കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലക്ഷൻ ഫലം വന്നാൽ കേൾക്കാം കടത്തിയത് കഷായത്തിൽ ചേർക്കുന്ന കഴഞ്ച് ചുക്കാണെന്ന്; കസ്റ്റംസിനെ ട്രോളി കെടി ജലീൽ

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സ്വപ്ന സുരേഷ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ കസ്റ്റംസിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കെടി ജലീലിന്റെ പരിഹാസം.

kerala

ആദ്യം കസ്റ്റംസ് പറഞ്ഞു സ്വര്‍ണ്ണമാണ് കടത്തിയത് എന്ന്. പിന്നെപ്പറഞ്ഞു ഈന്തപ്പഴമാണ് കടത്തിയതെന്ന്. ഇലക്ഷന്‍ അടുത്തപ്പോള്‍ പറയുന്നു കടത്തിയത് ഡോളറാണെന്ന്. ഇനി ഇലക്ഷന്‍ ഫലം പുറത്ത് വന്നാല്‍ കേള്‍ക്കാം സ്വര്‍ണ്ണവും ഡോളറുമൊന്നുമല്ല, കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണ് കടത്തിയതെന്ന്ൃ കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് വടകരയിലെ ഒരു സിദ്ധന്‍ ആനയെ തുമ്മിയ കഥയാണ്. വാര്‍ത്ത കേട്ട് മലപ്പുറത്തെ ഒരു നാട്ടിന്‍പുറത്തുകാരന്‍ കഥാനായകനായ മഹാനെ കാണാന്‍ വടകരക്ക് പുറപ്പെട്ടു. ഫറോക്കിലെത്തി കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞത് ആനയല്ല കറുത്ത ഒരു പോത്തിനെയാണ് സിദ്ധന്‍ തുമ്മിയതെന്നാണ്. കോഴിക്കോട്ടങ്ങാടിയിലെത്തി അന്വേഷിച്ചപ്പോള്‍ അവിടെ പറഞ്ഞുകേട്ടത് കറുത്ത ഒരു ആടിനെയാണ് ഉപ്പാപ്പ തുമ്മിയതെന്നാണ്. കാപ്പാട്ടെത്തി ചോദിച്ചപ്പോള്‍ സിദ്ധന്‍ തുമ്മിയത് കറുത്ത ഒരു പൂച്ചയെയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കൊയിലാണ്ടിയിലെത്തി റോഡുവക്കത്തെ മക്കാനിയില്‍ കയറി ചായകുടിച്ച് കാര്യമന്വേഷിച്ചപ്പോള്‍ അവിടെ കേട്ടത് ഒരു കറുത്ത എലിയെയാണ് സിദ്ധന്‍ തുമ്മിയത് എന്നായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

പയ്യോളിയിലെത്തി റോഡില്‍ കൂടി നിന്നവരോട് വിവരം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞത് സിദ്ധന്‍ തുമ്മിയപ്പോള്‍ തെറിച്ചത് കറുത്ത ഒരു ഈച്ചയാണെന്നാണ്. ഏതായാലും അത്രയും യാത്ര ചെയ്‌തെത്തിയ സ്ഥിതിക്ക് ഉപ്പാപ്പാന്റെ വീട്ടിലെത്തി നിജസ്ഥിതി അറിയാന്‍ തന്നെ മലപ്പുറത്തുകാരന്‍ കാക്ക തീരുമാനിച്ചു. അവിടെച്ചെന്ന് കേട്ടതെല്ലാം പറഞ്ഞപ്പോള്‍ സിദ്ധന്റെ കയ്യാളായ മധ്യവയസ്‌കന്‍ പറഞ്ഞത്, ഉപ്പാപ്പ തലേന്ന് രാത്രി ചോറ് കഴിച്ചുകൊണ്ടിരിക്കെ തുമ്മിയപ്പോള്‍ ചോറ്റിലുണ്ടായിരുന്ന ഒരു കറുത്ത വറ്റ് തെറിച്ച് വീണിരുന്നു എന്നാണ്.

ആദ്യം കസ്റ്റംസ് പറഞ്ഞു സ്വര്‍ണ്ണമാണ് കടത്തിയത് എന്ന്. പിന്നെപ്പറഞ്ഞു ഈന്തപ്പഴമാണ് കടത്തിയതെന്ന്. ഇലക്ഷന്‍ അടുത്തപ്പോള്‍ പറയുന്നു കടത്തിയത് ഡോളറാണെന്ന്. ഇനി ഇലക്ഷന്‍ ഫലം പുറത്ത് വന്നാല്‍ കേള്‍ക്കാം സ്വര്‍ണ്ണവും ഡോളറുമൊന്നുമല്ല, കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണ് കടത്തിയതെന്ന്. കാത്തിരിക്കാം ആ വാര്‍ത്തയ്ക്കായി. ഉറപ്പാണ് LDF

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
Kerala Gold Smuggling Case: Minister KT Jaleel mocks customs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X