കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകൾ നീണ്ടചോദ്യം ചെയ്യൽ: ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ, റമീസിന്റെ മൊഴി നിർണായകം

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും ക്ലീൻ ചിറ്റ് നൽകാൻ എൻഐഎ തയ്യാറായിട്ടില്ല. സ്വർണ്ണക്കടത്ത് കേസിൽ ആരോപണമുയർന്നതോടെ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. എന്നാൽ സർവീസ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിലെ ഉന്നത പദവികൾ വഹിക്കുന്നവർ നയതന്ത്ര ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടാൻ പാടില്ലെന്ന് നേരത്തെ തന്നെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ചൂണ്ടിക്കാണിച്ചിരുന്നു. ശിവശങ്കർ സർവീസ് ചട്ടം ലംഘിച്ചെന്ന് ഇതേ സമിതി കണ്ടെത്തിയതോടെയാണ് ഇദ്ദേഹത്തിനെ സസ്പെൻഡ് ചെയ്യുന്നത്.

അയോധ്യയിലേക്ക് മുസ്ലിം നേതാക്കള്‍ക്ക് ക്ഷണം; കോണ്‍ഗ്രസിനെ വിളിച്ചില്ല... ക്ഷണിതാക്കളുടെ പട്ടികഅയോധ്യയിലേക്ക് മുസ്ലിം നേതാക്കള്‍ക്ക് ക്ഷണം; കോണ്‍ഗ്രസിനെ വിളിച്ചില്ല... ക്ഷണിതാക്കളുടെ പട്ടിക

ശിവശങ്കറിന് ക്ലീൻചിറ്റില്ല

ശിവശങ്കറിന് ക്ലീൻചിറ്റില്ല

സ്വർണ്ണക്കടത്ത് കേസിൽ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും ഇതുവരെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇതുവരെയും ക്ലീൻചിറ്റ് നൽകിയിട്ടില്ല. ആദ്യം തിരുവനന്തപുരത്ത് പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് പിന്നാലെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ച് രണ്ട് ദിവസമാണ് അന്വേഷണ സംഘം ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറിനെ വിട്ടയയ്ക്കുന്നത്. ഇതുവരെ 20 മണിക്കൂറോളം സമയം ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ട്. എൻഐഎയുടെ കസ്റ്റഡിയിലുള്ള റമീസിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ് ശിവശങ്കറിന് നിർണായകമായിത്തീരുക.

 വീണ്ടും വിളിപ്പിക്കും

വീണ്ടും വിളിപ്പിക്കും


ആഗസ്റ്റ് രണ്ടാം വാരത്തോടെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ സംഘം ഇത്തരത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്. ഇതിനകം കസ്റ്റംസ് ഒരു തവണയും എൻഐഎ രണ്ട് തവണയുമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുള്ളത്. സ്വപ്നയെ നിയമിച്ചതുൾപ്പെടെ ശിവശങ്കർ സർവീസ് ചട്ടം ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തിനെതിരെ സർക്കാർ സസ്പെഷൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
 റമീസിനെ ചോദ്യം ചെയ്യാൻ

റമീസിനെ ചോദ്യം ചെയ്യാൻ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ് കള്ളക്കടത്ത് കേസിന്റെ പ്രധാനകണ്ണിയാണെന്ന് എൻഐഎ ചൂണ്ടിക്കാണിക്കുന്നത്. റമീസ് കള്ളക്കടത്ത് റാക്കറ്റിനെ തീവ്രവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും എൻഐഎ പറയുന്നു. കള്ളക്കടത്ത് സംഘത്തെ വിദേശത്തുള്ളവരുമായി ബന്ധിപ്പിക്കുന്ന കണ്ണിയും റമീസ് ആണെന്നും അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിച്ചിരുന്നു. കസ്റ്റംസിന്റെ പിടിയിലായ റമീസിനെ കഴിഞ്ഞ ദിവസം മാത്രമാണ് എൻഐഎ കസ്റ്റഡിയിൽ ലഭിക്കുന്നത്. എൻഐഎ റമീസിൽ നിന്ന് മൊഴിയെടുക്കുന്നതും ശിവശങ്കറിനെ സംബന്ധിച്ച് നിർണായകമായിത്തീരും.

 സിസിടിവി ദൃശ്യങ്ങൾ

സിസിടിവി ദൃശ്യങ്ങൾ

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സംഘം ആവശ്യപ്പെട്ടത് പ്രകാരം ജൂൺ- ജൂലൈ മാസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നൽകാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്റെയും ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾക്ക് പകരം മന്തി കെടി ജലീലിന്റെ ഓഫീസ്, യുഎഇ കോൺസുലേറ്റ് ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തമാസം രണ്ടാംവാരത്തോടെയായിരിക്കും ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കും. സ്വപ്ന സുരേഷിന്റെതായുള്ള നാല് മൊബൈൽ ഫോണുകളിലെ സിഡാക് പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവരുന്നതും സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയ്ക്കും നിർണായകമാകും. ഇതെല്ലാം ലഭിക്കുന്നതോടെ ആഗസ്റ്റ് രണ്ടാംവാരം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ച് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

 അറസ്റ്റിന് അനുമതി

അറസ്റ്റിന് അനുമതി

ഐടി വകുപ്പിന് കീഴിൽ സ്വപ്ന സുരേഷിനെ നിയമിക്കാൻ ശുപാർശ ചെയ്തത് എം ശിവശങ്കറാണെന്ന് തെളിഞ്ഞതിന് പിന്നാലെ ജോലിക്കായി സ്വപ്ന സമർപ്പിച്ചത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആണെന്നും കണ്ടെത്തിയിരുന്നു. ഇതോടെ വിവരങ്ങൾ ആവശ്യപ്പെട്ട് കേരള പോലീസ് മഹാരാഷ്ട്രയിലുള്ള ഡോ. ബാബാ അംബേദ്കർ സർവ്വകലാശാലയ്ക്ക് കത്തയച്ചിരുന്നു. സർവ്വകലാശാല ബികോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന സുരേഷ് എന്ന പേരിൽ ഒരു വിദ്യാർത്ഥിനി സർവ്വകലാശാലയിൽ പഠിച്ചില്ലെന്നും സർവ്വലാശാല രജിസ്ട്രാർ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് മറുപടി നൽകിയിരുന്നു. ഇതോടെ വ്യാജ ബിരുദ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് എൻഐഎ കോടതി അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. എൻഐഎയ്ക്കും കസ്റ്റംസിനും എൻഫോഴ്സ്മെന്റിനും പുറമേ കേരള പോലീസും സ്വപ്നക്കെതിരെ ഇതോടെ അന്വേഷണം നടത്തിവരികയാണ്.

English summary
Kerala Gold Smuggling case: M Shivashankar didn't get clean chit from NIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X