കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ബന്ധം കോടതിയിൽ അറിയിക്കാൻ എൻഐഎ: കേസ് ഡയറി സമർപ്പിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധത്തിന്റെ വിശദ വിവരങ്ങൾ കോടതിയെ അറിയിക്കാനുള്ള നീക്കവുമായി എൻഐഎ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ട കേസ് ഡയറിയാണ് ഇന്ന് കോടതിയിൽ സമർപ്പിക്കുക. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. നേരത്തെ സന്ദീപ് നായർ സ്വപ്ന സുരേഷ് എന്നിവർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ജാമ്യം നൽകിയിരുന്നില്ല. കേസന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചിരുന്നു.

എന്‍ഐഎ കേസ് ഏറ്റെടുത്തത് രാഷ്ട്രീയപ്രേരിതം... സ്വര്‍ണക്കടത്ത് കേസില്‍ വാദങ്ങളുമായി സ്വപ്ന!!എന്‍ഐഎ കേസ് ഏറ്റെടുത്തത് രാഷ്ട്രീയപ്രേരിതം... സ്വര്‍ണക്കടത്ത് കേസില്‍ വാദങ്ങളുമായി സ്വപ്ന!!

 ജാമ്യാപേക്ഷ പരിഗണിക്കും

ജാമ്യാപേക്ഷ പരിഗണിക്കും

സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്നാണ് എൻഐഎ കോടതി പരിഗണിക്കുക. സ്വർണ്ണക്കടത്ത് കേസിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇക്കാര്യം കോടതിയിലും വ്യക്തമാക്കിയിരുന്നു. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വർണ്ണക്കടത്തിൽ നിന്ന് ലഭിക്കുന്ന പണം എത്തിയിരുന്നുവെന്നും കഴിഞ്ഞ ആഴ്ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ വിശദമായ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിടുന്നത്.

നിർണായക വിവരങ്ങൾ

നിർണായക വിവരങ്ങൾ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനെ ചോദ്യം ചെയ്തതോടെ എൻഐഎ സംഘത്തിന് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. സ്വർണ്ണക്കടത്ത് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത് റമീസിൽ നിന്നാണ്. ശിവശങ്കറിന് കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചതിന് പുറമേ സെക്രട്ടറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തിച്ചും എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

Recommended Video

cmsvideo
Balabhaskar's last words to doctor | Oneindia Malayalam
അന്വേഷണത്തിൽ പുരോഗതി

അന്വേഷണത്തിൽ പുരോഗതി


സ്വർണ്ണക്കടത്ത് കേസിൽ റമീസ് അറസ്റ്റിലായതോടൊണ് ആറ് പേരെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തത്. അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് അറസ്റ്റിലായതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദം ബന്ധം സ്ഥിരീകരിക്കപ്പെടുന്നത്. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം വ്യാപകമായി കേരത്തിലും കേരളത്തിന് പുറത്തും പ്രവർത്തിക്കുന്ന തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് എത്തുന്നുവെന്നതിന് തങ്ങൾക്ക് തെളിവ് ലഭിച്ചുവെന്നാണ് എൻഐഎ സംഘം നൽകുന്ന വിവരം. വിദേശത്ത് നിന്നെത്തിച്ച സ്വർണ്ണം മഹാരാഷ്ട്രയിലേക്കും തമിഴ്നാട്ടിലേക്കും കൊണ്ടുപോയിരുന്നതായി റമീസ് തന്നെ വെളിപ്പെടുത്തിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ രണ്ട് ഏജന്റുമാരും അറസ്റ്റിലായിരുന്നു.

 കസ്റ്റഡിയിൽ വാങ്ങും

കസ്റ്റഡിയിൽ വാങ്ങും

ഏഴ് ദിവസം എൻഐഎ കസ്റ്റഡിയിലായിരുന്ന കെ ടി റമീസിന്റെ കാലാവധി അവസാനിച്ചതോടെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്നും കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് എൻഐഎ നീക്കം. കേസുമായി ബന്ധപ്പെട്ട് വീണ്ടും റമീസിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎ സംഘം ഉന്നയിക്കുന്ന ആവശ്യം. സ്വപ്നയും സന്ദീപും അറസ്റ്റിലായതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ നിന്ന് കസ്റ്റംസ് സംഘമാണ് റമീസിനെ അറസ്റ്റ് ചെയ്യുന്നത്.

 കേസ് അന്വേഷണം യുഎഇയിലേക്ക്

കേസ് അന്വേഷണം യുഎഇയിലേക്ക്


സ്വർണ്ണക്കടത്ത് കേസിൽ യുഎഇ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എൻഐഎ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചതോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയ്ക്കെതിരെയും കോൺസുൽ ജനറലിനെതിരെയും സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ മൊഴി നൽകിയിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയ സംഭവത്തിൽ നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും. കേസിൽ യുഎഇ പോലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

English summary
Kerala Gold smuggling case: NIA to submit detailed case diary in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X