സ്വര്‍ണക്കടത്ത് കസ്റ്റംസ് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ജാമ്യം ലഭിച്ചു. സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം.

ജാമ്യം ലഭിച്ചെങ്കിലും എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപ് നായര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയില്ല.
കേസില്‍ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിനെ നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച്ച വരെയാണ് കസ്റ്റഡി കാലാവധി.
കേസില്‍ 9 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി ആധായ നികുതി വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. നികുതി വെട്ടിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിലായിരുന്നു നടപടി. സ്വപ്‌ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായര്‍, കെടി റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications