കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസ്: വാട്സ്ആപ്പിലും ടെലഗ്രാമിലും വിവരങ്ങൾ, ഡിലീറ്റ് ചെയ്തത് തിരിച്ചെടുത്ത് എൻഐഎ

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ ഡിജിറ്റൽ തെളിവുകളെക്കുറിച്ച് വെളിപ്പെടുത്തി എൻഐഎ. ഡിജിറ്റൽ തെളിവുകൾ 2000 ജിബി ഉണ്ടെന്നാണ് കേന്ദ്ര ഏജൻസി നൽകുന്ന വിവരം. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നുള്ള തെളിവുകളാണ് അന്വേഷണ സംഘം വീണ്ടെടുത്തത്. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയാണ് വീണ്ടെടുത്തിട്ടുള്ളത്. എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് രണ്ട് ദിവസമെന്ന് സൂചന, വിവരങ്ങള്‍ രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടുകെടി ജലീലിനെ ഇഡി ചോദ്യം ചെയ്തത് രണ്ട് ദിവസമെന്ന് സൂചന, വിവരങ്ങള്‍ രഹസ്യമാക്കാന്‍ ആവശ്യപ്പെട്ടു

സിഡാകിന്റെ സഹായത്തോടെ സന്ദീപ് നായർ, സ്വപ്ന സുരേഷം എന്നിവരുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്നായി രണ്ട് ടിബി വരുന്ന വിവരങ്ങളാണ് പരിശോധിച്ചതെന്നാണ് എൻഐഎ റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പുറമേ ഇരുവരുടെയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾക്ക് പുറമേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചാറ്റുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ടെലഗ്രാം വഴിയും സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ആശയവിനിമയം നടത്തിയതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത എൻഐഎ കോടതിയെ ധരിപ്പിച്ചത്.

 xsmuggling-1

സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ 26 പ്രതികളുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെയുള്ള 40 ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നായി നാലര ടിബി വിവരങ്ങളും കേന്ദ്ര ഏജൻസി കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ ആരെല്ലാമായി ബന്ധം പുലർത്തിയിരുന്നുവെന്ന് ഇതോടെ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള നാല് പ്രതികളെ കോടതി ചൊവ്വാഴ്ച എൻഐഎ കസ്റ്റഡിയിൽ വിട്ടയച്ചിരുന്നു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Manorama's cartoon in controversy | Oneindia Malayalam

എൻഐഎയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഫോൺ വിശദാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയാനാണ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെത്തുടർന്ന് സ്വപ്ന സുരേഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആൻജിയോഗ്രാം ചെയ്തതിന് ശേഷം മെഡിക്കൽ ബോർഡിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോടതിയിൽ ഹാജരാക്കാൻ സാധിക്കുകയുള്ളൂ.

ഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണഓരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും, എന്തിനാണ് ഇത്ര ചൊറിച്ചില്‍?, അനശ്വരയ്ക്ക് പിന്തുണ

'നമ്മുടെ വീരന്മാർ എങ്ങനെ മുഗളന്മാരാകും?', മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി, ഇനി ശിവജി മ്യൂസിയം'നമ്മുടെ വീരന്മാർ എങ്ങനെ മുഗളന്മാരാകും?', മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി, ഇനി ശിവജി മ്യൂസിയം

മങ്കട സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് കൊറോണ; പകര്‍ന്നത് ബൈക്ക് മോഷണ കേസ് പ്രതിയില്‍ നിന്ന്മങ്കട സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് കൊറോണ; പകര്‍ന്നത് ബൈക്ക് മോഷണ കേസ് പ്രതിയില്‍ നിന്ന്

English summary
Kerala Gold smuggling case: NIA says about digital evidences in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X