കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, സമാഹരിച്ചത് എട്ട് കോടി; സ്വപ്‌നയ്ക്കും സരിത്തിനും കമ്മിഷൻ 7 ലക്ഷം!!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ ആകെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് സൂചകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ ഇപ്പോള്‍ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ സ്വര്‍ണക്കടത്തിലൂടെ സ്വത്ത് സമ്പാദനം നടത്തിയോ എന്നുള്ള കാര്യം പരിശോധിക്കാനാണിത്. അതേസമയം, കേസില്‍ ഇപ്പോള്‍ ഒരു സ്വര്‍ണക്കട ഉടമ അടക്കം രണ്ട് പേര്‍ കൂടെ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ പ്രതികള്‍ കടത്തുന്ന സ്വര്‍ണം വാങ്ങുന്നത് ഇദ്ദേഹമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടാതെ പ്രതികൾ സ്വർണകട്ടതിനായി എട്ട് കോടി രൂപ സമാഹരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്...

എട്ട് കോടി രൂപ

എട്ട് കോടി രൂപ

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രതികള്‍ സ്വര്‍ണക്കടത്തിനായി എട്ട് കോടിയോളം രൂപ സമാഹരിച്ചതായി റിപ്പോര്‍ട്ട്. റമീസ്, ജലാല്‍, ഹംജത് അലി, സന്ദീപ് എന്നിവരാണ് സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചത്. ഈ തുക ഉപയോഗിച്ചാണ് പ്രതികള്‍ ദുബായില്‍ നിന്ന് സ്വര്‍ണം എത്തിക്കുന്നത്. ഇതിനോടൊപ്പം ജ്വലറിയുമായി കാരാറുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് ജ്വല്ലറിയുമായി കരാറുണ്ടാക്കിയത്.

ഏഴ് ലക്ഷം കമ്മിഷന്‍

ഏഴ് ലക്ഷം കമ്മിഷന്‍

വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം എത്തിച്ചുനല്‍കിയാല്‍ സ്വപ്‌നയ്ക്ക് സരിത്തിനും ലഭിച്ചിരുന്ന കമ്മിഷന്‍ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഏഴ് ലക്ഷം രൂപയാണ ഇരുവര്‍ക്കും കമ്മിഷന്‍ ലഭിച്ചിരുന്നത്. സംസ്ഥാനത്തെത്തുന്ന സ്വര്‍ണം വിവിധ ജ്വല്ലറികളിലേക്കാണ് എത്തിച്ചിരുന്നത്.

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam
ജ്വല്ലറി ഉടമ അറസ്റ്റില്‍

ജ്വല്ലറി ഉടമ അറസ്റ്റില്‍

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള മലപ്പുറത്തെ സ്വര്‍ണ ഉടമ അറസ്റ്റിലായിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രതികള്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടിരിക്കുന്ന സ്വര്‍ണം ഇയാളാണ് വാങ്ങുന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. മലപ്പുറത്തെ എസ്എസ് ജുവലറി ഉടമയാണ് ഇപ്പോള്‍ കസ്റ്റഡിയിലായത്. ഇതോടെ കേസില്‍ നിര്‍ണായകമായ പലവിവരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്ത് തന്നെ

തിരുവനന്തപുരത്ത് തന്നെ

അതേസമയം, വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിക്കുമ്പോള്‍ പ്രതികള്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന ജമാല്‍, റമീസ്, അന്‍വര്‍, ഷാഫി എന്നിവരാണ് തിരുവനന്തപുരത്ത് എത്തിയത്. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിലും ഫ്‌ളാറ്റിലും പ്രതികള്‍ എത്തിയിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് കേസ്

എന്‍ഫോഴ്‌സ്‌മെന്റ് കേസ്

അതേസമയം, കേസില്‍ എന്‍ഐഎ പ്രതിചേര്‍ക്കാത്തവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് എടുത്തിട്ടുണ്ട്. നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സരിത്ത്, സ്വപ്‌ന, ഫമീസ്, സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ്. വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വര്‍ണം ഉപയോഗിച്ച് സ്വത്ത് സമ്പാദനം നടത്തിയോ എന്ന് അന്വേഷിക്കും.

യുഎഇ കോണ്‍സുലേറ്റില്‍

യുഎഇ കോണ്‍സുലേറ്റില്‍

അതേസമയം, വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചെന്ന് പ്രതികള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞു. കൂടാതെ സ്വപ്നയും സരിത്തും കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന സമയത്തും അതിന് ശേഷവും കോണ്‍സുലേറ്റ് പരിസരവും കള്ളക്കടത്ത് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നെന്നും ചോദ്യം ചെയ്യലിനിടെ വ്യക്തമായിട്ടുണ്ട്.

 ഉന്നതര്‍ക്ക് പങ്ക്

ഉന്നതര്‍ക്ക് പങ്ക്

വിമാനത്താവളത്തില്‍ എത്തിച്ചിരുന്ന സ്വര്‍ണം സരിത്തോ സ്വപ്നയോ സന്ദീപ് നായരുടെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ച് അവിടെ നിന്ന് ഇടപാട് നടത്തുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ സ്വര്‍ണം 12 തവണ കോണ്‍സുലേറ്റില്‍ എത്തിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

കള്ളക്കടത്ത് സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചു, പ്രതികളുടെ വെളിപ്പെടുത്തല്‍കള്ളക്കടത്ത് സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചു, പ്രതികളുടെ വെളിപ്പെടുത്തല്‍

ഒരു ദിവസം 312695 രോഗികള്‍: മഹാരാഷ്ട്രയില്‍ മാത്രം മരണം 10,000 കടന്നു, കൊവിഡില്‍ പകച്ച് രാജ്യംഒരു ദിവസം 312695 രോഗികള്‍: മഹാരാഷ്ട്രയില്‍ മാത്രം മരണം 10,000 കടന്നു, കൊവിഡില്‍ പകച്ച് രാജ്യം

സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!സച്ചിനെ പിന്തുണച്ചു, സഞ്ജയ് നിരുപത്തിനെതിരെ നടപടി വരും, വെട്ടിനിരത്താന്‍ കോണ്‍ഗ്രസ്!!

English summary
Kerala Gold Smuggling Case: Sandeep Nair and Others Earned Rs 8 Crores From The Deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X