കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണം അയച്ചവരെ തിരിച്ചറിഞ്ഞു: ഇതുവരെ കേരളത്തിലേക്ക് കടത്തിയത് 166 കിലോ സ്വർണ്ണം!!

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിർണ്ണായക കണ്ടെത്തലുമായി എൻഐഎ. കേസുമായി ബന്ധപ്പട്ട് കൂടുതൽ പേർ അറസ്റ്റിലാവുന്നതോടെയാണ് സ്വർണ്ണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നാല് പേരെക്കൂടി എൻഐഎ പിടികൂടി. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് കേസിൽ ഒടുവിൽ പിടിയിലായിട്ടുള്ളത്.

'തരൂർ വിശ്വ പൗരൻ, ഞങ്ങള്‍ സാധാരണ പൗരന്മാര്‍'! മുല്ലപ്പളളിക്ക് പിറകെ തരൂരിനെ പരിഹസിച്ച് കെ മുരളീധരൻ'തരൂർ വിശ്വ പൗരൻ, ഞങ്ങള്‍ സാധാരണ പൗരന്മാര്‍'! മുല്ലപ്പളളിക്ക് പിറകെ തരൂരിനെ പരിഹസിച്ച് കെ മുരളീധരൻ

തിങ്കളാഴ്ചയാണ് ഇവരെ കേന്ദ്ര ഏജൻസി പിടികൂടിയത്. കോഴിക്കോട് സ്വദേശിയായ ജിഫ്സൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് അബ്ദു ഷമീം, അബ്ദു ഹമീദ് എന്നിവരാണ് ഇതോടെ പിടിയിലായിട്ടുള്ളത്. ജ്വല്ലറി ഉടമകളായ നാലുപേരുടെയും അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇന്ന് മാത്രമാണ് എൻഐഎ ഉദ്യോഗസ്ഥർ പുറത്തുവിടുന്നത്. ഇവരുടെ സ്ഥാപനങ്ങളിൽ ഇന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്.

 അയച്ചവരെ തിരിച്ചറിഞ്ഞു

അയച്ചവരെ തിരിച്ചറിഞ്ഞു


സ്വർണ്ണം ഉൾപ്പെട്ട ഡിപ്ലോമാറ്റിക് ബാഗുകൾ കേരളത്തിലേക്ക് അയച്ചവരെയും കേന്ദ്ര ഏജൻസി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. 21 തവണ ദുബായിൽ നിന്ന് സ്വർണ്ണം ഉൾപ്പെട്ട ബാഗേജ് കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഇവയെല്ലാം അയച്ചിട്ടുള്ളത് ദുബായ് വിമാനത്താവളത്തിൽ നിന്നാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘം 21 തവണകളായി 166 കിലോ സ്വർണ്ണം കേരളത്തിലേക്ക് ഇത്തരത്തിൽ കടത്തിയെന്നും എൻഐഎ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Recommended Video

cmsvideo
NK premachandran seeks NIA investigation on Secretariat issue
 പലരുടെ പേരിൽ

പലരുടെ പേരിൽ



പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിന്റെ പേരിലാണ് സ്വർണ്ണക്കടത്ത് സംഘം ദുബായിൽ നിന്ന് കേരളത്തിലേക്ക് ആദ്യത്തെ നാല് കൺസൈൻമെന്റുകൾ അയച്ചിട്ടുള്ളതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്റുകൾ യുഎഇ പൌരനായ ദാവൂദിന്റെ പേരിലാണ് വന്നിട്ടുള്ളത്. എൻഐഎ അന്വേഷിക്കുന്ന ഫൈസൽ ഫരീദിന്റെ പേരിലാണ് 21, 22 കൺസൈൻമെന്റുകൾ കേരളത്തിലേക്ക് വന്നിട്ടുള്ളത്. 19ാമത്തെ കൺസൈൻമെന്റ് ദുബായ് സ്വദേശിയായ ഹാഷിമിന്റെ പേരിലാണ് വന്നിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ വന്ന എത്തിയ ബാഗേജാണ് കസ്റ്റംസ് ജൂൺ 30ന് പിടികൂടുന്നത്.

