ഫൈസല്‍ ഫരീദ് മലയാള സിനിമയില്‍ അഭിനയിച്ചു, ഷൂട്ടിംഗ് ഷാര്‍ജയില്‍; സിനിമബന്ധത്തിന് കൂടുതല്‍ തെളിവ്..!!
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ദുബായില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഫൈസല്‍ അടിമുടി തട്ടിപ്പുകാരനാണെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. മലയാള സിനിമയില്‍ വരെ ഫൈസല്‍ ഫരീദിന് വേരോട്ടമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
Recommended Video
ഇപ്പോള്‍ ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്ന പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. 20174ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തില്‍ ഫൈസല്‍ ഫരീദ് അഭിനയിച്ചെന്നാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിലെ നായകനോടൊപ്പം ഒരു സീനില്‍ ഫൈസല്‍ അഭിനയിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംങ്ങളിലേക്ക്...

സിനിമാ മേഖലയില്‍
ഫൈസല്‍ ചില്ലറക്കാരനല്ലെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ മലയാള സിനിമാ മേഖലയിലും അറിയപ്പെടുന്ന സാന്നിധ്യമായിരുന്നു. സിനിമാ നിര്‍മാണവും ഉണ്ടായിരുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മലയാളത്തിലെ ന്യൂജനറേഷന്‍ സംവിധായകന്റെയും മുതിര്‍ന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിര്‍മാണത്തിന് ഫൈസല്‍ ഫരീദ് പണം ചെലവഴിച്ചിട്ടുണ്ട്. നാല് ചിത്രങ്ങള്‍ക്കാണ് സ്വര്‍ണക്കടത്തിന്റെ പണം നിര്‍മാണങ്ങള്‍ക്കായി ഫൈസല്‍ ഫരീദ് ഉപയോഗിച്ചതെന്നും പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അരുണ്‍ വഴിയെത്തി....
അരുണ്‍ ബാലചന്ദ്രന്‍ വഴിയാണ് ഫൈസല്‍ സിനിമാ മേഖലയില്‍ എത്തുന്നതെന്നാണ് പറയപ്പെടുന്നത്. കസ്റ്റംസും എന്‍ഐഎയും ഇക്കാര്യങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ള സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ ഫൈസല്‍ ഫരീദിന് അറിയാമായിരുന്നുവെന്നാണ് കസ്റ്റംസ് സൂചിപ്പിക്കുന്നത്.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി
2014ല്‍ പുറത്തിറങ്ങിയ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലാണ് ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ ഒരു സീനില്‍ അറബ് പൊലീസായാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

അറബ് ഛായയുള്ള യുവാക്കള്‍
ചിതത്തില്‍ അഭിനയിക്കാന്‍ അറബ് ഛായയുള്ള രണ്ട് യുവാക്കള്‍ വേണമെന്നായിരുന്നു സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നത്. ഫൈസല്‍ ഫരീദാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്ന് ഇപ്പോഴാണ് തനിക്ക് മനസിലായതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വാസുദേവന്‍ സനല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഓര്‍മ്മയില്‍ പോലും ഫൈസലിന്റെ മുഖമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫൈസലിന്റെ ശ്രമം
ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരണം നടക്കുന്ന സിനിമകളില്‍ കയറിപ്പറ്റാനുള്ള ശ്രമം ഫൈസല്‍ നടത്തിയിരുന്നതായാണ് സൂചന. സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണക്കടത്ത് നടത്താനാണോ എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൂടാതെ ഫൈസല്‍ സിനിമയെ മറയാക്കി സ്വര്‍ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഒരുപാട് കടബാധ്യത
ഫൈസല്‍ കടം കയറി പൊളിഞ്ഞപ്പോഴാണ് സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്ന് കസ്റ്റംസ് പറയുന്നു. നാട്ടില്‍ തന്നെ പത്ത് കോടിയുടെ കടമുണ്ട് ഫൈസലിന്. ഭീഷണി വര്‍ധിച്ചപ്പോഴാണ് സ്വര്‍ണക്കടത്തിന് ഇയാള്‍ തയ്യാറായത്. ആഢംബര ജീവിതം മൂലമാണ് ഇയാള്‍ കടക്കെണിയില്‍ വീണത്.

ബ്ലൂ കോര്‍ണര്‍ നോട്ടീസ്
സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നീക്കം. ഇതിനായി അപേക്ഷ നല്‍കും. ഇന്റര്‍ പോളിന്റെ സഹായത്തോടെ നോട്ടീസ് നല്‍കുമെന്നാണ് കരുതുന്നത്. ഫൈസല്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വൈകാതെ ഇന്ത്യക്ക് കൈമാറുമെന്നാണ് സൂചന. നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്റര്‍പോള്‍ മുഖാന്തരം ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് നടപടി സ്വീകരിച്ചു വരുന്നത്.












Click it and Unblock the Notifications