കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്ന സുരേഷും സന്ദീപും ഒളിവിൽ കഴിയുന്നത് ഒരിടത്ത്? സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്ത് കസ്റ്റംസ്

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. സ്വപ്ന സുരേഷ് ഇന്ത്യ വിടുന്നത് തടയുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് കസ്റ്റംസ് അധികൃതർ. സരിത്തിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരങ്ങളെ തുടർന്നാണ് കസ്റ്റംസ് സ്വപ്നയുടേയും സരിത്തിന്റെയും സുഹൃത്തിന്റെ ഭാര്യ സൌമ്യയെ ഇപ്പോൾ ചോദ്യം ചെയ്തുവരുന്നത്.

ലോക്ക്ഡൗണിൽ എത്തിയത് 100 കോടിയുടെ സ്വർണം; നാലാം തവണ അത് സംഭവിച്ചു; വമ്പൻ സ്രാവുകളിൽ പ്രമുഖരും?ലോക്ക്ഡൗണിൽ എത്തിയത് 100 കോടിയുടെ സ്വർണം; നാലാം തവണ അത് സംഭവിച്ചു; വമ്പൻ സ്രാവുകളിൽ പ്രമുഖരും?

സ്വപ്ന സുരേഷിനായി വലവിരിച്ച് കസ്റ്റംസ്: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുംസ്വപ്ന സുരേഷിനായി വലവിരിച്ച് കസ്റ്റംസ്: ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സന്ദീപിന്റെ ഭാര്യ കൊച്ചിയിൽ

സന്ദീപിന്റെ ഭാര്യ കൊച്ചിയിൽ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെയും സ്വപ്ന സുരേഷിന്റെയും സുഹൃത്തായ സന്ദീപിന്റെ ഭാര്യ സൌമ്യയെ ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച രാവിലെയോടെ തിരുവനന്തപുരത്തെത്തിയ കസ്റ്റംസ് സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിക്കുന്നത്. കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.

 സ്വപ്നയും സന്ദീപും ഒളിവിൽ

സ്വപ്നയും സന്ദീപും ഒളിവിൽ

സ്വർണ്ണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതിന് പിന്നാലെ മുഖ്യസൂത്രധാരയായ സ്വപ്നയ്ക്ക് വേണ്ടി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒളിവിൽ പോയ സ്വപ്നയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് പിന്നാലെ സന്ദീപും ഒളിവിൽ പോയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി സ്വപ്ന എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കമാണ് കസ്റ്റംസ് നടത്തിവരുന്നത്. സന്ദീപ് എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യ സൌമ്യ അധികൃതർക്ക് നൽകിയ വിവരം. എന്നാൽ സ്വർണ്ണക്കടത്തുമായി സന്ദീപിനും പങ്കുണ്ടെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 തമിഴ്നാട്ടിലേക്ക് കടന്നോ?

തമിഴ്നാട്ടിലേക്ക് കടന്നോ?

തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൌൺ നിലനിൽക്കെ സ്വപ്ന സുരേഷ് ജില്ല വിട്ട് പുറത്തുപോയിട്ടില്ലെന്നാണ് വിവരം. അതേ സമയം ഇവർ തമിഴ്നാട്ടിലേക്ക് കടന്നെന്ന ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ ഇവർക്കായി മുൻകൂർ ജാമ്യം തേടാൻ കൊച്ചിയിലെ ചില അഭിഭാഷകരെ സമീപിച്ചെന്നും റിപ്പോർട്ടുകളുണ്ട്. മറ്റ് നടപടികളിലേക്ക്

ബിസിനസ് പങ്കാളികൾ!!

ബിസിനസ് പങ്കാളികൾ!!


സന്ദീപിന്റെ കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പിൽ സ്വപ്ന സുരേഷിന് പങ്കുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സന്ദീപിന്റെ ഭാര്യയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. കാർബൺ ഡോക്ടർ എന്ന വർക്ക് ഷോപ്പ് ഉദ്ഘാടനത്തിന് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തതും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് പ്രവാസികളുടെ പ്രശ്നങ്ങൾ സംസാരിക്കുന്നതിനായി സ്വപ്നയെ വിളിച്ചിരുന്നുവെന്നാണ് സ്പീക്കർ ഈ വിഷയത്തിൽ പ്രതികരിച്ചത്.

 സിബിഐ സംഘം കൊച്ചിയിൽ

സിബിഐ സംഘം കൊച്ചിയിൽ

15 കോടിയുടെ സ്വർണ്ണക്കടത്ത് കേസിന്റെ വിവരങ്ങൾക്കായി സിബിഐ സംഘം കൊച്ചിയിലെ പ്രിവന്റീവ് ഓഫീസിലെത്തി മടങ്ങിയിരുന്നു. വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ സിബിഐയ്ക്ക് കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താൻ സാധിക്കൂ.

 കുടുതൽ വിവരം പുറത്ത്

കുടുതൽ വിവരം പുറത്ത്

എയർ കാർഗോ വഴി ജൂൺ 30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഡിപ്ലോമാറ്റിക് കാർഗോയിലാണ് 30 കിലോഗ്രാം വരുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയതോടെയാണ് സ്വർണ്ണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്തിനെ ഇതിനകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്നയുടെ പങ്ക് വെളിപ്പെടുന്നത്. ഇതോടെ കസ്റ്റംസ് ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ സ്വപ്ന സുരേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കസ്റ്റംസ്. 15 കോടിയുടെ സ്വർണ്ണക്കടത്തുകേസിൽ മുഖ്യസൂത്രധാരയെന്ന് കരുതുന്ന സ്വപ്ന സുരേഷ് രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് നടപടി. അവർ എന്തിനാണ് ഒളിക്കുന്നതെന്ന് അറിയില്ലെന്നും. അത് അവരെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ഉള്ളൂവെന്ന് ചൂണ്ടിക്കാണിച്ച മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ അവരെ പിടികൂടുമെന്നും പ്രതികരിച്ചിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് ഇതിനകം മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുള്ളത്.

English summary
Kerala gold Smuggling case: Customs officials questioning Sandeep's wife in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X