Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടി;സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 164 സ്റ്റേറ്റ്‌മെന്റ് പ്രകാരം നല്‍കിയ രഹസ്യമൊഴിയ്ക്ക് മുന്‍പ് നല്‍കിയതാണ് സത്യവാങ്മൂലം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങള്‍ സത്യവാങ്മൂലത്തിലുണ്ട്.

മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ചു എന്ന് സ്വപ്‌ന ആരോപിക്കുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. എന്നാല്‍ രാജകുടുംബത്തിന്റെ എതിര്‍പ്പ് കാരണം പദ്ധതി നടന്നില്ല എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ഷാര്‍ജയില്‍ ഐടി കമ്പനി തുടങ്ങാനാണ് മുഖ്യമന്ത്രി സഹായം തേടിയത് എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

1

ഷാര്‍ജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നും ബിരിയാണി ചെമ്പ് പരാമര്‍ശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലില്‍ ഉണ്ട് എന്നും സ്വപ്‌ന സുരേഷ് പറയുന്നു. എന്‍ ഐ എ പിടിച്ചെടുത്ത മൊബൈലുകള്‍ കോടതിയുടെ കൈവശമുണ്ട് എന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.

2

ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടന്നു. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും പുറമെ ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വര്‍ണ കടത്ത് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് നിരവധി ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വപ്‌ന സുരേഷ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുന്നത്. അതിനൊപ്പം ഒരു സത്യവാങ്മൂലം കൂടി സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

3

ക്ലിഫ് ഹൗസില്‍ പലവട്ടം താന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ കണ്ടിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. 2017 ലാണ് ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം ഉണ്ടായിരുന്നത്. ആദ്യം കോഴിക്കോട്ടേക്കായിരുന്നു അദ്ദേഹം വരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

4

തിരുവനന്തപുരത്ത് എത്തിയ ശേഷം മുഖ്യമന്ത്രിയും കുടുംബവും ഷാര്‍ജ ഭരണാധികാരിയുമായി സംസാരിച്ചു എന്നാണ് പറയുന്നത്. 2017 സെപ്റ്റംബര്‍ 27 ന് ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടന്നിരുന്നു. ആ കൂടിക്കാഴ്ചയില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും അവരെ അടക്കം പുറത്താക്കി കൊണ്ട് അടച്ചിട്ട മുറിയിലും കൂടിക്കാഴ്ച നടത്തി. ഇതില്‍ മുഖ്യമന്ത്രിയെ കൂടാതെ ഭാര്യ കമല, മകള്‍ വീണ, ശിവശങ്കര്‍, നളിനി നെറ്റോ എന്നിവര്‍ പങ്കെടുത്തു.

5

ഈ സമയത്താണ് ഷാര്‍ജ ഭരണാധികാരിയോട് മകള്‍ക്ക് ഐടി കമ്പനി തുടങ്ങാന്‍ മുഖ്യമന്ത്രി സഹായം തേടിയത് എന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഈ കാര്യങ്ങള്‍ നേരത്തെ സ്വപ്നയെ ധരിപ്പിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി കോവളത്ത് എത്തിയപ്പോള്‍ തന്നെ ഇത്തരമൊരു കാര്യത്തിന് സംസാരം നടക്കുന്ന കാര്യം തനിക്ക് അറിയാമെന്നും സ്വപ്‌ന പറയുന്നുണ്ട്. ഇത്തരമൊരു വ്യവസായം തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയ്ക്ക് ഒരു സമ്മാനം നല്‍കാന്‍ ശ്രമവുമുണ്ടായിരുന്നു.

6

അത്തരം സമ്മാനങ്ങള്‍ അവര്‍ സ്വീകരിക്കാറില്ല എന്ന് അറിയിച്ച് താന്‍ തന്നെ അത് മുടക്കി എന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. മറ്റൊന്ന് ബിരിയാണി ചെമ്പിലെ സമ്മാനങ്ങള്‍ കൊണ്ടുപോയ കാര്യം. സാധാരണ ബിരിയാണി ചെമ്പിനേക്കാള്‍ വലിപ്പമുള്ള ചെമ്പിലാണ് ഈ സമ്മാനങ്ങള്‍ കൊണ്ടുപോയത്. അത് ഫോയില്‍ഡ് പേപ്പറില്‍ അടച്ച് കെട്ടിയതിനാല്‍ കൊണ്ടുപോയതിനാല്‍ കൊണ്ടുപോയ ആള്‍ക്ക് പോലും എന്താണ് ഇതിനകത്ത് ഉള്ളത് എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല.

7

നാല് പേര്‍ താങ്ങിയെടുത്താണ് ഇത് കൊണ്ടുപോയത്. സാധാരണ കാറില്‍ കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ കോണ്‍സുല്‍ ജനറലിന്റെ വലിയ വാഹനത്തിലാണ് ഇത് കൊണ്ടുപോയത്. ഇത്തരമൊരു ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്ക് പോകുമ്പോള്‍ ക്ലിയറന്‍സ് ഒന്നുമില്ലാതെ അവിടെ എത്തിക്കാന്‍ ശിവശങ്കര്‍ അതിന് നേതൃത്വം കൊടുത്തു. മാത്രമല്ല അത് എത്തുന്നത് വരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായിരുന്നു എന്നും സ്വപ്‌ന പറയുന്നു.

പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+