കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിനെ ചോദ്യം ചെയ്യണം: കോടതിയിൽ എൻഫോഴ്സ്മെന്റ്, കുരുക്കായത് സ്വപ്ന സുരേഷിന്റെ ആ നിർണായക മൊഴി!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനും എൻഐഎയ്ക്കും പുറമേ എൻഫോഴ്സ്മെന്റും ശിവശങ്കറിനെതിരെ നീങ്ങുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്യമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ഏജൻസി രംഗത്തെത്തിയിട്ടുള്ളത്. ആദ്യം കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ മൂന്ന് തവണയായി 20 മണിക്കൂറോളമാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തത്. സെക്രട്ടറിയറ്റിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. ഇതിനിടെയാണ് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെതിരെ നീങ്ങുന്നത്.

'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!

 കുരുക്ക് മുറുകും

കുരുക്ക് മുറുകും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പട്ട് എൻഫോഴ്സ്മെന്റ്. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ് നീക്കം. നേരത്തെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റും ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യമുന്നയിച്ചിട്ടുള്ളത്. ഇക്കാര്യം കാണിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുള്ളത്.

അടുത്ത ബന്ധമെന്ന്

അടുത്ത ബന്ധമെന്ന്


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറിന് മൊഴി നൽകിയിട്ടുണ്ട്. സ്വപ്നയുടെ വ്യക്തിത്വത്തെക്കുറിച്ച് ശിവശങ്കറിന് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും എൻഫോഴ്സ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലും തനിക്ക് നല്ല സ്വാധീനമുണ്ടായിരുന്നതായി സ്വപ്ന മൊഴി നൽകിയിരുന്നതായി എൻഫോഴ്സ്മെന്റ് വ്യക്തമാക്കി. 2018ൽ കേരളത്തിൽ പ്രളയമുണ്ടായതിന് പിന്നാലെ പ്രളയ സഹായം സ്വരൂപിക്കുന്നതിനായി ശിവശങ്കർ യുഎഇയിലേക്ക് പോയപ്പോൾ സ്വപ്ന സുരേഷ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായും എൻഫോഴ്സ്മെന്റ് സംഘം ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.

മാനസിക പീഡനമെന്ന് സ്വപ്ന

മാനസിക പീഡനമെന്ന് സ്വപ്ന

കസ്റ്റഡിയിൽ വെച്ച് മാനസിക പീഡനം നേരിടുന്നതായി സ്വർണ്ണക്കടത്ത് കേസിലെ പ്രത് സ്വപ്ന സുരേഷ് പരാതിപ്പെട്ടിരുന്നു. കോടതിയെ അഭിഭാഷകൻ മുഖേനയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. തന്റെ കക്ഷിയെ കസ്റ്റിയിൽ വെച്ച് പീഡിപ്പിക്കുന്നതായാണ് അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചത്. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ആറ് മണിക്കൂറോളം സമയം തുടർച്ചയായി ചോദ്യം ചെയ്തെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സ്വപ്നയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുക്കാതെയാണ് ചോദ്യം ചെയ്യലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ കോടതി ചോദ്യം ചെയ്യുന്നതിന് ഇടവേള നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 കസ്റ്റഡി നീട്ടി

കസ്റ്റഡി നീട്ടി

സ്വപ്ന സുരേഷിന്റെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് എൻഫോഴ്സ്മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. എൻഫോഴ്സ്മെന്റ് നൽകിയ അപേക്ഷ അനുസരിച്ച് സ്വപ്ന സുരേഷ് ഉൾപ്പെടെ സ്വർണ്ണക്കടത്ത് കേസിലെ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി 17 വരെ നീട്ടി നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കൂടി പ്രതിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടുനൽകിയിട്ടുണ്ട്. അറിയാനുള്ള കാര്യങ്ങൾ രണ്ട് ദിവസത്തിനിടെ എല്ലാക്കാര്യങ്ങളും ചോദിച്ചറിയണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ജാമ്യം നിരസിച്ചു

ജാമ്യം നിരസിച്ചു


സംസ്ഥാന സർക്കാരിലെ ഉന്നതരുമായി അടുപ്പമുള്ള സ്വപ്ന സുരേഷിന് കേസന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കസ്റ്റംസ് കോടതിയിൽ വാദിച്ചത്. കസ്റ്റംസ് കേസുകളിൽ പ്രതികളാവുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന ഒരു തരത്തിലുള്ള ആനൂകൂല്യങ്ങളും സ്വപ്ന സുരേഷിന് നൽകുന്നതും ഉചിതമാകില്ലെന്നും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഉന്നത സ്വാധീനം ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി സർക്കാർ പദ്ധതിയുടെ ഭാഗമായി ജോലി നേടിയ കാര്യവും കസ്റ്റംസ് ചൂണ്ടിക്കാണിച്ചു.

English summary
Kerala Gold smuggling case: Enforcement moves to quiz M Shivashankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X