കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണക്കടത്തിൽ യുഎഇ അറ്റാഷെയ്ക്കും പങ്ക്? അഭിഭാഷകന്റെ വെളിപ്പെടുത്തൽ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ കോൺസുൽ ജനറലിന്റെ പദവി വഹിക്കുന്ന അറ്റാഷെയുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടിച്ചെടുത്തത്. ജൂലൈ അഞ്ചിനാണ് കസ്റ്റംസ് അധികൃതർ 30 കിലോ സ്വർണ്ണം ഉൾപ്പെട്ട ബാഗേജ് പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അറ്റാഷെ ഇന്ത്യ വിട്ടുപോകുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതിനിടെയാണ് അറ്റാഷെ യുഎഇയിലേക്ക് മടങ്ങിപ്പോകുന്നത്.

 സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു? സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു?

 അറ്റാഷെയ്ക്കും സ്വർണ്ണക്കടത്തിൽ പങ്ക്?

അറ്റാഷെയ്ക്കും സ്വർണ്ണക്കടത്തിൽ പങ്ക്?

തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെ അഭിഭാഷകനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി യുഎഇ കോൺസുലേറ്റിലെ അറ്റാഷെ സ്വപ്നയെ കേസിൽ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞുവെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണമുണ്ടെന്നും സ്വർണ്ണക്കടത്തിന് പിന്നിൽ വമ്പൻമാരുണ്ടെന്നും സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

 അറ്റാഷെ കാലുമാറി

അറ്റാഷെ കാലുമാറി

എയർ കാർഗോ വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചരക്ക് പിടിച്ചെട്ടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ അറ്റാഷെയെ കോൺസുലേറ്റിൽ നിന്നും വിളിച്ചുവരുത്തിയിരുന്നു. എന്നാൽ താൻ ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി ഓർഡർ ചെയ്തിട്ടുള്ളതെന്നാണ് അറ്റാഷെ വ്യക്തമാക്കിയത്. സ്വർണ്ണം പിടിക്കപ്പെടും എന്ന് ഉറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയതെന്നാണ് സരിത്തിനെ ഉദ്ധരിച്ച് അഭിഭാഷകൻ പറയുന്നത്.

 എത്തിയത് പരിഹാരം തേടി

എത്തിയത് പരിഹാരം തേടി

തങ്ങളുടെ ഒരു ചരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന വിവരം സരിത്ത് തന്നോട് പറയുന്നത് ജൂലൈ നാലിനാണ്. വീട്ടിലെത്തിയ സരിത്തുമായി കൂടുതൽ സംസാരിച്ചതോടെയാണ് കസ്റ്റംസ് പിടിച്ചെടുത്തതിൽ 25 കിലോ സ്വർണ്ണമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത്. അതേ സമയം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ചരക്ക് വിട്ടുകിട്ടുന്നതിന് വേണ്ടി നിരന്തരം ബന്ധം പുലർത്തിവരുന്നുണ്ടെന്നും സരിത്ത് പറഞ്ഞിരുന്നു. ഇതേ വിഷയം കേസായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് തന്നെ കാണാൻ സരിത്ത് എത്തിയിരുന്നതെന്നും അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത്തിനൊപ്പം സ്വപ്നയുടെ ഭർത്താവ് ജയശങ്കറും തന്നെ കാണാൻ എത്തിയിരുന്നുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

 അറ്റാഷെയും പ്രതികളുമായി ബന്ധം?

അറ്റാഷെയും പ്രതികളുമായി ബന്ധം?

യുഎഇ കോൺസുലേറ്റിലെ അറ്റാഷെയും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും തമ്മിൽ നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് ഫോൺ രേഖകൾ വ്യക്തമാക്കുന്നത്. ജൂലൈ 1 മുതൽ 4 വരെ 35 ഓളം തവണ അറ്റാഷെയും സ്വപ്നയും സംസാരിച്ചിരുന്നു. സരിത്തും അറ്റാഷെയും തമ്മിലും മൂന്ന് തവണ സംസാരിച്ചതായും ഫോൺ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

അറ്റാഷെ ഇന്ത്യ വിട്ടു

അറ്റാഷെ ഇന്ത്യ വിട്ടു


യുഎഇ കോൺസുലേറ്റ് ജനറലിന്റെ ചുമതലയുള്ള അറ്റാഷെ റാഷിദ് ഖാമിസ് അൽ അസ്മിയ ചൊവ്വാഴ്ചയാണ് ഇന്ത്യ വിട്ടത്. തിരുവനന്തപുരത്ത് ദില്ലി വഴി അറ്റാഷെ ദുബായിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അറ്റാഷെയുമായി കൂടിക്കാഴ്ച നടത്താൻ അന്വേഷണ ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതിനിടെയാണ് അറ്റാഷെ യുഎഇയിലേക്ക് പോയിട്ടുള്ളത്.

മടങ്ങിയത് നിർദേശ പ്രകാരമോ?

മടങ്ങിയത് നിർദേശ പ്രകാരമോ?

അറ്റാഷെയുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് കസ്റ്റംസ് അധികൃതർ 30 കിലോ വരുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കവെയാണ് അറ്റാഷെ ഇന്ത്യ വിടുന്നത്. അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കമെന്ന് കേന്ദ്രസർക്കാർ ഇന്ത്യയിലുള്ള യുഎഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അറ്റാഷെ മടങ്ങിപ്പോയിട്ടുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് അറ്റാഷെ ദുബായിലേക്ക് മടങ്ങിയത്.

English summary
Kerala Gold smuggling case: Sarith's Advocate reveals about involvement of diplomat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X