കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ദാവൂദുമായി ബന്ധം? പരിശോധിക്കണമെന്ന് എൻഐഎ,ആയുധം വാങ്ങാനും ശ്രമം!!

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികൾക്ക് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് എൻഐഎ. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കെടി റമീസ്, ഷറഫുദ്ദീൻ എന്നിവർക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ചാണ് എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. എൻഐഎ കോടതിയിൽ വെച്ച് സ്വപ്ന സുരേഷ് ഒഴികെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻഐഎ ഇക്കാര്യങ്ങൾ മുന്നോട്ടുവെച്ചത്.

അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും വിളിച്ചില്ല; കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി: മുഹമ്മദ് റിയാസ്അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും വിളിച്ചില്ല; കോൺഗ്രസിന് ജോസ് കെ മാണി യൂദാസായി: മുഹമ്മദ് റിയാസ്

ദാവൂദുമായി ബന്ധം?

ദാവൂദുമായി ബന്ധം?

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയ നടപടിയെ കോടതി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതികളുടെ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ച് അഭിഭാഷകൻ വെളിപ്പെടുത്തിയത്. കെടി റമീസ്, ഷറഫുദ്ദീൻ എന്നിവർ താൻസാനിയയിൽ നിന്ന് ആയുധം വാങ്ങാൻ ശ്രമിച്ചിരുന്നതായും ഈ സാഹചര്യത്തിൽ പ്രതികൾക്ക് താൻസാനിയയുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് എൻഐഎ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും കോടതിയ്ക്ക് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു.

താൻസാനിയ സന്ദർശനം

താൻസാനിയ സന്ദർശനം


ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ ഫിറോസ് ഒയാസിസ് എന്ന പേരിൽ ഒരാൾ ഉണ്ടെന്നും ഇയാൾ താൻസാനിയ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്നതെന്നും എൻഐഎ അഭിഭാഷകൻ വ്യക്തമാക്കി. പ്രതികളായ രണ്ടുപേരും കയ്യിൽ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചതായും എൻഐഎ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ ടാൻസാനിയ സന്ദർശിച്ച കാര്യവും അഭിഭാഷൻ ചൂണ്ടിക്കാണിച്ചു. ഈ മേഖലകളിലെല്ലാം തന്നെ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ടവർക്ക് സ്വാധീനമുണ്ടെന്നും എൻഐഎ ചൂണ്ടിക്കാണിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പ്രതികൾ ടാൻസാനിയ സന്ദർശിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എൻഐഎ ആവശ്യപ്പെട്ടു.

 ആയുധം വാങ്ങാൻ ശ്രമം

ആയുധം വാങ്ങാൻ ശ്രമം


സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ സംഘം അറസ്റ്റ് ചെയ്ത റമീസ് ടാൻസാനിയയിൽ വെച്ച് ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ച കാര്യവും എൻഐഎ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതോടെ പ്രതികൾ നടത്തിയിട്ടുള്ളത് ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനായി കുടുതൽ തെളിവുകളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

 തെളിവുകൾ നിർണ്ണായകം

തെളിവുകൾ നിർണ്ണായകം

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുന്നതിനിടെ 90 ഡിജിറ്റൽ തെളിവുകൾ കേന്ദ്ര ഏജൻസിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫോണും ലാപ്ടോപ്പും ഉൾപ്പെടെ 22 ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ ഇവ തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Kerala gold smuggling case: NIA seeks to find out relationship between Davood Ibrahim and accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X