സ്വർണ്ണക്കടത്ത് കേസ്: റമീസും സന്ദീപും തമ്മിൽ വർഷങ്ങളുടെ പരിചയം, നേരത്തെയും സ്വർണ്ണം കടത്തിയതിന് തെ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായതിന്റെ തൊട്ടടുത്ത ദിവസമാണ് റമീസും കസ്റ്റംസിന്റെ വലയിലാവുന്നത്. ഇയാൾ സ്വർണ്ണം കടത്തുന്ന റാക്കറ്റിലെ പ്രധാന ഏജന്റാണ് റമീസെന്ന് കണ്ടെത്തിയിരുന്നു. സ്വർണ്ണം കടത്തുന്ന സംഘങ്ങളുമായി റമീസിന് അടുത്ത ബന്ധമാണുണ്ടെന്ന് കസ്റ്റംസ് സംഘം തിരിച്ചറിഞ്ഞിരുന്നു. റമീസിന്റെ അറസ്റ്റിന് പിന്നാലെ മലപ്പുറം ജില്ലയിൽ നിന്ന് സ്വർണ്ണക്കടത്തുമായി ബന്ധമുള്ള കൂടുതൽ പേർ അറസ്റ്റിലായിരുന്നു.

സന്ദീപും റമീസും തമ്മിൽ നേരത്തെ ബന്ധം?
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായരും റമീസും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരും നേരത്തെയും ദുബായിൽ നിന്ന് സ്വർണ്ണം കടത്തിയിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേസിൽ എൻഐഎയുടെ അറസ്റ്റിലായ സന്ദീപ് നായരെ ഇടനിലക്കാരനായിക്കൊണ്ട് റമീസ് നേരത്തെ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും ഇരുവരും ചേർന്ന് സ്വർണ്ണക്കടത്ത് നടത്തിയപ്പോൾ ഡിആർഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സന്ദീപും റമീസും ചേർന്ന് സ്വർണ്ണക്കടത്ത്
2014ൽ ദുബായിൽ നിന്ന് ഇബ്രാഹിം ആലുങ്കൽ എന്നയാലളും കേരളത്തിലേക്ക് സ്വർണ്ണം കടത്തിയിരുന്നു. അന്ന് ഡിആർഎ സ്വർണ്ണം പിടിച്ചെടുത്ത കേസിൽ ഇബ്രാഹിം ക്യാരിയർ മാത്രമായിരുന്നു. ഈ സംഭവത്തിൽ റമീസിന് അറസ്റ്റ് വാറണ്ട് അയച്ചിരുന്നു. ഇതേ സംഘം 2016ൽ കടത്തിയ സ്വർണ്ണവും ഇത്തരത്തിൽ പിടിച്ചെടുത്തിരുന്നു. പ്രവാസിയായിരുന്ന സാബിർ പുഴക്കൽ നാട്ടിലേക്ക് മടങ്ങുമ്പോൾ വീട്ടുസാധനങ്ങളെന്ന തരത്തിൽ റമീസ് നാട്ടിലേക്ക് സ്വർണ്ണം അയച്ച സ്വർണ്ണമാണ് ഡിആർഎ പിടിച്ചെടുത്തത്. പതിനേഴര കിലോ സ്വർണ്ണമാണ് ഇയാളിൽ നിന്ന് ഡിആർഎ അന്ന് പിടിച്ചെടുത്തത്. ഇത്തരത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പലതവണ സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കസ്റ്റംസ് റെയ്ഡ്
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായതിന് പിന്നാലെയാണ് മലപ്പുറം സ്വദേശിയായ റമീസ് കസ്റ്റംസിന്റെ പിടിയിലാവുന്നത്. കസ്റ്റംസ് റമീസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീട്ടിലെത്തിയും കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ഞായറാഴ്ച രാവിലെ റമീസ് അറസ്റ്റിലായതോടെ റമീസിന്റെ വീട്ടിൽ കസ്റ്റംസ് സംഘം റെയ്ഡ് നടത്തിയിരുന്നു. എഎസ്പി ഹേമലതയുടെ നേതൃത്വത്തിലുള്ള സംഘവും റെയ്ഡിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.

ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു
മണിക്കൂറുകളോളം നീണ്ടുനിന്ന റെയ്ഡിൽ റമീസ് നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ, ലാപ്പ്ടോപ്പ്, ബാങ്ക് പാസ്ബുക്കുകൾ, ചെക്കുകൾ, സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് ഒപ്പുവെച്ചിരുന്ന കരാറുകൾ എന്നിവ അധികൃതർ കണ്ടെടുത്തിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ ആദ്യം അറസ്റ്റിലായ സരിത്തിന്റെ വീട്ടിലെത്തിയും കസ്റ്റംസ് സംഘം പരിശോധന നടത്തിയിരുന്നു. ആദ്യം വീട്ടിലും പരിസരത്തെ വീടുകളിലുമെത്തി വിവരം ശേഖരിച്ച ശേഷമാണ് ഔദ്യോഗിക വാഹനങ്ങളിലെത്തി എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. വീടിന് എൻഐഎ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. സരിത്തിന്റെ തിരുവല്ലത്തെ വീട്ടിലായിരുന്നു റെയ്ഡ്.

സ്വർണ്ണക്കടത്ത് കേസിൽ പ്രതി
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ് നേരത്തെയും സമാനമായ കേസിൽ അറസ്റ്റിലായ വ്യക്തി. 2015ൽ കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചതോടെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. 17.5 ഗ്രാം സ്വർണ്ണവുമായാണ് ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ആറ് തോക്കുകൾ ഗ്രീൻ ചാനൽ വഴി കടത്താൻ ശ്രമിച്ചപ്പോഴും കസ്റ്റംസ് ഇയാളെ പിടികൂടിയിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശിയാണ് റമീസ്.

മൃഗവേട്ടയ്ക്കും കേസ്
പ്ലസ്ടു പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിച്ച റമീസ് വിദേശത്തേക്ക് പോകുയും ഉടൻ തിരിച്ചെത്തിയ ശേഷം നാട്ടിൽ തന്നെ സ്ഥിരതാമസമാക്കുകയുമായിരുന്നു. എന്നാൽ ഇതിനിടെ ഇയാൾ ഇടക്കിടെ ഗൾഫിൽ പോയി വരാറുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. 2015ൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ റമീസിന്റെ പേരിലുള്ള തോക്കിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. 2014ലും റമീസ് രണ്ട് തവണ തിരുവനന്തപുരം വഴി സ്വർണ്ണം കടത്തിയിട്ടുണ്ട്.

വാഹനം പിടിച്ചെടുത്തു
ഷൂട്ടിംഗിൽ കഴിവ് തെളിയിച്ച റമീസിന്റെ പേരിൽ മണ്ണാർക്കാട് വനപ്രദേശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മൃഗവേട്ട നടത്തിയതിനും കേസുകൾ നിലവിലുണ്ട്. രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലും ഇയാൾ പ്രതിയാണ്. 2014ലാണ് ഈ സംഭവം. അന്ന് റമീസിന്റെ വാഹനം ഡിഎഫ്ഒ പിടിച്ചെടുത്തിരുന്നു. ഇതോടെ ദുബായിലുണ്ടായിരുന്ന സന്ദീപ് കേരളത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications