സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു: മുഖ്യ കണ്ണി റമീസെന്ന് എൻഐഎ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിന്റെ മുഖ്യ കണ്ണി കെ ടി റമീസ് ആണെന്ന് എൻഐഎ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങൾ കെടി റമീസും മൂവാറ്റുപുഴ സ്വദേശികളായ ജലാൽ ഉൾപ്പെടെയുള്ളവരാണ് കൈകാര്യം ചെയ്തിട്ടുള്ളത്. കള്ളക്കടത്ത് വഴി സമ്പാദിച്ച തുക എന്തിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം പരിശോധിക്കും. പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചെന്ന് സംശയിക്കുന്നതായാണ് എൻഐഎ സംഘം റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.













Click it and Unblock the Notifications