കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീണ്ട 8 മണിക്കൂർ: കെടി ജലീലിന്റെ എൻഐഎ ചോദ്യം ചെയ്യൽ പൂർത്തിയായി, പുറത്തിറങ്ങി കാർ മാറിക്കയറി നാടകം!

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലിലീന്റെ എൻഐഎ ഓഫീസിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിന് മുമ്പിൽ കടുത്ത പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് വൈകിട്ട് അഞ്ച് മണിയോടെ മന്ത്രി ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങുന്നത്. എട്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി എൻഐഎ ഓഫീസിൽ നിന്ന് മടങ്ങുന്നത്. മാധ്യമങ്ങളെ കൈവീശി അഭിവാദ്യം ചെയ്തുുകൊണ്ടാണ് കാറിൽ കയറി യാത്രയായത്. ഓഫീസിലെത്തി പത്ത് മണിക്കൂറിന് ശേഷമാണ് സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫീസിൽ നിന്നും പുറത്തേക്ക് പോകുന്നത്. മന്ത്രിയിൽ നിന്ന് ശേഖരിച്ചിട്ടുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുകയെന്നാണ് സൂചനകൾ.

മാധ്യമ വിചാരണ അവസാനിപ്പിക്കണം: അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുന്നു, രാകുൽ പ്രീത് ഹൈക്കോടതിയിൽ!!മാധ്യമ വിചാരണ അവസാനിപ്പിക്കണം: അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കുന്നു, രാകുൽ പ്രീത് ഹൈക്കോടതിയിൽ!!

 രഹസ്യമായി എത്താൻ നീക്കം

രഹസ്യമായി എത്താൻ നീക്കം

നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായതുപോലെ അതീവ രഹസ്യമായി എൻഐഎ ഓഫീസിലെത്താനായിരുന്നു നീക്കമെങ്കിലും അവസാന നിമിഷം ഇത് പാളുകയായിരുന്നു. രാവിലെ ആറ് മണിയോടെ തന്നെ മന്ത്രി എൻഐഎ ഓഫീസിലെത്തിയിരുന്നുവെങ്കിലും വിവരം പുറത്തറിയുകയായിരുന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കിയ ശേഷം മന്ത്രി മുൻ എംഎൽഎയായിരുന്ന എഎം യൂസഫിന്റെ കാറിലാണ് ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിലെത്തുന്നത്. മന്ത്രി തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങുമെന്നാണ് സൂചന.

മൊഴി പരിശോധിച്ചു?

മൊഴി പരിശോധിച്ചു?

യുഇഎ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലെത്തിയ പാഴ്സൽ ഏറ്റുവാങ്ങിയതിലെ പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ച് നേരത്തെ എൻഫോഴ്സ്മെന്റും മന്ത്രി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ജലീൽ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴി എൻഎഐ പരിശോധിച്ചതായുള്ള വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു ഇതിന് പിന്നാലെയാണ് മന്ത്രി ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാവുന്നത്. മന്ത്രിയെ എൻഫോഴ്സ്മെന്റ് ചോദ്യംചെയ്തതോടെ തന്നെ പ്രതിപക്ഷ പാർട്ടികൾ കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യുന്നത്

സ്വപ്നയുമായുള്ള ബന്ധം

സ്വപ്നയുമായുള്ള ബന്ധം

മന്ത്രിയ്ക്ക് സ്വർണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിവുണ്ടോ എന്നും എൻഐഎ പരിശോധിക്കുന്നുണ്ട്.യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്നയെ അറിയുക എന്ന മന്ത്രിയുടെ വാദം എൻഐഎയും മുഖവിലക്കെടുത്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ മതഗ്രഗന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് മന്ത്രിയെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ എൻഫോഴ്സ്മെന്റ് മന്ത്രിയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. യുഎഇ കോൺസുൽ ജനറലുമായുള്ള ബന്ധം എന്നീവിഷയത്തിലും മന്ത്രിയിൽ നിന്ന് കേന്ദ്ര ഏജൻസി വിവരങ്ങൾ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ രണ്ട് തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തത്.

Recommended Video

cmsvideo
Journalist from Manorama who Caught KT Jaleel | Oneindia Malayalam
 തന്ത്രം പാളി

തന്ത്രം പാളി

വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജിൽ മതഗ്രന്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്ത സംഭവത്തിൽ രണ്ട് തവണയാണ് എൻഫോഴ്സ്മെന്റ് കെടി ജലീലിനെ ചോദ്യം ചെയ്തത്. രണ്ട് തവണയും അതീവ രഹസ്യമായാണ് മന്ത്രി കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിലെത്തുന്നത്. മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ വൈകി മാത്രമാണ് അറിഞ്ഞത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്തിയ മന്ത്രി വ്യവസായിയുടെ വാഹനത്തില്‍ ആണ് മന്ത്രി ചോദ്യം ചെയ്യലിന് പോയത്. മന്ത്രിയെ ചോദ്യം ചെയ്ത വിവരം എൻഫോഴ്സ് ഡയറക്ടർ തന്നെ വെളിപ്പെടുത്തിയെങ്കിലും ഇക്കാര്യം തുറന്ന് സമ്മതിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല.

English summary
Kerala Gold Smuggling case: KT Jaleel leaves NIA office 8 hours of interrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X