇയാൾ പണം മുടക്കിയെന്ന് കണ്ടെത്തിയതോടെയാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഹംസത്തിനെ ഇന്ന് തന്നെ കസ്റ്റംസ് അധികൃതർ കോടതിയിൽ ഹാജരാക്കും. ദുബായ് പോലീസ് അറസ്റ്റഅ ചെയ്ത ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇയാളുടെ മൂന്നുപീടികയിലെ വീടിന് മുമ്പിൽ എൻഐഎ ചൊവ്വാഴ്ച അറസ്റ്റ് വാറണ്ട് പതിപ്പിച്ചിരുന്നു.

സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന്

സ്വർണ്ണക്കടത്തിൽ പങ്കില്ലെന്ന്

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലോ കള്ളക്കടത്തിലോ തനിക്ക് പങ്കില്ലെന്നാണ് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സംജു വ്യക്തമാക്കിയത്. റമീസിന് വായ്പയായി നൽകിയ പണം തിരികെ ചോദിച്ചപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച റമീസ് പകരം നൽകിയത് സ്വർണ്ണമായിരുന്നുവെന്നാണ് സംജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിലെ അറിയിച്ചത്. വിദേശത്ത് നിന്ന് കൊണ്ടുവന്നതാണ് സ്വർണ്ണമെന്ന് അറിഞ്ഞിരുന്നില്ലെന്നും സംജു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണം വിറ്റ് ആവശ്യമായ പണം എടുക്കാനാണ് റമീസ് നിർദേശിച്ചതെന്നും സംജു വാദിക്കുന്നു.

Recommended Video

cmsvideo
മായാനദിക്ക് പണം എന്റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് | Oneindia Malayalamq
 ജാമ്യാപേക്ഷ 24ന്

ജാമ്യാപേക്ഷ 24ന്

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സംജു, മുഹമ്മദ് അൻവർ, ജിപ്സൽ, ഹംജത് അലി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24ലേക്ക് മാറ്റിയിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. എന്നാൽ ആഗസ്റ്റ് 5 വരെ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ കൊറോണ വൈറസ് പരിശോധനാ ഫലം ലഭിച്ച ശേഷം ഷാഫിയെയും അബ്ദുൾ ഹമീദിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കും.

കുറ്റം സമ്മതിച്ചോ?

കുറ്റം സമ്മതിച്ചോ?

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ് സന്ദീപ് നായർ എന്നിവർ കുറ്റം സമ്മതിച്ചതായി എൻഐഎയാണ് വ്യക്തമാക്കിയത്. റിമാൻഡ് റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിന്റെ മുഖ്യ കണ്ണി കെടി റമീസ് ആണെന്നും എൻഐഎ പറയുന്നുണ്ട്. കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശിയായ റമീസിന് വിദേശത്തുള്ള കള്ളക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കുന്നു.

സ്വർണ്ണക്കടത്തിന്റെ ആശയം ആരുടേത്

സ്വർണ്ണക്കടത്തിന്റെ ആശയം ആരുടേത്


ലോക്ക്ഡൌൺ സമയത്ത് ഇന്ത്യയിലെ സ്ഥിതിഗതികൾ ഉപയോഗപ്പെടുത്തി ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്താമെന്ന ആശയം മുന്നോട്ടുവെച്ചത് സന്ദീപാണ്. എന്നാൽ ഈ ശ്രമത്തിന് പിന്നിൽ റമീസാണെന്നും സന്ദീപ് എൻഐഎ സംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം സ്വർണ്ണം കടത്തുന്നത്. ജൂലൈ നാലിന് യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 30 കിലോ സ്വർണ്ണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.

 ഗുഢാലോചനയിൽ ആർക്കെല്ലാം പങ്ക്

ഗുഢാലോചനയിൽ ആർക്കെല്ലാം പങ്ക്

സ്വർണ്ണക്കടത്ത് കേസിൽ ഗൂഢാലോചന നടത്തിയത് സംബന്ധിച്ച വിവരങ്ങൾ സന്ദീപ് നായരാണ് എൻഐഎയോട് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വപ്നയും സന്ദീപ് നായരും തമ്മിൽ ഗൂഢാലോചന നടത്തിയതായും സമ്മതിച്ചെന്നാണ് എൻഐഎ വ്യക്തമാക്കിയത്. റിമാൻഡ് റിപ്പോർട്ടിലാണ് എൻഐഎ സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

English summary
Kerala Gold smuggling case: Customs got permission to quiz Sandeep Nair and Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X