കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു; മൂന്നിടത്ത് തിരച്ചില്‍, കൊച്ചിയിലെത്തുമെന്ന് രഹസ്യവിവരം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷ് തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന. ഇവരെ കണ്ടുവെന്ന് പറഞ്ഞ് ചില ഫോണ്‍ കോളുകള്‍ കസ്റ്റംസിന് വന്നിട്ടുണ്ട്. സരിത്ത് അറസ്റ്റിലായ ദിവസം തന്നെ ഇവര്‍ സ്ഥലം വിട്ടുവെന്നാണ് കരുതുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഒടുവില്‍ ഫോണ്‍ ചെയ്തതെന്ന് സ്വപ്‌നയുടെ അമ്മ പറഞ്ഞു.

സ്വപ്‌നയുടെ ഫ്‌ളാറ്റിലും മറ്റും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. സ്വപ്ന പോകാന്‍ സാധ്യതയുണ്ട് എന്ന് കരുതുന്ന സ്ഥലങ്ങളിലും തിരഞ്ഞു. തമിഴ്‌നാട്ടിലും ഒരു സംഘം തിരയുന്നുണ്ടെന്നാണ് വിവരം. അതിനിടെ സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്ക് കൊച്ചിയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരച്ചില്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇങ്ങനെ...

തിരച്ചില്‍ മൂന്നിടത്ത്

തിരച്ചില്‍ മൂന്നിടത്ത്

സ്വപ്‌നയ്ക്ക് വേണ്ടി തിരുവനന്തപുരത്തും കൊച്ചിയിലും തമിഴ്‌നാട്ടിലും തിരച്ചില്‍ നടക്കുന്നുവെന്നാണ് വിവരം. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞദിവസം സ്വപ്‌നയുടെ ഫ്‌ളാറ്റുകളില്‍ കസ്റ്റംസ് സംഘം തിരച്ചില്‍ നടത്തി.

ബാലരാമപുരം വഴി

ബാലരാമപുരം വഴി

ബാലരാമപുരം വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് ഒരു റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരം കസ്റ്റംസ് സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. എങ്കിലും അവര്‍ സാധ്യത തള്ളിക്കളയുന്നുമില്ല. തമിഴ്‌നാട്ടിലും സ്വപ്നയെ തിരയുന്നുണ്ട്. ഇവിടെയുള്ള ജ്വല്ലറികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നവര്‍

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നവര്‍

തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനി സ്വപ്‌നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം. അതല്ല, തിരുവനന്തപുരത്ത് നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിന് ലഭിക്കുന്നുവെന്നും വിവരം പുറത്തുവന്നു. സ്വപ്നയെ കുറിച്ച് പലവിധ കഥകളാണ് പ്രചരിക്കുന്നത്.

പോലീസിന്റെ സഹായം തേടിയില്ല

പോലീസിന്റെ സഹായം തേടിയില്ല

മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട് സ്വപ്‌ന അധികം വൈകാതെ കൊച്ചിയിലെത്തുമെന്നാണ് മറ്റൊരു വിവരം. സ്വപ്നയെ തിരയുന്നതിന് കേരള പോലീസിന്റെ സഹായം കസ്റ്റംസ് ഇതുവരെ തേടിയിട്ടില്ല. കഴിഞ്ഞദിവസങ്ങളില്‍ വിവര ശേഖരണത്തിലാണ് അന്വേഷണ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായിരുന്നു ഫ്‌ളാറ്റുകളിലെ റെയ്ഡ്.

