കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടക്ക് കേസിൽ ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്, ഉത്തരവ് ഇന്റർപോളിന്

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ നാല് പേർ അറസ്റ്റിലായെങ്കിലും വിദേശത്തുള്ള ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് എൻഐഎ. സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത്, റമീസ്, ജലാൽ എന്നിവരുൾപ്പെടെ ഏഴ് പേരാണ് ഇതിനകം കേസിൽ അറസ്റ്റിലായിട്ടുള്ളത്. കസ്റ്റംസിന് പുറമേ എൻഐഎയും സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവർക്കുവേണ്ടിയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം അയച്ചവർക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam

 സ്വപ്നയുടെ കാൾ ലിസ്റ്റിൽ മന്ത്രി ജലീലും! ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു, ഫോൺരേഖ പുറത്ത്! സ്വപ്നയുടെ കാൾ ലിസ്റ്റിൽ മന്ത്രി ജലീലും! ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു, ഫോൺരേഖ പുറത്ത്!

 ഇന്റർപോളിന്റെ സഹായം

ഇന്റർപോളിന്റെ സഹായം

സ്വർണക്കത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനായ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച എൻഐഎ വിദേശത്തുള്ള ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നീക്കമാണ് നടത്തിവരുന്നത്. പ്രത്യേക എൻഐഎ കോടതിയുടെ ഉത്തരവ് ഇന്റർപോളിന് കൈമാറും. എറണാകുളം സ്വദേശിയായ ഫൈസൽ ഫരീദ് നിലവിൽ ദുബായിലാണുള്ളത്. എൻഐഎ കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റർപോൾ പ്രതിയ്ക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പ്രതിയുടെ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്യുക.

 മൂന്നാം പ്രതി ഫൈസൽ ഫരീദ്

മൂന്നാം പ്രതി ഫൈസൽ ഫരീദ്

യുഎഇ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്നാണ് എൻഐഎ കരുതുന്നത്. യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ എൻഐഎ ഫൈസൽ ഫരീദിനെ പ്രതിചേർത്തിരുന്നു. കേസിൽ മൂന്നാം പ്രതിയായാണ് ഫൈസലിനെ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പേരും വിലാസവും തിരുത്തണമെന്ന്

പേരും വിലാസവും തിരുത്തണമെന്ന്


എഎഫ്ഐആറിൽ ചേർത്തിട്ടുള്ള പേരും വിലാസവും തിരുത്തണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എൻഐഎയുടെ അപേക്ഷ അംഗീകരിച്ച കോടതി ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും. ഇന്റർപോളിന്റെ സഹായത്തോടെ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് എൻഐഎ നടത്തിവരുന്നത്.

അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

എയർ കാർഗോ വഴി തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിലേക്ക് അറ്റാഷെയുടെ വിലാസത്തിൽ സ്വർണ്ണം അയച്ചത് ഫൈസൽ ഫരീദാണെന്ന് എൻഐഎയും കസ്റ്റംസും നേരത്തെ വ്യക്തമാക്കിയിരുന്നു. ദുബായിൽ വ്യവസയായിയായ എറണാകുളം സ്വദേശിയായ ഫാസിൽ ഫരീദാണെന്നാണ് വ്യക്തമാക്കിയത്. ഹൈക്കോടതിയി സമർപ്പിച്ച റിപ്പോർട്ടിലും ഇതേ വിവരങ്ങൾ തന്നെയാണ് നൽകിയത്. പിന്നീട് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് നേരത്തെ നൽകിയ വിലാസത്തിൽ തെറ്റുള്ളതായി ബോധ്യപ്പെട്ടത്.

മൂന്നുപേർ കൂടി പിടിയിൽ

മൂന്നുപേർ കൂടി പിടിയിൽ

സ്വർണ്ണക്കടത്ത് കേസിൽ മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഉൾപ്പെടെ മൂന്ന് പേർ കൂടി അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായിട്ടുണ്ട്. റിമാൻഡിലുള്ള റമീസിൽ നിന്ന് സ്വർണ്ണം സ്വീകരിച്ചവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച രാവിലെയാണ് മലപ്പുറം സ്വദേശിയായ റമീസ് കസ്റ്റംസിന്റെ പിടിയിലാവുന്നത്. നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ള ജലാലാണ് അറസ്റ്റിലായ ഒരാൾ. തിരുവനന്തപുരം വിമാനത്താവളം വഴി രണ്ട് വർഷം മുമ്പ് 5 കിലോ സ്വർണ്ണം കടത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ടയാളാണ് ജലാൽ. കേസിൽ അറസ്റ്റിലായ റമീസിന്റെ സുഹൃത്തുമാണ് ഇയാൾ. കേസിൽ ശനിയാഴ്ച അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും സരിത്തിനെയും എൻഐഎ ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേർക്കും കൊഫെപോസ ചുമത്താൻ തീരുമാനമായിട്ടുണ്ട്.

English summary
Kerala Gold Smuggling case: NIA issues Non bailable warrant against Faisal Fareed order to be passed to Interpol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X