കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റംസ് പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ കേറി പ്രതിയാക്കുമോ? നിങ്ങളുടെ കോമണ്‍സെന്‍സ് എന്ത് പറയുന്നു..!

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കരനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. ഓരോ ദിവസങ്ങളിലായി 10 മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കേസിലെ നിര്‍ണായകമായ വിവരങ്ങള്‍ ശിവശങ്കറില്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ കേസില്‍ ശിവശങ്കര്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമോ എന്ന ചര്‍ച്ച സജീവമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയും ഇതുതന്നെയായിരുന്നു.

nia

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. സരിത്തുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അതിന്റെ രാജ്യദ്രോഹ ആംഗിളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഒപ്പം പഴയ കേസുകളും. ആ കേസില്‍ കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ കേറി പ്രതിയാക്കുമോ? നിങ്ങളുടെ കോമണ്‍സെന്‍സ് എന്ത് പറയുന്നു?- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാമാന്യബുദ്ധി ഇല്ലാത്തവരോ, ഉണ്ടായിട്ടും ഉപയോഗിക്കാത്തവരോ, അറിഞ്ഞിട്ടും നുണ പറയുന്നവരോ ആയ കുറച്ചുപേര്‍ ചേര്‍ന്ന്, വാര്‍ത്തയ്ക്കായി അവരെ ആശ്രയിക്കുന്ന കുറേ മനുഷ്യരെ 48 മണിക്കൂര്‍ 'ദാ ഇപ്പൊ അറസ്റ്റ്' എന്നു പറഞ്ഞു പൊട്ടന്മാരാക്കി. അവരായി അവരുടെ പാടായി- ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

Recommended Video

cmsvideo
Faisal Fareed Was Acted And Produced Malayalam Movies

സരിത്തുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് കസ്റ്റംസ് ആണ്. അതിന്റെ രാജ്യദ്രോഹ ആംഗിളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഒപ്പം പഴയ കേസുകളും.

ആ കേസില്‍ കസ്റ്റംസ് ഇതുവരെ പ്രതിയാക്കാത്ത ഒരാളെ എന്‍ഐഎ കേറി പ്രതിയാക്കുമോ? നിങ്ങളുടെ കോമണ്‍സെന്‍സ് എന്ത് പറയുന്നു?
സാമാന്യബുദ്ധി ഇല്ലാത്തവരോ, ഉണ്ടായിട്ടും ഉപയോഗിക്കാത്തവരോ, അറിഞ്ഞിട്ടും നുണ പറയുന്നവരോ ആയ കുറച്ചുപേര്‍ ചേര്‍ന്ന്, വാര്‍ത്തയ്ക്കായി അവരെ ആശ്രയിക്കുന്ന കുറേ മനുഷ്യരെ 48 മണിക്കൂര്‍ 'ദാ ഇപ്പൊ അറസ്റ്റ്' എന്നു പറഞ്ഞു പൊട്ടന്മാരാക്കി. അവരായി അവരുടെ പാടായി..അല്ലാതെന്ത് !

ജനങ്ങളെ സത്യമറിയിക്കാന്‍ താല്പര്യമുള്ളവര്‍ ഇമ്മാതിരി കേസുകള്‍ നടത്തിയിട്ടുള്ള വക്കീലന്മാരോട് എങ്കിലും ചോദിക്കണം അന്വേഷണത്തിന്റെ റൂട്ടിനെപ്പറ്റി. അപ്പോള്‍ പക്ഷെ വിവാദമുണ്ടാക്കാന്‍ പറ്റില്ല.
ന്നാലും... അറസ്റ്റ് പ്രതീക്ഷിച്ചവരുടെ ഇപ്പോഴത്തെ ഒരു അവസ്ഥയെ...

English summary
Kerala Gold Smuggling Case; Harish Vasudevan responds Over NIA interrogation of M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X