കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മണിക്കൂർ നീണ്ട പരിശോധന: സ്വപ്ന സുരേഷിന്റെ ലാപ്ടോപ്പും പെൻഡ്രൈവും കണ്ടെടുത്തു, ഫയലും പാസ്ബുക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ കസ്റ്റംസിന്റെ റെയ്ഡ്. കസ്റ്റംസ് നടത്തിയ ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിശോധനയിൽ സ്വപ്നയുടെ ലാപ്ടോപ്പും പെൻഡ്രൈവും ഉൾപ്പെടെയുള്ള വസ്തുക്കളാണ് അധികൃതർ പിടിച്ചെടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെ ആരംഭിച്ച പരിശോധനയിൽ ഹാർഡ് ഡിസ്ക്, ബാങ്ക് പാസ് ബുക്ക്, ചില ഫയലുകൾ എന്നിവയും ഉദ്യോദഗസ്ഥർ പിടിച്ചെടുത്തു. സ്വപ്നയുടെ സഹോദരും റെയ്ഡ് നടക്കുമ്പോൾ ഫ്ലാറ്റിലെത്തിയിരുന്നു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കസ്റ്റംസ് ഉദ്യോസ്ഥർ സന്ദർശക രജിസ്റ്റർ പരിശോധിക്കുകയും കെയർ ടേക്കറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ആറ് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്.

സ്വർണ്ണക്കടത്ത് കേസ്:അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി,കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്ന്സ്വർണ്ണക്കടത്ത് കേസ്:അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ സ്ഥാനപതി,കോൺസുലേറ്റിലെ ആർക്കും പങ്കില്ലെന്ന്

കേരളത്തിൽ കസ്റ്റംസ് സ്വർണ്ണത്തട്ടിപ്പ് കേസിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതിന് പിന്നാലെ യുഎഇയും കേസിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 കോടിയുടെ സ്വർണ്ണമാണ് ഡിപ്ലോമാറ്റിക് പാഴ്സലായി തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിയത്. കേസുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്.

wapna-suresh-

യുഎഇ കോൺസുലേറ്റിലെ ആർക്കും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡിപ്ലോമാറ്റിക് കാർഗോയെക്കുറിച്ച് അറിവുള്ള ഒരാൾ അത് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായതെന്ന് പ്രതികരിച്ച സ്ഥാപനപതി സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. രഹസ്യ വിവരത്തെത്തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കാർഗോയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കണ്ടെടുത്തത്.

സ്വപ്ന സുരേഷിന് വേണ്ടി കസ്റ്റംസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള സ്വപ്ന സുരേഷ് 2014ൽ എയർ ഇന്ത്യാ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതി നൽകിയതിന്റെ സത്യാവസ്ഥ പുറത്തുവരുന്നത് സിബുവിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയതോടെയാണ്. ജോലി സ്ഥലത്ത് വെച്ച് പീഡനത്തിനിരയായെന്ന് കാണിച്ച് 17 സ്ത്രീകളുടെ പേരിലാണ് സ്വപ്ന പരാതി നൽകുന്നത്. എയർപോർട്ട് ഡയറക്ടർക്ക് തപാൽ മുഖേനയാണ് പരാതി അയച്ചത്.

ഇരയെന്ന് അവകാശപ്പെടുന്ന പാർവ്വതി സാബുവിന്റെ മൊഴിയുടെ അടിസ്ഥാന്തതിൽ സിബുവിനെതിരെ പിന്നീട് ആഭ്യന്തര അന്വേഷണ സമിതി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് സിബു പരാതി നൽകിയത്. ഇതോടെയാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്. പിന്നീട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അനിൽകുമാർ കേസ് ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടികളുടെതെന്ന പേരിൽ പരാതി തയ്യാറാക്കിയത് സ്വപ്ന സുരേഷാണെന്ന നിഗമനത്തിലെത്തിയെങ്കിലും ക്രൈം ബ്രാഞ്ചിന് മറ്റ് തെളിവുകൾ ലഭിച്ചിരുന്നില്ല.

English summary
Kerala gold smuggling case: Customs officials seized Swapna Suresh's laptop and pendrive during raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X