കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും; ആസുത്രണം നടന്നത് ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ജൂണ്‍ മുപ്പതിന് നടന്ന സ്വര്‍ണ്ണകടത്തിന്റെ ആസുത്രണം നടന്നതെന്നാണ് കസ്റ്റ്്‌സ് പുറത്ത് വിടുന്ന വിവരം. പിന്നാലെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

sivasankar

ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ വെച്ച് ആസുത്രണം നടന്നതിന്റെ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായി വ്യക്തമാക്കി. എന്നാല്‍ സ്വര്‍ണ്ണകടത്തുമായി ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന തെളിവില്ലെന്നും കസ്റ്റംസ് പറയുന്നു. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും പ്രതികള്‍ ഫ്്‌ലാറ്റിലവ്# വരാറുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റ്ംസ് പരിശോഘ നടത്തിയിരുന്നു. സെക്യൂരിറ്റി ജിവനക്കാരനാണ് ഇത് സ്ഥിരീകരിച്ചത്. ഒപ്പം സന്ദര്‍ശ രജിസ്റ്ററും കസ്റ്റഡിയിലെടുത്തിരുന്നു.

വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം. ശിവസങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. ശിവശങ്കറിന്റ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിനേയും ബാധിക്കും. ഇത് മുന്നില്‍ കണ്ടാണ് ശിവശങ്കറിനെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന ആരോപണവും ശക്തമാണ്.
സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷുമായി ശിവശങ്കര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സ്വപ്ന താമസിച്ചിരുന്ന ഫ്ളാറ്റില്‍ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു എന്നാണ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. തിരുവനന്തപുരം മുടവന്‍ മുകളിലെ ഫ്ളാറ്റില്‍ 2018 വരെ സ്വപ്ന താമസിച്ചിരുന്നു. യുഇഎ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നു അപ്പോള്‍ സ്വപ്ന. 5 വര്‍ഷത്തോളം ഈ ഫ്ളാറ്റില്‍ ഇവരുണ്ടായിരുന്നു.

ഐടി സെക്രട്ടറി ഈ ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്ന് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

English summary
Kerala Gold Smuggling Case: M Sivasankar will be questioned by Customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X