കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും, ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ കോൺസുലേറ്റിലേക്കും നീളുന്നു. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കുല്ള പങ്ക് അന്വേഷിക്കണമെന്നാണ് എൻഐഎ കോടതിയിൽ അറിയിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് വിദേശത്തും അന്വേഷണം നടത്തണമെന്നും എൻഐഎ ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്ത ശേഷം റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര ഏജൻസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

നിഷ പുരുഷോത്തമന് എതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ വിനീത് അടക്കം 2 പേര്‍ അറസ്റ്റില്‍നിഷ പുരുഷോത്തമന് എതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ വിനീത് അടക്കം 2 പേര്‍ അറസ്റ്റില്‍

 കോൺസുലേറ്റിന്റെ പങ്കെന്ത്?

കോൺസുലേറ്റിന്റെ പങ്കെന്ത്?

ഡിപ്ലോമാറ്റിക് ബാഗേജ് ഉൾപ്പെടെ ദുരുപയോഗം ചെയ്ത് കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി വലിയ തോതിൽ വിദേശത്ത് നിന്ന് സ്വർണ്ണം കൊണ്ടുവന്നിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്നുള്ള സഹായം ലഭിക്കാതെ ഇത്തരത്തിൽ വലിയ അളവിൽ സ്വർണ്ണക്കടത്ത് നടത്താൻ കഴിയില്ലെന്നും കേന്ദ്ര ഏജൻസി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് എൻഐഎ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സിഡാക്ക് പരിശോധിച്ച് വരികയാണെന്നും എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്.

 സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി

സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണി

ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലെത്തിച്ച സ്വർണ്ണം പലർക്കായി വിതരണം ചെയ്തിട്ടുണ്ടെന്നും ഇതുവഴി പ്രതികൾ വൻതോതിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സ്വർണ്ണക്കടത്ത് ഭീകരവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ഏജൻസി മുന്നോട്ടുവെക്കുന്നു. ഇത്തരത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ സ്വർണ്ണം കടത്തുന്നത് വഴി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുക എന്ന ലക്ഷ്യമായിരുന്നു പ്രതികൾ മുന്നോട്ടുവെച്ചിരുന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയതോടെ ഒരു രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തെ തന്നെയാണ് പ്രതികൾ ദുരുപയോഗം ചെയ്തിട്ടുള്ളതെന്നും എൻഐഎ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും എൻഐഎ ചൂണ്ടിക്കാണിച്ചു.

 കേരളത്തിലെത്തിക്കണം

കേരളത്തിലെത്തിക്കണം

സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ്, അഹമ്മദ് കുട്ടി എന്നിവരെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും എൻഐഎ ആരംഭിച്ചിട്ടുണ്ട്. കേസിലെ മൂന്ന് പ്രതികളാണ് വിദേശത്തുള്ളത്. ഇതിൽ ഫൈസൽ ഫരീദിനെ നേരത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ഇവരെ നാട്ടിലെത്തിച്ച് അന്വേഷണം വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നതെന്നും എൻഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.

 ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി


സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് എൻഐഎ ഇവരെ കോടതിയിൽ ഹാജരാക്കിയത്. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് പ്രതികളെ ഹാജരാക്കിയത്. ഇത്തവണയും ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ശാരീരിക അവശതകൾ ചൂണ്ടിക്കാണിച്ചാണ് ഇത്തവണ ജാമ്യാപേക്ഷ സമർപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ആൻജിയോഗ്രാം എടുക്കുന്നതിന് മുമ്പായി ആശുപത്രി വിടുകയും ചെയ്തിരുന്നു. നെഞ്ചുവേദനയെക്കുറിച്ച് പരാതി പറഞ്ഞ സ്വപ്ന ഒന്നിലധികം തവണ ചികിത്സ തേടുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
KK shailaja criticize congress protest in lockdown | Oneindia Malayalam
 കസ്റ്റംസും പിടിമുറുക്കി

കസ്റ്റംസും പിടിമുറുക്കി

യുഎഇ കോൺസുലേറ്റ് വഴി വിദേശത്ത് നിന്ന് മതഗ്രന്ഥങ്ങൾ എത്തിച്ച് കേരളത്തിൽ വിതരണം ചെയ്ത സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റംസ് കേസെടുത്തിരുന്നു. മതഗ്രന്ഥങ്ങൾ ചട്ടവിരുദ്ധമായി കേരളത്തിൽ വിതരണം ചെയ്ത സംഭവത്തിലാണ് കേസെടുത്തത്. കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കായി മാത്രമേ വിദേശത്ത് നിന്ന് സാധനങ്ങൾ എത്തിക്കാവൂ എന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് വ്യാപകമായി സ്വർണ്ണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സിആപ്റ്റിന്റെ വാഹനത്തിൽ കോൺസുലേറ്റിൽ എത്തിച്ച ശേഷമാണ് മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. 250 പാക്കറ്റുകൾ ഉൾപ്പെട്ട മതഗ്രന്ഥമായിരുന്നു പാഴ്സലിലുണ്ടായിരുന്നത്. ഇതിന്റെ തൂക്കം പരിശോധിച്ച ശേഷമാണ് കസ്റ്റംസ് കേസെടുത്തത്.

English summary
Kerala Gold Smuggling case: NIA Investigation leads to UAE consulate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X