കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു?

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരിൽ നിന്ന് പിടിച്ചെടുത്ത ബാഗ് പരിശോധിക്കാൻ അനുമതി തേടി കസ്റ്റംസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്ന് അനുമതി ലഭിച്ചതോടെയാണ് ബാഗ് തുറന്ന് കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ബാഗിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വർണ്ണക്കടത്തിൽ കേസന്വേഷണവുമായി കസ്റ്റംസും എൻഐഎയും മുന്നോടുപോകും തോറും കേസുമായി ബന്ധമുള്ള നിരവധി പേരാണ് അറസ്റ്റിലായിട്ടുള്ളത്. വ്യാഴാഴ്ച മാത്രം മൂന്ന് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ് 33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ്

 ബാഗിൽ നിർണായക രേഖകൾ

ബാഗിൽ നിർണായക രേഖകൾ


തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളായ സന്ദീപിന്റെ ബാഗിൽ നിന്ന് ലഭിച്ചത് നിർണായക രേഖകൾ. പണം നൽകിയവരുടെ വിവരങ്ങളും സഹകരണ ബാങ്കിൽ സന്ദീപിന്റെ പേരിലുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്റെ രേഖകളും എൻഐഎ പിടിച്ചെടുത്ത ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എട്ട് ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റിന്റെ രേഖകളാണ് ബാഗിൽ ഉണ്ടായിരുന്നത്. ലാപ്പ്ടോപ്പിനൊപ്പം സ്വർണ്ണക്കടത്തിലെ ഇടപാടുകളാരെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയും ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

 വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും


സന്ദീപ് നായരെ വീണ്ടും ചോദ്യം ചെയ്ത ശേഷമായിരിക്കും ബാഗിൽ നിന്ന്ന കണ്ടെടുത്ത ഡയറിയിലെ വിരങ്ങൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തത ലഭിക്കൂ. സ്വർണ്ണക്കടത്തിന് വേണ്ടി പണം നൽകിയവരുടെ വിവരങ്ങളാണോ ഡയറിയിൽ ഉള്ളതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട്, മലപ്പുറം, എറണാകുളം സ്വദേശികളുടെ വിവരങ്ങളാണ് സന്ദീപിന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഇവരിലേക്ക് കൂടി കേസ് അന്വേഷണം നീളുമെന്ന സൂചനകളാണുള്ളത്.
സ്വർണ്ണക്കടത്ത് കേസിൽ ശനിയാഴ്ച ബെംഗളൂരുവിൽ നിന്നാണ് സന്ദീപ് നായരും സ്വപ്ന സുരേഷും അറസ്റ്റിലായത്.

 ബാഗിൽ വിദേശ കറൻസി

ബാഗിൽ വിദേശ കറൻസി

എൻഐഎ സംഘം പിടിച്ചെടുത്ത സന്ദീപ് നായരുടെ ബാഗിൽ നിന്ന് ഒമാൻ റിയാലും ഡോളറും ഉൾപ്പെടെയുള്ള വിദേശ കറൻസികൾ കണ്ടെടുത്തിട്ടുണ്ട്. സന്ദീപിന്റെ യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റുകളും ബാഗിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സിക്കിം, നളന്ദ സർവ്വകലാശാലകളുടെ വെരിഫൈ
സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇത് വ്യാജസർട്ടിഫിക്കറ്റുകളാണോ എന്ന് പരിശോധിക്കും.

 രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത മഞ്ചേരി സ്വദേശി സ്വദേശി, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഇതിനായി എട്ട് കോടി രൂപ സമഹരിച്ചുവെന്ന വിവരവും പുറത്തുവന്നിരുന്നു.

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam
സമാഹരിച്ചത് എട്ട് ലക്ഷം

സമാഹരിച്ചത് എട്ട് ലക്ഷം


തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ മലപ്പുറം സ്വദേശിയായ റമീസ്, ജലാൽ സന്ദീപ്, അംജത് അലി എന്നിവർ ചേർന്നാണ് പണം സമാഹരിച്ചതെന്നും കണ്ടെത്തിയിരുന്നു. ഈ പണം ഉപയോഗിച്ചാണ് ദുബായിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം എത്തിച്ചത്. ജ്വല്ലറികൾക്ക് സ്വർണ്ണം നൽകുന്നതിനുള്ള കരാർ ഉണ്ടാക്കിയത് കേസിൽ പ്രതിചേർത്തിട്ടുള്ള ജലാലാണ്.

ശിവശങ്കറിനും പങ്കോ?

ശിവശങ്കറിനും പങ്കോ?

സ്വർണ്ണക്കടത്ത് നടന്ന ദിവസങ്ങളിൽ സ്വപ്ന സുരേഷ് മണിക്കൂറുകളോളം ചെലവഴിച്ചത് എം ശിവശങ്കറിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ടവർ ലൊക്കേഷനിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച സിഗ്നലുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിന്റെ ഗൂഢാലോചനയ്ക്ക് ശിവശങ്കറിന്റെ ഫ്ലാറ്റ് കേന്ദ്രമായെന്ന സംശയം ഉയരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടിച്ചെടുത്ത ജൂൺ 26നും സ്വപ്ന രണ്ടര മണിക്കൂർ സമയം ഈ പ്രദേശത്ത് ചെലവഴിച്ചിരുന്നതിനും തെളിവുണ്ട്.

ഒരാൾ കൂടി പിടിയിൽ

ഒരാൾ കൂടി പിടിയിൽ


സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി വ്യാഴാഴ്ച അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ ഷംജുവാണ് കസ്റ്റംസ് സംഘത്തിന്റെ പിടിയിലായത്. സ്വർണ്ണക്കടത്തിന് വേണ്ടി പണം മുടക്കിയ രണ്ട് മലപ്പുറം സ്വദേശികളെയും കസ്റ്റംസ് വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശി സ്വദേശി, വേങ്ങര സ്വദേശി സെയ്തലവി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

 യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

സ്വർണ്ണക്കടത്തിൽ യുഎഇ അറ്റാഷെയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾക്കിടെയാണ് യുഎഇ അറ്റാഷെ ദുബായിലേക്ക് കടന്നത്. മൂന്ന് ദിവസം മുമ്പ് ദില്ലിയിൽ നിന്നാണ് ദുബായിലേക്ക് പോയിട്ടുള്ളത്. യുഎഇ കോൺസുലേറ്റിലേക്കുള്ള സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗേജ് വന്നത് യുഎഇ അറ്റാഷെ റാഷിദ് അൽ സലാമിയുടെ പേരിലാണ്. അറ്റാഷെ പറഞ്ഞത് പ്രകാരമാണ് താൻ ബാഗേജ് വൈകുന്നതിനെക്കുറിച്ച് കസ്റ്റംസ് അധികൃതരോട് വിവരം തിരക്കിയതെന്നാണ് നേരത്തെ സ്വപ്ന സുരേഷ് പറഞ്ഞത്. കോൺസുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസവും അറ്റാഷെയെ വിളിച്ചിരുന്നു.

English summary
Kerala gold smuggling case: Foreign currency, contact deatails and laptop seized from Sandeep Nair's bag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X