കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് നീക്കം: സ്വപ്നയ്ക്കും സന്ദീപിനും തിരിച്ചടി!!

Google Oneindia Malayalam News

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം ആരംഭിച്ച് എൻഫോഴ്സ്മെന്റ്. സ്വർണ്ണക്കടത്ത് കേസിലെ നാല് പ്രതികളുടെ സ്വത്തുക്കൾ മരവിപ്പിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐജിയ്ക്ക് കത്തയച്ചിരുന്നു. സ്വത്ത് വിവരങ്ങൾ ഡയറക്ടറേറ്റിന് കൈമാറാനാണ് ആവശ്യം. ഇതിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.

മുസ്ലിം രാജ്യങ്ങളില്‍ പോലും രാമന്‍ ആരാധിക്കപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദിമുസ്ലിം രാജ്യങ്ങളില്‍ പോലും രാമന്‍ ആരാധിക്കപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദി

സ്വത്ത് മരവിപ്പിക്കും

സ്വത്ത് മരവിപ്പിക്കും

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, ഫൈസൽ ഫരീദ്, സരിത് എന്നിവരുടെ സ്വത്തുക്കളാണ് ഇതോടെ എൻഫോഴ്സ്മെന്റ് മരവിപ്പിക്കുക. എൻഫോഴ്സ്മെന്റ് ഇതിനായാണ് കത്ത് നൽകിയിട്ടുള്ളത്. സ്വർണക്കടക്ക് കേസിൽ എൻഐഎയ്ക്ക് പുറമേ കസ്റ്റംസും സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നടത്തിവരികയാണ്. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തെളിവെടുപ്പും നടത്തി വരുന്നുണ്ട്. സെക്രട്ടറിയറ്റിന് സമീപത്ത് പ്രതികൾ സ്വർണ്ണക്കടത്തിന് വേണ്ടി ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന ഹെദർ ഫ്ലാറ്റിലേക്ക് ജലാൽ, ഷാഫി, ഷറഫുദ്ദീൻ, ഷെഫീഖ് എന്നീ പ്രതികളെയാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

 പങ്ക് പരിശോധിക്കും

പങ്ക് പരിശോധിക്കും


സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റ് അധികൃതരുടെ അറിവോടെയാണ് നടന്നിരുന്നതെന്ന് നേരത്തെ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയ്ക്ക് പുറമേ യുഎഇ കോൺസുൽ ജനറലിനും കമ്മീഷൻ നൽകിയതായും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം യുഎഇയിലേക്ക് വ്യാപിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചതോടെ വിദേശ യാത്രയ്ക്ക് അനുമതി തേടിക്കൊണ്ട് എൻഐഎ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനൊപ്പം ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളും എൻഐഎ നടത്തിവരുന്നുണ്ട്.

 അന്വേഷണം യുഎഇയിലേക്ക്

അന്വേഷണം യുഎഇയിലേക്ക്

ഇതിനെല്ലാം പുറമേ യുഎഇയിൽ നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധം പുലർത്തുന്ന ഇന്ത്യക്കാരെക്കുറിച്ചും എൻഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ സംഭവത്തിൽ നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും.

പിടിയിലായത് 14 പേർ

പിടിയിലായത് 14 പേർ

സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 14ലെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആദ്യമേ തന്നെ എൻഐഎ വാദിച്ചിരുന്നുവെങ്കിലും അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടി കേസിൽ അറസ്റ്റിലായതോടെ ഇത് വെളിപ്പെടുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനെ ചോദ്യം ചെയ്തതോടെ എൻഐഎ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വർണ്ണക്കടത്ത് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത് റമീസിൽ നിന്നാണ്.

നിർണായക അറസ്റ്റ്

നിർണായക അറസ്റ്റ്


സ്വർണ്ണക്കടത്ത് കേസിൽ നേരിട്ട് ബന്ധമുള്ള രണ്ട് പേർ കൂടി പിടിയിലായി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെത്തിയ എൻഐഎ സംഘമാണ് ഷഫീഖ്, ഷറഫുദ്ദീൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ഷറഫുദ്ദീൻ മണ്ണാർക്കാട് സ്വദേശിയും ഷെഫീഖ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയുമാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയെത്തുന്ന സ്വർണ്ണം സ്വർണ്ണക്കടത്തിന് പണം മുടക്കിയവരിലേക്ക് എത്തിച്ചു നൽകുന്നതിന് നിയോഗിക്കപ്പെട്ടിരുന്ന രണ്ട് പേരാണ് എൻഐഎ സംഘത്തിന്റെ പിടിയിലായത്. സന്ദീപ് വഴി റമീസിലേക്കാണ് സ്വർണ്ണം എത്തിച്ചിരുന്നത്.

 പണംമുടക്കിയവർക്ക് സ്വർണ്ണമെത്തിക്കും

പണംമുടക്കിയവർക്ക് സ്വർണ്ണമെത്തിക്കും


കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ചാണ് സ്വർണ്ണക്കടത്തിനുള്ള പണം സംഘം കണ്ടെത്തിയിരുന്നത്. ഇങ്ങനെ പണമിറക്കിയവർക്ക് സ്വർണ്ണം എത്തിച്ച് കൊടുത്തിരുന്നവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേരും. ഇത്തരത്തിൽ 15 പേരാണ് സ്വർണ്ണക്കടത്തിന് വേണ്ടി പണം മുടക്കിയിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും ഒടുവിൽ രണ്ട് പേർ കൂടി പിടിയിലായതോടെ ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് 14 പേരാണ് ഇതിനകം അറസ്റ്റിലായിട്ടുള്ളത്.

English summary
Kerala Gold smuggling case: Enforcement moves to freeze assets of four accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X