സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരായ കോഫെപോസ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. സ്വപ്‌നയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. അതേസമയം, കേസിലെ പ്രധാന പ്രതി പിഎസ് സരിത്തിനെതിരെ നിലനില്‍ക്കുന്ന കോഫെപോസ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. സ്വപ്‌നയ്‌ക്കെതിരെ കരുതല്‍ തടങ്കലിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

സ്ഥിരമായി കള്ളക്കടത്ത് നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പുകള്‍ പ്രകാരം ഇവരെ തടവിലാക്കാന്‍ തെളിവില്ലെന്ന വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. സ്വപ്‌നയ്ക്ക് എതിരെ നേരത്തെ കള്ളക്കടത്ത് നടത്തിയതിന്റെ പേരില്‍ കേസുകളില്ലായിരുന്നു. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കോഫെപോസ വകുപ്പുകള്‍ റദ്ദാക്കിയെങ്കിലും സ്വപ്‌ന സുരേഷ് ഉടന്‍ ജയില്‍ മോചിതയാകില്ല. രണ്ട് അന്വേഷണ ഏജന്‍സികള്‍ ചുമത്തിയ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ കേസില്‍ ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. നേരത്തെ വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
എന്നാല്‍, സ്വപ്‌ന സുരേഷിനെ ജയില്‍ മോചിതയാകുന്നതിന് മുഖ്യ തടസം സൃഷ്ടിച്ചത് കോഫെപോസെ വകുപ്പുകളായിരുന്നു. ഇതോടെ സ്വപ്‌നയ്ക്ക് പ്രധാന കുരുക്കുകള്‍ ഒഴിവാകുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുരുക്കാനാണ് സാധാരണ ഗതിയില്‍ കൊഫെപോസ നിയമം ചുമത്താറുള്ളത്. സ്വപ്നയും സന്ദീപും നിരന്തരമായി സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരാണ് എന്ന് കസ്റ്റംസിന്റെ വാദത്തെ തുടര്‍ന്നാണ് അന്ന് കോഫെപോസ ചുമത്തിയത്.
ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
കൊഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേക. സ്വര്‍ണക്കടത്ത് കേസില്‍ ഈ നിയമ ഉപയോഗിക്കാം എന്ന് കസ്റ്റംസിന് നേരത്തേ തന്നെ നിയമോപദേശവും ലഭിച്ചിരുന്നു.
അതേസമയം, സ്വപ്‌നയ്ക്കും സരിത്തിനും പുറമെ നാല് പേര്‍ക്കെതിരെ സ്വര്‍ണക്കടത്തില്‍ കോഫെപോസ ചുമത്തിയിരുന്നു. കറന്‍സി, സ്വര്‍ണം കള്ളക്കടത്ത് തടയുന്നതു ലക്ഷ്യമിട്ട് 1974 ല്‍ കൊണ്ടുവന്ന നിയമമാണ് കോഫെപോസ. ഈ വകുപ്പ് പ്രകാരം ഇന്ത്യയില്‍ ഉള്ളവരെയോ വിദേശത്തുള്ളവരെയോ കരുതല്‍ തടങ്കലിലാക്കാന്‍ സാധിക്കും. കള്ളക്കടത്ത് കേസില്‍ അറസ്റ്റിലാകുന്നവര്‍ പുറത്തിറങ്ങിയാല്‍ കുറ്റ കൃത്യം വീണ്ടും ആവര്‍ത്തിക്കും എന്നത് മുന്‍ കൂട്ടി കണ്ടാണ് കോഫെപോസ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടയ്ക്കുന്നത്.












Click it and Unblock the Notifications