കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയതന്ത്ര ബാഗ് തുറന്ന് പരിശോധിക്കുന്നതിനെ എതിർത്തു: നയതന്ത്ര ബന്ധം ഉലയുമെന്ന് അറ്റാഷെയുടെ ഭീഷണി

Google Oneindia Malayalam News

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ സംഭവത്തിൽ ബാഗ് പരിശോധിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കുള്ള നയതന്ത്ര ബാഗുകൾ പരിശോധിക്കുമെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെ സാന്നിധ്യത്തിലായിരുന്നു കസ്റ്റംസ് അധികൃതരോട് ഭീഷണി മുഴക്കിയതെന്നാണ് പറയുന്നത്. ഇതോടെയാണ് യുഎഇ കോൺസുൽ ജനറലിന്റെ പേരിലെത്തിയ ബാഗേജ് തുറന്ന് പരിശോധിക്കുന്നതിന് വേണ്ടി വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ യുഎഇ അംബാഡിസറെ സമീപിക്കുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചു

രഹസ്യ വിവരം ലഭിച്ചു

യുഎഇ കോൺസുൽ ജനറലിന്റെ പേരിൽ വിദേശത്ത് നിന്ന് അയച്ച ഡിപ്ലോമാറ്റിക് ബാഗേജ് ജൂൺ 30നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ കാർഗോ കോപ്ലംക്സിലെത്തുന്നത്. ബാഗേജിൽ സ്വർണ്ണമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജ് വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുന്നത്. ഇതോടെ ആദ്യം സ്വപ്ന വഴി യുഎഇ അറ്റാഷെ ബാഗേജ് വിട്ടുതരണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിക്കുന്നതെന്നാണ് നേരത്തെ പുറത്തുവന്ന വിവരം.

ഭീഷണി മുഴക്കി

ഭീഷണി മുഴക്കി

ജൂലൈ മൂന്നിന് യുഎഇ കോൺസുൽ ജനറലിന്റെ ഔദ്യോഗിക വാഹനത്തിലെത്തിയാണ് അറ്റാഷെ റഷീദ് ഖാമിസ് അലി മുസ്രൈഖി അൽ ആഷ്മിയ ബാഗ് വിട്ടുതരണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. ഡിപ്ലോമാറ്റിക് ബാഗേജ് തുറന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അറ്റാഷെ ഭീഷണി മുഴക്കുന്നത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം തകരാറിലാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനൊപ്പം യുഎഇയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് വരുന്ന ബാഗേജും ഇത്തരത്തിൽ തുറന്ന് പരിശോധിക്കുമെന്നും ഭീഷണി മുഴക്കിയത്.

അംബാസിഡറുടെ അനുമതിയോടെ

അംബാസിഡറുടെ അനുമതിയോടെ


കസ്റ്റംസ് ഉദ്യോഗസ്ഥർ കൊച്ചിയിലെ കമ്മീഷണർ വഴിയാണ് ദില്ലിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ഉറപ്പാക്കുന്നത്. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ അംബാസിഡറുമായി സംസാരിച്ചതിന് പിന്നാലെയാണ് ഡിപ്ലോമാറ്റിക് ബാഗേജ് തുറന്ന് പരിശോധിക്കാൻ വഴിയൊരുങ്ങുന്നത്. യുഎഇ അംബാസിഡറുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം ഉൾപ്പെട്ട ബാഗ് തുറന്ന് പരിശോധിക്കുന്നത്. ഇതോടെ അറ്റാഷെയെ നേരിട്ട് വിളിച്ച് വരുത്തിയാണ് ബാഗ് തുറന്ന് പരിശോധിക്കുന്ന്.

 നിലപാട് മാറ്റി

നിലപാട് മാറ്റി

മുകേഷ് എം നായർ എന്ന വ്യക്തിയുടെ കൂടെയാണ് അറ്റാഷെ ഇതേ ദിവസം വിമാനത്താവളത്തിലെത്തുന്നത്. ബാഗേജ് തുറന്ന് പരിശോധിച്ചതോടെ സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തുു ഇതോടെ അറ്റാഷെ നിലപാട് മാറ്റുകയും ചെയ്തിരുന്നു. താൻ ഡിപ്ലോമാറ്റിക് ബാഗേജിൽ ഭക്ഷണ വസ്തുുക്കൾ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നാണ് അറ്റാഷെ വ്യക്തമാക്കിയത്. ഇതിനിടെ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന സരിത്തിന് മേൽ പഴി ചാരുകയും ചെയ്തു. സരിത്താണ് എല്ലാം ചെയ്തതെന്ന് പറഞ്ഞ അറ്റാഷെ തനിക്ക് ഒന്നും അറിയില്ലെന്ന് പറയുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
സരിത്തിനായി വലവിരിച്ചു

സരിത്തിനായി വലവിരിച്ചു


ഡിപ്ലോമാറ്റിക് ബാഗേജ് തുറന്ന് പരിശോധിക്കുന്നതിനായി അറ്റാഷെയെ വിമാനത്താവളത്തിലേക്ക് വിളിപ്പിക്കുന്നതിന് മുമ്പ് തന്നെ സരിത്തിന്റെ വീട് കസ്റ്റംസ് ഉദ്യോഗസ്ഥർ വളഞ്ഞിരുന്നു. സരിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെടെയുള്ളവരുടെ പങ്ക് കസ്റ്റംസിന് വെളിപ്പെടുന്നത്. സ്വർണ്ണക്കടത്ത് കേസ് വിവാദമായതോടെയാണ് അറ്റാഷെ തിരുവനന്തപുരത്ത് നിന്ന് ദില്ലി വഴി യുഎഇയിലേക്ക് കടക്കുന്നത്. യുഎഇ കോൺസുൽ ജനറൽ സ്വദേശത്തേക്ക് മടങ്ങിയതോടെ ഇദ്ദേഹത്തിന്റെ ചുമതലകൾ വഹിച്ചുവന്നിരുന്നത് അറ്റാഷെയാണ്. ജൂലൈ പത്തിന് എയർ ഇന്ത്യയുടെ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള 512ാം നമ്പർ വിമാനത്തിലാണ് അറ്റാഷെ കടന്നിട്ടുള്ളതെന്നാണ് എൻഐഎയും കസ്റ്റംസും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

 അറസ്റ്റിലാകുമെന്ന് ഭയന്നു

അറസ്റ്റിലാകുമെന്ന് ഭയന്നു

സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം യുഎഇ അറ്റാഷെ ഇന്ത്യ വിടുകയായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ ദില്ലയിലെത്തിയ ശേഷം എമിറേറ്റ്സ് വിമാനത്തിലാണ് യുഎഇയിലേക്ക് കടക്കുന്നത്. ഔദ്യോഗിക അകമ്പടികളോ സുരക്ഷയോ ഇല്ലാതെ ഒറ്റയ്ക്ക് വിമാനത്താവളത്തിലെത്തിയ അറ്റാഷെ 20 ഡി സീറ്റിലാണ് ദില്ലിയിലേക്ക് പോയത്. നയന്ത്ര പരിരക്ഷ പിൻവലിച്ചാൽ ഇന്ത്യയിൽ വച്ച് അറസ്റ്റിലാകുമെന്നാണ് ഭയന്നാണ് അറ്റാഷെ ഇന്ത്യ വിട്ടതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണ ഏജൻസിക്കും ഇതെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

 പങ്ക് പരിശോധിക്കും

പങ്ക് പരിശോധിക്കും


സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റ് അധികൃതരുടെ അറിവോടെയാണ് നടന്നിരുന്നതെന്ന് നേരത്തെ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയ്ക്ക് പുറമേ യുഎഇ കോൺസുൽ ജനറലിനും കമ്മീഷൻ നൽകിയതായും സ്വപ്ന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം യുഎഇയിലേക്ക് വ്യാപിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചതോടെ വിദേശ യാത്രയ്ക്ക് അനുമതി തേടിക്കൊണ്ട് എൻഐഎ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനൊപ്പം ദുബായിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളും എൻഐഎ നടത്തിവരുന്നുണ്ട്.

English summary
Kerala Gold smuggling case: New revelation against UAE attache
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X