കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം; സര്‍ക്കാരില്‍ അനുമതി തേടി

Google Oneindia Malayalam News

എറണാകുളം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നീക്കം. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി ചൈഷര്‍ ടാര്‍സന്‍ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് വിജിലന്‍സ് ഡയറക്ടര്‍ പരാതി സര്‍ക്കാരിന് കൈമാറിയത്.

shivsankar

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍, എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അന്വേഷണം അനുമതി വാങ്ങേണ്ടതുണ്ട്. അതിനാലാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമെ വിജിലന്‍സ് കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളു.

കേസില്‍ എം ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റെ മൊഴിയും നിര്‍ണ്ണായകമാവുകയാണ്. ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റേയും സ്വപ്‌ന സുരേഷിന്റേയും ഒരേ അക്കൗണ്ടുകളായിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്വപ്‌നക്കൊപ്പം അക്കൗണ്ട് തുറന്നതെന്നാണ് സിഎയുടെ മൊഴി. സ്വപ്‌ന സുരേഷിന്റെ തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിലുള്ള ഒരു ലോക്കറിന്റെ അക്കൗണ്ടാണ് സ്വപ്‌നയുടേയും ശിവശങ്കറിന്റെ ചാറ്റേര്‍ഡ് അക്കൗണ്ടിന്റേയും സംയുക്ത പേരിലുള്ളത്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.

ഒപ്പം തീവ്രവാദ ബന്ധംസംശയിക്കപ്പെടുന്ന പ്രതികളിലൊരാളായ കെടി റമീസുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന സൂചനകളും എന്‍ഐഎക്ക് ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി തെളിവെടുപ്പും നടത്തിയിരുന്നു. റമീസുമായി അടിപ്പമുണ്ടെന്ന് തെളഴിഞ്ഞാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും.

ലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണംലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണം

യുവതുര്‍ക്കികളെ പറപ്പിച്ച് തരൂര്‍, മന്‍മോഹനൊപ്പം, ശത്രുക്കള്‍ക്ക് വടി കൊടുക്കരുത്, രാഹുലിന് തെറ്റി!!യുവതുര്‍ക്കികളെ പറപ്പിച്ച് തരൂര്‍, മന്‍മോഹനൊപ്പം, ശത്രുക്കള്‍ക്ക് വടി കൊടുക്കരുത്, രാഹുലിന് തെറ്റി!!

ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കും, സച്ചിൻ പൈലറ്റ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഗെഹ്ലോട്ട്!

English summary
kerala gold smuggling case; Move for vigilance probe against Former principal secretary M Sivasankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X