കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനിയെന്ത് പറഞ്ഞാണ് ന്യായികരിക്കുക? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ പിണറായി ബാധ്യസ്ഥനാണ്'

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകളുകള്‍ രാവിലെ പുറത്തുവന്നിരുന്നു. കേസിലെ പ്രാധന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നെന്നാണ് എന്‍ഐഐ കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ് കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കോടതിയ അറിയിച്ചത്.

chennithala

എന്നാല്‍ ഇപ്പോഴിതാ ഈ വിവാദത്തെ ഏറ്റുപിടിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജാമ്യാപേക്ഷ പരിഗണിക്കാത്തതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അവരുടെ ഉന്നതല ബന്ധങ്ങളാണ്. പ്രതിയെ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരെ വഴിവിട്ടു സഹായിക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തു വരുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചു കഴിഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കാത്തതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത് അവരുടെ ഉന്നതല ബന്ധങ്ങളാണ്. പ്രതിയെ പുറത്തു വിട്ടാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരെ വഴിവിട്ടു സഹായിക്കാന്‍ സാധ്യതയുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തു വരുന്നത്.

തൊടുന്യായങ്ങള്‍ നിരത്തി ശിവശങ്കറിനെ സംരക്ഷിക്കാന്‍ പലവിധേനെയും ശ്രമിച്ച മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ ന്യായികരിക്കുക?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ പിണറായി വിജയന്‍ ബാധ്യസ്ഥനാണ്. ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നേരിടണം.

English summary
Kerala gold smuggling Case; Ramesh Chennithala sharply criticizes CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X