കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പഴുതുകളുമടച്ച് എൻഐഎ: സന്ദീപിന്റെ വീട്ടിലെത്തിയത് ഓട്ടോയിൽ, തൊട്ടുപിന്നാലെ റെയ്ഡ്

  • By Desk
Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വലയിലാക്കാൻ എൻഐഎ നടത്തിയത് നിർണ്ണായക നീക്കം. ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്നാണ് സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎയുടെ പിടിയിലാവുന്നത്. ബെംഗളൂരു പോലീസിന്റെയിം മധുരൈയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് സന്ദീപും സ്വപ്നയും അറസ്റ്റിലാവുന്നത്. അന്വേഷണ സംഘം ഇരുവരുമുള്ള സ്ഥലം കണ്ടെത്തിയതോടെ രാത്രിയോടെ വെവ്വേറെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്വപ്നയുടെ കുടുംബവും ഇവർക്കൊപ്പം ഉണ്ടായിരുന്നതായി വിവരമുണ്ട്.

സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്ത് ആഢംബര വസതി ഒരുങ്ങുന്നു; സൂട്ട് റൂമുകള്‍; വന്‍സാമ്പത്തിക വളര്‍ച്ചസ്വപ്‌ന സുരേഷിന് തിരുവനന്തപുരത്ത് ആഢംബര വസതി ഒരുങ്ങുന്നു; സൂട്ട് റൂമുകള്‍; വന്‍സാമ്പത്തിക വളര്‍ച്ച

 നിർണായക ഫോൺകോൺ

നിർണായക ഫോൺകോൺ

സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ് സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഓട്ടോറിക്ഷയിലെത്തിയ സംഘം സന്ദീപന്റെ വീടിന് സമീപത്തുള്ള വീടുകളിലെത്തി വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങുന്നത്. എൻഐഎ സംഘം അജ്ഞതരായി സന്ദീപ് നായരുടെ വീട്ടിലെത്തി മടങ്ങിയ ശേഷമാണ് റെയ്ഡിനായി എത്തുന്നത്. ശനിയാഴ്ചയയായിരുന്നു സംഭവം. ആദ്യം എത്തിയപ്പോൾ സന്ദീപിന്റെ ബന്ധുവിന് വന്ന ഫോൺകോളാണ് പ്രതികളെ വലയിലാക്കുന്നതിന് എൻഐഎയെ സഹായിച്ചത്. 3.40ഓടെയാണ് സംഘം ഇവിടെ നിന്ന് മടങ്ങിയത്. ഔദ്യോഗിക വാഹനം കരകുളത്ത് നിർത്തിയിട്ട ശേഷം ഓട്ടോറിക്ഷയിലാണ് എൻഐഎ സംഘം സന്ദീപിന്റെ വീട്ടിലെത്തുന്നത്. ഇവർ മടങ്ങയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടക്കുന്നത്.

 തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്


സ്വർണ്ണക്കടത്ത് കേസിൽ തിരുവനന്തപുരത്തുണ്ടായിരുന്ന സ്വപ്ന സുരേഷ് കൊച്ചിയിലെത്തിയപ്പോഴും എൻഐഎ സംഘം ഇവർക്ക് പിന്നാലെ തന്നെ ഉണ്ടായിരുന്നു. കസ്റ്റംസും ഇന്റലിജൻസ് ബ്യുറോയും അന്വേഷണം നടത്തി വന്ന സ്വർണ്ണക്കടത്തുകേസിന്റെ എൻഐഎ അന്വേഷണം ആരംഭിച്ചതോടെ സ്വപ്നയെയും ഒളിവിൽ പോയ സന്ദീപ് നായരെയും കൊച്ചിയിൽ നിന്ന് തന്നെ പിടികൂടാമെന്നായിരുന്നു എൻഐഎ പ്രതീക്ഷിച്ചിരുന്നത്. സ്വപ്ന കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് സ്വപ്നയെ പിടികൂടുന്നതിന് സഹായം തേടിക്കൊണ്ട് സിറ്റി പോലീസ് കമ്മീഷണറുടെ സഹായം തേടിയത്. വെള്ളിയാഴ്ച തന്നെ സ്വപ്ന കൊച്ചിയിൽ നിന്നും കടന്നുകളയുകയായിരുന്നു. ഇത് സംബന്ധിച്ച് എൻഐഎയ്ക്കും വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബെംഗളൂരു കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം ആരംഭിക്കുന്നത്.

 കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്

കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക്

കൊച്ചിയിൽ സ്വപ്ന ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം മനസ്സിലാക്കി എൻഐഎ സംഘം ഇവിടെയെത്തുമ്പോഴേയ്ക്ക് സ്വപ്ന ഇവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു. കൊച്ചിയിൽ സ്വപ്ന സുരേഷിനും കുടുംബത്തിനും സുരക്ഷിതമായി താമസിക്കുന്നതിന് സഹായം നൽകിയവരെക്കുറിച്ച് ഇതിനിടെ എൻഐയ്ക്ക് വിവരം ലഭിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയുടെ നേതൃത്വത്തിൽ നഗരത്തിൽ പലയിടത്തും പോലീസ് പരിശോന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എൻഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസ് നീങ്ങിയത്.

 ഫോൺകോളുകൾ നിർണായകം

ഫോൺകോളുകൾ നിർണായകം


ബെംഗളൂരുവിലെത്തിയ സ്വപ്നയുടെ ഫോൺകോളുകളാണ് എൻഐഎ സംഘത്തിന് നിർണായകമായിത്തീർന്നത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലെത്തുന്ന സ്വപ്നയ്ക്കും കുടുംബത്തിനും അവുടെ താമസിക്കാൻ സ്ഥലമൊരുക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ഇതോടെ തങ്ങാൻ മറ്റ് സ്ഥലങ്ങൾ അന്വേഷിച്ചതാണ് എൻഐഎയുടെ കുരുക്കിൽ വീഴാൻ സഹായിച്ചത്. സ്വപ്ന കടന്നുകളയാൻ സാധ്യതകളും മുൻകൂട്ടി മനസ്സിലാക്കി തന്നെയാണ് എൻഐഎ സംഘം സ്വപ്നയ്ക്കെതിരെ നീങ്ങിയത്. ബെംഗളൂരുവിലെത്തിയ ശേഷം സാഹചര്യം വീക്ഷിച്ച് കൊച്ചിയിലെത്തി തന്നെ കീഴടങ്ങാനായിരുന്നു സ്വപ്ന ശ്രമിച്ചതെന്നാണ് വിവരം. ഇത്തരത്തിലാണ് നിയമോപദേശം ലഭിച്ചതെന്നും സൂചനയുണ്ട്.

 സഹായം നൽകിയത് ആര്

സഹായം നൽകിയത് ആര്

സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത സ്വപ്ന സുരേഷിനും സന്ദീപിനും ഒളിവിൽ കഴിയാൻ സഹായം നൽകിയവരെക്കുറിച്ചും എൻഐയ്ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ കേസിൽ അറസ്റ്റിലായ സരിത്തിനെ എൻഐഎ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയ്ക്കാണ്. എൻഐഎ എഎസ്പി ഷൌക്കത്തലി ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിയാണ് സരത്തിനെ ചോദ്യം ചെയ്യുന്നത്. കളിയിക്കാവിള കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള രാദധാകൃഷ്ണ പിള്ള കൊച്ചിയിൽ തിരിച്ചെത്തുന്നതോടെ കേസന്വേഷണം ഏറ്റെടുക്കുമെന്നാണ് സൂചന.

 കീഴടങ്ങാൻ നീക്കം?

കീഴടങ്ങാൻ നീക്കം?

കൊച്ചിയിൽ നിന്ന് കടന്നുകളഞ്ഞ സ്വപ്ന സുരേഷും സന്ദീപ് നായരും ഉൾപ്പെട്ട സംഘം മൈസൂരുവിലും ബെംഗളൂവിലുമായി കറങ്ങിയിരുന്നുവെന്നാണ് വിവരം. രണ്ട് സംഘങ്ങളായി പിരിഞ്ഞ് കൊച്ചിയിലെത്തി കീഴടങ്ങാനായിരുന്നു പദ്ധതിയിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപ് സേലം- പൊള്ളാച്ചി- അതിരപ്പള്ളി വഴി കേരളത്തിലെത്തി ഹാജരാകാനും സ്വപ്ന സുരേഷ് ഗൂഡല്ലൂർ- പെരിന്തൽമണ്ണ- വഴി കേരളത്തിലെത്തി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാനുമായിരുന്നു പദ്ധതിയിട്ടത് എന്നാണ് അധികൃതർക്ക് ലഭിക്കുന്ന വിവരം.

English summary
Kerala Gold smuggling case: NIA follows movement of Swapna Suresh and Sandeep Nair from Kerala to Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X