കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണ്‍മാന്‍ ജയഗോഷും നാഗേഷും പൊലീസിലെ "വിഐപി ഡ്യൂട്ടിക്കാര്‍"

Google Oneindia Malayalam News

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച് യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയഗോഷും നാഗരാജും വിമാനത്താവളത്തില്‍ ജോലി ചെയ്തതില്‍ ഉന്നത സ്വാധീനമുണ്ടെന്ന് കണ്ടെത്തല്‍. പൊലീസിലെ തന്നെ ഉന്നതരുടെ താല്‍പര്യത്തിലാണ് ഇരുവരും ഫെസിലിറ്റേഷന്‍ ഡ്യൂട്ടി ചെയ്തിരുന്നത്.

വിമാനത്താവളത്തില്‍ എത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉന്നതര്‍ക്കും സഹായങ്ങള്‍ ചെയ്തിരുന്ന ഈ ഡ്യൂട്ടിക്ക് വിഐപി ഡ്യൂട്ടിക്കാര്‍ എന്നാണ് പൊലീസില്‍ അറിയപ്പെടുന്നത് തന്നെ.

jaigosh

2017 മുതല്‍ 2011 വരെയായിരുന്നു ജയ്‌ഘോഷ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തത്. ഇതിന് ശേഷം ക്യാമ്പിലേക്ക് മടങ്ങേണ്ടിയിരുന്നു. എന്നാല്‍ വളരെ സൗകര്യപ്രദമായിരുന്ന കോണ്‍സുലേറ്റ് ജോലിയിലേക്ക് മാറ്റി.

നാഗരാജ് ഫെസിലിറ്റേഷന്‍ വിഭാഗത്തില്‍ തുടരുകയായിരുന്നു. പിന്നീട് കാലാവധി കഴിഞ്ഞ ശേഷം വലിയതുറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും വിമാനത്താവളത്തില്‍ തന്നെ ഡ്യൂട്ടിക്കിടുകയായിരുന്നു. പിന്നീട് എംആര്‍ അജിത് കുമാര്‍ സിറ്റി പൊലീസ് കമ്മീഷണറായിരിക്കെ ഈ ക്രമക്കേട് കണ്ടെത്തി. പിന്നീലെ നാഗരാജിനോട് ക്യാമ്പിലെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അന്ന് മുതല്‍ നാഗരാജ് അവധിയില്‍ പ്രവേശിച്ചു.

ആത്മഹത്യ ശ്രമിച്ചതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ജയഗോഷിനെ ആശുപത്രി വിട്ട ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുമെന്ന വ്യക്തമായ ധാരണ ഇയാള്‍ക്കുള്ളത് കൊണ്ട് തന്നെ ഇത് മുന്നില്‍ കണ്ടാണ് ജയ്ഘാഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

അതേസമയം ആത്മഹത്യക്ക് പിന്നാലെ സ്വര്‍ണ്ണക്കടത്ത് സംഘം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ജയ്ഘോഷ് മജിസ്ട്രറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതതെന്നും ജയ്ഘോഷ് പറഞ്ഞിരുന്നു.
ജയ്‌ഘോഷിന്റെ സഹോദരി ഭര്‍ത്താവും ഇതേ കാര്യം സൂചിപ്പിച്ച് രംഗത്തെത്തിയിരുന്നു.

വട്ടിയൂര്‍ക്കാവിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാര്‍ തടഞ്ഞ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ഭീഷണിപ്പെടുത്തിയതായി ജയഘോഷ് തന്നോട് പറഞ്ഞിരുന്നുവെന്ന് അജിത് പറഞ്ഞു. 'എത്രനാള്‍ ഇങ്ങനെ വീട്ടിലിരിക്കും. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാം' എന്നായിരുന്നു ഭീഷണി. ഈ സംഭവത്തിന് ശേഷം ജയഘോഷ് അസ്വസ്ഥനായിരുന്നുവെന്നും അജിത് പറയുന്നു.

പത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആകെ രോഗബാധിതരുടെ എണ്ണം 803 ആയിപത്തനംതിട്ടയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആകെ രോഗബാധിതരുടെ എണ്ണം 803 ആയി

പ്രധാനമന്ത്രിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം കലാപക്കേസ് പ്രതി; വിവാദം കത്തുന്നുപ്രധാനമന്ത്രിയുടെ പദ്ധതി പ്രചാരണത്തിന് നേതൃത്വം കലാപക്കേസ് പ്രതി; വിവാദം കത്തുന്നു

അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി...അയോധ്യ രാമക്ഷേത്ര നിര്‍മാണം അടുത്തമാസം; നരേന്ദ്ര മോദി പങ്കെടുത്തേക്കും, ഗ്രഹനില നോക്കി...

English summary
Kerala Gold Smuggling Case; Gunman jayaghosh and nagesh are VIPs In Police Duty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X