കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യും

Google Oneindia Malayalam News

കോഴിക്കോട്: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും ലഭിച്ച വിവരത്തില്‍ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്.

gold

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27ാം വാര്‍ഡ് കൗണ്‍സിലറാണ്. നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ ഉള്‍പ്പടെ ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികള്‍ക്ക് കാരാട്ട് ഫൈസലുമായി ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Kerala gold smuggling case: All You Need To Know About Janam TV Coordinating Editor Anil Nambair

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുമായി ചോദ്യം ചെയ്യലിന് ഫൈസലിനെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍. ഫൈസലിന്റെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ കസ്റ്റംഡ് പരിശോധിക്കുന്നു.

അൺലോക്ക് 5: കേരളത്തിലെ സ്‌കൂളുകൾ ഒക്ടോബര്‍ 15ന് തുറക്കുമോ, സർക്കാർ നൽകുന്ന സൂചനകൾ ഇങ്ങനെഅൺലോക്ക് 5: കേരളത്തിലെ സ്‌കൂളുകൾ ഒക്ടോബര്‍ 15ന് തുറക്കുമോ, സർക്കാർ നൽകുന്ന സൂചനകൾ ഇങ്ങനെ

ബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജിബാബരി മസ്ജിദ് കേസ്; യുക്തിസഹമായ നിഗമനത്തിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജഡ്ജി

ഭൂമി പൂജയെ പിന്തുണച്ചതിന് ഭീഷണി; ഹസിന്‍ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതിഭൂമി പൂജയെ പിന്തുണച്ചതിന് ഭീഷണി; ഹസിന്‍ ജഹാന് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതി

English summary
Kerala Gold Smuggling Case: Koduvalli Municipal Councilor Karat Faisal taken into customs custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X