India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരുകന്റെ മുമ്പിൽ മുടങ്ങാതെ പ്രാർത്ഥന, ജയിലിൽ ഒരേയൊരു ഹോബി മാത്രം; സ്വപ്‌നയുടെ തടവുജീവിതം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് ഇപ്പോള്‍ സുപ്രധാനമായ വഴിത്തിരിലേക്ക് കടന്നരിക്കുകയാണ്. കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. സ്വപ്‌നയുടെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാണ്‍ എം ശിവശങ്കറിനായിരുന്നു എന്നാണ് ഇ ഡി പറയുന്നത്. എന്നാല്‍ ഇത്രയധികം സംഭവ വികാസങ്ങള്‍ നടക്കുമ്പോഴും മുഖ്യ പ്രതി സ്വപ്‌ന മറ്റ് പല കാര്യങ്ങളുമായി ജയിലില്‍ മുഴുകിയിരിക്കുകയാണ്.

വായന മാത്രം

വായന മാത്രം

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സ്വപ്‌ന കൂടുതല്‍ സമയം ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കൊപ്പമാണ്. കോഫെപോസ തടവുകാരിയായി കഴിയുന്ന സ്വപ്‌നയ്ക്ക് ഇംഗ്ലീ,് സാഹിത്യത്തോടാണ് ഏറെ ഇഷ്ടം. കൂടാതെ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളോടും കൂടുതല്‍ താല്‍പര്യമുണ്ട്. ജയില്‍ ലൈബ്രറിയില്‍ നിന്ന് ആവശ്യത്തകിനുള്ള പുസ്തകങ്ങള്‍ എടുത്താണ് സ്വപ്‌ന വായനയുടെ ലോകത്ത് മുഴുകിയിരിക്കുന്നത്.

അനുസരണയുള്ള തടവുകാരി

അനുസരണയുള്ള തടവുകാരി

ജയിലിലെ മറ്റ് തടവുകാരോട് അധികം ഇടപഴകാന്‍ സ്വപ്ന പോവാറില്ല. വളരെ അനുസരണയുള്ള തടവുകാരിയെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത വിവിരം റേഡിയോ വാര്‍ത്തയിലൂടെയാണ് സ്വപ്‌ന അറിഞ്ഞത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ ഭാവ വ്യത്യാസമൊന്നുമില്ല.

 കൊലക്കേസ് പ്രതിയോടൊപ്പം

കൊലക്കേസ് പ്രതിയോടൊപ്പം

രാവിലെ പത്രങ്ങളെല്ലാം വായിക്കും. ജയിലിലെ തടവുകാര്‍ക്ക് അല്‍പ്പമയം ടിവി കാണാനുള്ള അനുമതി ഉണ്ടെങ്കിലും സ്വപ്‌ന അവിടേക്ക് പോകാറേ ഇല്ലെന്നാണ് വിവരം. കൊലക്കേസ് പ്രതിയോടൊപ്പമാണ് സ്വപ്‌ന സെല്ലില്‍ കഴിയുന്നത്. രണ്ട് പേര്‍ക്ക് കിടക്കയും സെല്ലില്‍ ഒരു ഫാനുമുണ്ട്. ജയില്‍ ഭക്ഷണത്തോട് മടുപ്പ് കാണിക്കാറില്ല.

 മുടങ്ങാതെ പ്രാര്‍ത്ഥന

മുടങ്ങാതെ പ്രാര്‍ത്ഥന

സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് സമീപം മുരുകന്റെ ചിത്രം വച്ചിട്ടുണ്ട്. അവിടെ തടവുകാര്‍ പ്രാര്‍ത്ഥിക്കാറുണ്ട്. സ്വപ്‌നയും മുടങ്ങാതെ പ്രാര്‍ത്ഥിക്കാറുണ്ട്. യുഎഇ കോണ്‍സുലേറ്റിന് സമീപത്ത് തന്നെയാണ് അട്ടക്കുളങ്ങര വനിത ജയില്‍. കൊച്ചിയില്‍ നിന്ന് ഇവിടേക്ക് എത്തിച്ചപ്പോള്‍ സ്വപ്‌ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. നേരിയ രക്തസമ്മര്ഡദ്ദവും സ്വപ്‌നയ്ക്കുണ്ടായിരുന്നു.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
   അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു

  അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു

  എന്നാല്‍ ഇപ്പോള്‍ ജയില്‍ അന്തരീക്ഷവുമായി സ്വപ്‌ന പൊരുത്തപ്പെട്ടു. ഇപ്പോള്‍ മരുന്നുകള്‍ ഒന്നുമില്ല. ആഴ്ചയില്‍ ഒരിക്കല്‍ അഭിഭാഷകനെ കാണാനുള്ള അനുമതിയുണ്ട്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരിക്കും കൂടിക്കാഴ്ച. വിചാരണ തടവുകാരിയായതിനാല്‍ ജോലി ഒന്നും നല്‍കിയിട്ടില്ല. കൂടുതല്‍ സമയം സെല്ലില്‍ പുസ്തകങ്ങളോടൊപ്പം ചെലവഴിക്കുകയാണ് സ്വപ്ന.

  '20 അഭിഭാഷകരെ കൊണ്ടു വന്ന് ചോദ്യം ചെയ്യലുകൾ,മാനസിക പീഡനം'; വിചാരണ കോടതിക്കെതിരെ സർക്കാരും'20 അഭിഭാഷകരെ കൊണ്ടു വന്ന് ചോദ്യം ചെയ്യലുകൾ,മാനസിക പീഡനം'; വിചാരണ കോടതിക്കെതിരെ സർക്കാരും

  ബിജെപിയില്‍ പുതിയ ഗ്രൂപ്പ്? ആളെ കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍... പ്രതിസന്ധിയില്‍ സുരേന്ദ്രനും കൂട്ടരുംബിജെപിയില്‍ പുതിയ ഗ്രൂപ്പ്? ആളെ കൂട്ടാന്‍ ശോഭ സുരേന്ദ്രന്‍... പ്രതിസന്ധിയില്‍ സുരേന്ദ്രനും കൂട്ടരും

  ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്

  പെണ്‍കെണിയില്‍ കുടുക്കി ആര്യ യുവാവിനെ റൂമിലെത്തിച്ചു; നഗ്നനാക്കി ഫോട്ടോ, ഒടുവില്‍ പൊലീസിന്റെ കെണിയിൽപെണ്‍കെണിയില്‍ കുടുക്കി ആര്യ യുവാവിനെ റൂമിലെത്തിച്ചു; നഗ്നനാക്കി ഫോട്ടോ, ഒടുവില്‍ പൊലീസിന്റെ കെണിയിൽ

  English summary
  Kerala Gold Smuggling Case: Main accused Swapna Suresh is busy reading books in jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X