നിർണായക വിവരങ്ങൾ ഏജൻസിക്ക്

നിർണായക വിവരങ്ങൾ ഏജൻസിക്ക്


സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശിയായ കെടി റമീസിൽ നിന്നാണ് എൻഐഎയ്ക്ക് കള്ളക്കടത്ത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. റമീസിൽ നിന്ന് ലഭിച്ച വിവരങ്ങൾക്ക് പുറമേ ദുബായ് വിമാനത്താവളത്തിൽ നിന്നും സ്വർണ്ണമയച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ദുബായിലുള്ള ഫൈസൽ ഫരീദ്, കുഞ്ഞാലി, റബിൻസ് എന്നിവർക്ക് നിർണായക പങ്കുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് സ്വർണ്ണക്കടത്ത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. തൃശ്ശൂർ ഫൈസൽ ഫരീദിനെ ആഴ്ചകൾക്ക് മുമ്പ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻഐഎ. ഏറ്റവും അവസാനം അയച്ചിട്ടുള്ള കൺസൈൻമെന്റിനെക്കുറിച്ച് മാത്രമേ തനിക്ക് അറിയുകയുള്ളൂവെന്നും അതിന് മുമ്പുള്ളതിനെക്കുറിച്ച് റബിൻസണും കുഞ്ഞാലിക്കുമാണ് അറിയുകയെന്നുമാണ് മൊഴി നൽകിയിട്ടുള്ളത്.

 തിരിച്ചറിയാതിരിക്കാനോ?

തിരിച്ചറിയാതിരിക്കാനോ?

സ്വർണ്ണക്കടത്ത് സംഘം ദുബായിൽ നിന്ന് ഇതുവരെ അയച്ച 21 കൺസൈൻമെന്റുകളിൽ 19 എണ്ണവും മറ്റു പലരുടെയും പേരുകളിലായാലാണ് അയച്ചിട്ടുള്ളത്. കള്ളക്കടത്ത് പെട്ടെന്ന് പിടിക്കപ്പെടാതിരിക്കുന്നതിന് വേണ്ടിയാണ് സംഘം ഈ തന്ത്രം പയറ്റിയതെന്നാണ് സൂചന. ഫൈസൽ ഫരീദും സ്വർണ്ണക്കടത്തിലെ മറ്റ് പ്രതികളും ഏർപ്പാടാക്കിയവരാണ് ഇത്തരത്തിൽ പലപ്പോഴാണ് കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയതെന്നാണ് എൻഐഎ വൃത്തങ്ങളുടെയും പ്രാഥമിക നിഗമനം. യുഎഇ കോൺസുലേറ്റിൽ നിന്ന് അടുത്ത കാലത്ത് 21 തവണ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയതായി കണ്ടെത്തിയെങ്കിലും ഇത് ചട്ടപ്രകാരം സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചിട്ടില്ലെന്ന് നേരത്തെ എൻഐഎ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

 മൂന്ന് പേർ ദുബായിൽ?

മൂന്ന് പേർ ദുബായിൽ?


സ്വർണ്ണക്കടത്ത് കേസിലെ മൂന്ന് പ്രധാന പ്രതികൾ ഇപ്പോഴും വിദേശത്താണുള്ളത്. ഇതിൽ മൂന്ന് പേരും മലയാളികളുമാണ്. തൃശ്ശൂർ സ്വദേശിയായ ഫൈസൽ ഫരീദിനെ നേരത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണ്ണക്കടത്തിൽ രണ്ട് യുഎഇ പൌരന്മാർക്കും പങ്കുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിലും ദുബായ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ് പ്രതീക്ഷ നൽകുന്നത്. റബിൻസൺ, ഫൈസൽ ഫരീദ്, കുഞ്ഞാലി എന്നിവരെ ഇന്ത്യയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കാനോ ദുബായിലെത്തി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനോ അവസരം ലഭിക്കുമെന്നുമാണ് കരുതുന്നത്.

English summary
Kerala Gold smuggling case: NIA Identifies agents who sent gold consignments to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X