കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: റമീസ് കൈമാറിയത് 97 ലക്ഷം രൂപ; സ്വപ്ന ഉന്നത ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകി!!

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്ക് കൂടുതൽ വിവരങ്ങൾ. കേസിൽ അറസ്റ്റിലായ കെടി റമീസിൽ നിന്നാണ് സ്വർണ്ണക്കടത്ത് കേസിലെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ റമീസ് കൈമാറിയ 97 ലക്ഷം രൂപയിൽ വലിയൊരു ഭാഗവും സ്വപ്ന സുരേഷ് ഉന്നത ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകിയതായി അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി ഏറ്റവുമധികം കടത്തിയ സ്വർണ്ണത്തിന് ഇത്രയധികം തുക കമ്മീഷനായി നൽകിയിട്ടുള്ളതെന്നാണ് കണ്ടെത്തിയത്.

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. വഴങ്ങി സിപിഎം.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്; സീറ്റ് ധാരണകൾ ഇങ്ങനെകണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. വഴങ്ങി സിപിഎം.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്; സീറ്റ് ധാരണകൾ ഇങ്ങനെ

രഹസ്യമൊഴിയിൽ..

രഹസ്യമൊഴിയിൽ..

ഓരോ തവണയും സ്വർണ്ണം കടത്തുമ്പോൾ കമ്മീഷനായി ലഭിക്കുന്ന തുക സ്വപ്ന സുരേഷ്, സന്ദീപ് നായർ, പിഎസ് സരിത് എന്നിവർ ചേർന്നാണ് വീതം വച്ചെടുത്തിരുന്നത്. ഏറ്റവുമൊടുവിൽ നടത്തിയ സ്വർണ്ണക്കടത്തിൽ മൂന്നുപേരും കമ്മീഷൻ തുക വീതം വെച്ചെടുക്കുന്നതിൽ മാറ്റങ്ങൾ വന്നിരുന്നുവെന്നും ഈ തുക കൂടി ഉന്നതരിലേക്ക് പോയെന്നുമുള്ള സംശയം പുറത്തുവരുന്നുണ്ട്. പ്രതിയായ സന്ദീപ് മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.

 കമ്മീഷനായി ഉയർന്ന തുക

കമ്മീഷനായി ഉയർന്ന തുക

സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതോടെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പ്രതികൾ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഒരു കിലോ സ്വർണ്ണം കടത്തുന്നതിനായി 1000 ഡോളർ യുഎഇ കോൺസൽ ജനറലിന് കമ്മീഷനായി നൽകണമെന്നായിരുന്നു സ്വപ്ന സുരേഷ് സ്വർണ്ണക്കടത്തിന് നേതൃത്വം വഹിച്ചിരുന്ന കെടി റമീസിനെ ധരിപ്പിച്ചത്. ഇത്തരത്തിൽ ലഭിക്കുന്ന തുകയ്ക്ക് പുറമേ സ്വർണ്ണക്കടത്തിനുള്ള ഹാൻഡ് ലിംഗ് ചാർജ് എന്ന പേരിൽ വാങ്ങുന്ന 50000 രൂപയും സ്വപ്ന സുരേഷ്, സന്ദീപ് നായർ, പിഎസ് സരിത്ത് എന്നിവർ ചേർന്ന് പങ്കുവെക്കാമെന്നായിരുന്നു മൂവർ സംഘത്തിനിടയിലെ ധാരണ.

സത്യമെന്ത്?

സത്യമെന്ത്?


സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘത്തോട് പറഞ്ഞതിനേക്കാൾ കുടുതൽ സ്വർണ്ണമാണ് ഓരോ തവണയും വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുള്ളതെന്നാണ് പുറത്തുവരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിച്ചെടുത്ത പാഴ്സലിൽ 10 കിലോഗ്രാം സ്വർണ്ണം കടത്തുമെന്നായിരുന്നു റമീസ് സ്വപ്നയെ അറിയിച്ചിരുന്നത്. എന്നാൽ പിടിച്ചെടുത്ത പാഴ്സലിൽ 30 കിലോ വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതിൽ നിന്നും റമീസ് പറഞ്ഞതിനേക്കാൾ കൂടുതൽ അളവിൽ സ്വർണ്ണം എത്തിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താളത്തിലൂടെ 21 തവണ സ്വർണ്ണക്കടത്ത് നടന്നുവെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നത്. എന്നാൽ എത്ര സ്വർണ്ണമാണ് കടത്തിയിരുന്നതെന്ന് റമീസിന് മാത്രമാണ് അറിയുക.

 ഫെമ കേസ്

ഫെമ കേസ്


സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിദേശനാണ്യ വിനിമയ ചട്ടം അനുസരിച്ച് കസ്റ്റംസ് കേസെടുക്കും. സ്വർണ്ണക്കടത്തിലൂടെ ലഭിച്ച 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തുന്നതിന് വേണ്ടി സ്വപ്ന സുരേഷ് സഹായിച്ചിരുന്നതായി കസ്റ്റംസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി യുഎഇ കോൺസുലേറ്റിന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 ഉന്നതരിൽ സ്വാധീനമെന്ന്

ഉന്നതരിൽ സ്വാധീനമെന്ന്

സ്വർണ്ണക്കടത്ത് കേസ് ഉന്നത സ്വാധീനമുള്ള ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് കേസിൽ അന്വേഷണം നടത്തിവരുന്ന കസ്റ്റംസ് അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മൊഴിയുടെ പകർപ്പ് നൽകാവില്ലെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വപ്നയ്ക്ക് മൊഴിയുടെ പകർപ്പ് നൽകുന്നത് കേസന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇടയാക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. മൊഴിയുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സ്വപ്ന നേരത്തെ ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പ്രതികരണം.

 സ്വാധീനമുണ്ടെന്ന്

സ്വാധീനമുണ്ടെന്ന്


സ്വപ്ന സുരേഷ് അധികാരങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ്. വിദേശത്ത് ഉൾപ്പെടെ നിരവധി ഉന്നത വ്യക്തികളുമായി തനിക്കുള്ള ബന്ധം സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. സമൂഹത്തിൽ സ്വാധീനമുള്ളവരും ഉന്നത പദവികളിൽ ഇരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് സ്വപ്നയുടെ മൊഴിയിൽ പറയുന്നുണ്ട്. ഇപ്പോൾ കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ- പൊതു പ്രവർത്തന രംഗത്തെ പ്രമുഖരിലേക്കും എത്തിച്ചേരാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Kerala gold smuggling case: Hints on Swapna Suresh spent commission to higher officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X