ബന്ധുവീടുകളില്‍ ബന്ധം കുറവ്

ബന്ധുവീടുകളില്‍ ബന്ധം കുറവ്

തിരുവനന്തപുരം നഗരം പൂര്‍ണമായും പരിശോധിച്ചുവരികയാണ്. ബന്ധുക്കളുമായി ഇവര്‍ക്ക് അടുത്ത ബന്ധമില്ല. അതുകൊണ്ടുതന്നെ ബന്ധുവീടുകളില്‍ പോകാന്‍ സാധ്യത കുറവാണെന്ന് കസ്റ്റംസ് കരുതുന്നു. സൗഹൃദവലയങ്ങള്‍ ഉപയോഗപ്പെടുത്തി സുരക്ഷിത കേന്ദ്രം സ്വപ്‌ന ഒരുക്കിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

മറ്റൊരു യുവതി കസ്റ്റഡിയില്‍

മറ്റൊരു യുവതി കസ്റ്റഡിയില്‍

അതേസമയം, സ്വപ്‌ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. അരുവിക്കരയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിശദമായ ചോദ്യം ചെയ്യലിന് കൊച്ചിയിലേക്ക് കൊണ്ടുപോയി.

അവസാനം സ്വപ്‌ന ഫ്‌ളാറ്റില്‍ വന്നത്

അവസാനം സ്വപ്‌ന ഫ്‌ളാറ്റില്‍ വന്നത്

സന്ദീപ് നായര്‍ ഒളിവിലാണ്. ഇയാളുടെ സ്ഥാപനമാണ് സ്വപ്‌നയുടെ ക്ഷണം സ്വീകരിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. സ്വപ്നയെ കണ്ടെത്താന്‍ സുഹൃത്തുക്കളെ കേന്ദ്രമാക്കിയാണ് കസ്റ്റംസ് പ്രധാനമായും തിരയുന്നത്. സ്വര്‍ണം പിടികൂടിയതിന്റെ തലേദിവസം ശനിയാഴ്ച വൈകീട്ടാണ് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ സ്വപ്നയെ അവസാനം കണ്ടത്.

സ്വപ്‌ന സുരേഷ് സുഹൃത്ത് സന്ദീപിനൊപ്പം?

സ്വപ്‌ന സുരേഷ് സുഹൃത്ത് സന്ദീപിനൊപ്പം?

സ്വപ്‌ന സുരേഷ് സന്ദീപിനൊപ്പമാണുള്ളത് എന്നാണ് കസ്റ്റംസിന് ലഭിച്ച ഒരു വിവരം. സൗമ്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സിബിഐ സംഘവും കേസിന്റെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സിബിഐ സംഘം കസ്റ്റംസ് ഓഫീസിലെത്തി ചര്‍ച്ച നടത്തി.

തമിഴ്‌നാട്ടിലെ രണ്ടു ഇടപാടുകള്‍

തമിഴ്‌നാട്ടിലെ രണ്ടു ഇടപാടുകള്‍

തമിഴ്‌നാട്ടില്‍ നടത്തിയ രണ്ടു ഫോണ്‍ ഇടപാടുകള്‍ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചു. ഇതാണ് സ്വപ്‌ന തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സംശയിക്കാനുള്ള ഒരു കാരണം. സ്വപ്നയെ കുറിച്ച് ചില ഫോണ്‍കോളുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ഫോണ്‍ കോളുകള്‍ അന്വേഷണ സംഘം കാര്യമാക്കുന്നില്ല.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. രാജ്യം വിടാനുള്ള സാധ്യത തടയുകയാണ് ലക്ഷ്യം. സ്വപ്‌നയുടെ നീക്കങ്ങള്‍ അറിഞ്ഞുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

എന്തിനാണ് ഒളിക്കുന്നത്

എന്തിനാണ് ഒളിക്കുന്നത്

അവര്‍ എന്തിനാണ് ഒളിക്കുന്നത് എന്നറിയില്ല. ഒളിച്ചുനടക്കുന്നത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുകയേ ഉള്ളൂ. എന്തായാലും പിടിക്കപ്പെടും. പിന്നെ എന്തിനാണ് ഒളിക്കുന്നത്. ജൂണ്‍ 30നാണ് വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചത്. സരിത്തിന്റെ അറസ്റ്റ് ചെയ്തപ്പോഴാണ് സ്വപ്‌നയുടെ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചത്.

English summary
Customs official search in three Places for Swapna Suresh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X